ETV Bharat / technology

മറ്റെങ്ങും പോകേണ്ട! ഇഷ്‌ടാനുസൃതം സ്റ്റിക്കർ ഉണ്ടാക്കാൻ ഗൂഗിൾ ഫോട്ടോസിൽ പുതിയ ഫീച്ചർ

പുതിയ ഫീച്ചർ ഗൂഗിൾ ഫോട്ടോസിന്‍റെ 7.64 അപ്‌ഡേറ്റിൽ ലഭ്യമാണെന്ന് റിപ്പോർട്ടുണ്ട്. എങ്ങനെ നിർമ്മിക്കുമെന്ന് പരിശോധിക്കാം.

കസ്റ്റം സ്റ്റിക്കർ ഫീച്ചർ  ഗൂഗിൾ ഫോട്ടോസ്  ആൻഡ്രോയ്‌ഡ്  സ്റ്റിക്കർ നിർമ്മിക്കുന്നതെങ്ങനെ
Representational Image (Image Credit: Google)
author img

By ETV Bharat Tech Team

Published : February 28, 2026 at 6:35 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഐഫോണുകളിലും സാംസങ് ഗാലക്‌സി എസ് സീരിസ് സ്‌മാർട്ട്‌ഫോണുകളിലും ഉള്ളതിന് സമാനമായി ഇഷ്‌ടാനുസൃത സ്റ്റിക്കറുകൾ നിർമിക്കാൻ ഇനി എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും സാധിക്കും. ഏത് ഇമേജിൽ നിന്നും തൽക്ഷണം ഇഷ്‌ടാനുസൃത സ്റ്റിക്കറുകൾ നിർമിക്കാനുള്ള ഫീച്ചറാണ് ഗൂഗിൾ ഫോട്ടോസ് പുതുതായി ഒരുക്കുന്നത്. 9to5Google റിപ്പോർട്ട് അനുസരിച്ച്, ഈ സവിശേഷത എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഗൂഗിൾ ഫോട്ടോസ് വഴി ആക്‌സസ് ചെയ്യാൻ കഴിയും.

മികച്ച ഇമേജ് എഡിറ്റിങ്, ക്ലൗഡ് ബാക്കപ്പ് ആപ്പുകളിൽ ഒന്നായാണ് ഗൂഗിൾ ഫോട്ടോസിനെ കണക്കാക്കുന്നത്. ചില കാരണങ്ങളാൽ ഫോട്ടോകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് സ്റ്റിക്കറുകൾ സൃഷ്ടിക്കാനുള്ള കഴിവ് ആൻഡ്രോയിഡിൽ ഇപ്പോഴും ലഭ്യമല്ലായിരുന്നു. എന്നാൽ ഇപ്പോൾ കസ്റ്റം സ്റ്റിക്കറുകളുടെ പുതിയ ഫീച്ചർ ഗൂഗിൾ ഫോട്ടോസിന്‍റെ 7.64 അപ്‌ഡേറ്റിൽ ലഭ്യമാണെന്ന് റിപ്പോർട്ടുണ്ട്. പുതിയ ഫീച്ചർ ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ ഫോണിലെ ഫോട്ടോകൾ ഇഷ്‌ട്ടാനുസൃതം സ്റ്റിക്കറുകളാക്കി മാറ്റാം.

കസ്റ്റം സ്റ്റിക്കർ ഉടൻ തന്നെ ആൻഡ്രോയിഡിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിൾ ഫോട്ടോസിന്‍റെ ഹെൽപ്പ് വിഭാഗം ജനുവരിയിൽ പുറത്തുവിട്ട പോസ്റ്റിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഈ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് പരാമർശിച്ചിരുന്നു. "ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കസ്റ്റം സ്റ്റിക്കറുകൾ സേവ് ചെയ്യാം" എന്ന തലക്കെട്ടിലാണ് പോസ്റ്റ് പുറത്തുവിട്ടത്. iOS, iPad ഉപയോക്താക്കൾ നിർമ്മിക്കുന്ന സ്റ്റിക്കറുകൾ ഗൂഗിൾ ഫോട്ടോസിന്‍റെ കളക്ഷൻസ് വിഭാഗത്തിൽ എങ്ങനെ സംരക്ഷിക്കപ്പെടുമെന്ന് എടുത്തുകാണിക്കുന്നതായിരുന്നു ഈ പോസ്റ്റ്. ഇനി ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെയും മറ്റും സ്റ്റിക്കറുകൾ എങ്ങനെ നിർമിക്കുമെന്ന് പരിശോധിക്കാം.

ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ച് സ്റ്റിക്കറുകൾ നിർമ്മിക്കുന്നതെങ്ങനെ?
പുതിയ ഫീച്ചർ സജീവമായാൽ, ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കുന്നവർക്ക് ചിത്രങ്ങൾ ഇഷ്‌ട്ടാനുസൃതമായി സ്റ്റിക്കറുകളാക്കി മാറ്റാൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിച്ചാൽ മതി.

ഘട്ടം 1: നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിൽ ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക.

ഘട്ടം 2: സ്റ്റിക്കറാക്കി മാറ്റാൻ ആഗ്രഹിക്കുന്ന ചിത്രം തിരഞ്ഞെടുക്കുക. വ്യക്തതയുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കുക.

ഘട്ടം 3: ചിത്രങ്ങളിൽ നിങ്ങൾക്ക് സ്റ്റിക്കറാക്കി മാറ്റേണ്ട ഭാഗം തെരഞ്ഞെടുക്കാനായി, ഈ ചിത്രത്തിന് മേൽ വിരൽ വെച്ച് അമർത്തിപ്പിടിക്കുക. ശേഷം ഒരു ഔട്ട്‌ലൈൻ കാണാം.

കസ്റ്റം സ്റ്റിക്കർ ഫീച്ചർ  ഗൂഗിൾ ഫോട്ടോസ്  ആൻഡ്രോയ്‌ഡ്  സ്റ്റിക്കർ നിർമ്മിക്കുന്നതെങ്ങനെ
Android users can long press the image to create a sticker and use it while texting. (Image Credit: 9to5Google)

ഘട്ടം 4: തുടർന്ന് നിങ്ങൾ നിർമ്മിച്ച സ്റ്റിക്കർ കോപ്പി ചെയ്യാനോ, ഷെയർ ചെയ്യാനോ, സേവ് ചെയ്യാനോ ഉള്ള ഫീച്ചർ കാണാം.

അതേസമയം കുറഞ്ഞത് 4GB റാം ഉള്ള ചില ആൻഡ്രോയിഡ് ഉപകരണങ്ങളിൽ സ്റ്റിക്കർ നിർമ്മിക്കുന്നതിനുള്ള ഫീച്ചർ ലഭ്യമാണ്.

Also Read:

  1. ആത്മഹത്യയെ കുറിച്ച് സെർച്ച് ചെയ്‌താൽ രക്ഷിതാക്കളെ അറിയിക്കും: കൗമാരക്കാർക്ക് മുന്നറിയിപ്പുമായി ഇൻസ്റ്റാഗ്രാം
  2. പത്ത് മിനിറ്റ് ചാർജ് ചെയ്‌താൽ ആറ് മണിക്കൂർ ഉപയോഗിക്കാം: ആകർഷക ഡിസൈനിൽ നോയ്‌സിന്‍റെ പുതിയ ഇയർബഡ്‌സ്
  3. പഴയതിലും ശക്തിയിൽ തിരിച്ചുവരുന്നു: ഇന്ത്യൻ നിരത്തുകളിൽ കരുത്ത് കാണിക്കാൻ പുതിയ ഡസ്റ്റർ; ലോഞ്ച് മാർച്ചിൽ
  4. ആപ്പിൾ പേ സേവനങ്ങൾ ഇന്ത്യയിലേക്കും, ബാങ്കുകളുമായി ചർച്ചയിൽ; റിപ്പോർട്ടുകൾ
  5. ഭക്ഷണം ഓർഡർ ചെയ്യാനും റൈഡ് ബുക്ക് ചെയ്യാനും ഇനി എളുപ്പം: സാംസങിന്‍റെ എസ്‌ 26 സീരിസിൽ ജെമിനൈയുടെ പുതിയ എൈ ഫീച്ചറുകൾ