ഇനി എളുപ്പത്തിൽ ട്രിപ്പ് പ്ലാൻ ചെയ്യാം: യൂട്യൂബിലും എഐ സെർച്ച് മോഡ് വരുന്നു; വിശദമായി
"ആസ്‌ക് യൂട്യൂബ്" എന്ന സെർച്ച് ഓപ്‌ഷൻ വഴിയാണ് യൂട്യൂബിലെ എഐ സെർച്ച് മോഡ് പ്രവർത്തിപ്പിക്കാനാവുക. നിലവിൽ ഇത് യൂട്യൂബിന്‍റെ പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മാത്രമേ ലഭ്യമാകൂ.

Published : April 29, 2026 at 8:58 PM IST
ഹൈദരാബാദ്: യൂട്യൂബിനായി പ്രത്യേകം എഐ സെർച്ച് മോഡുമായി ഗൂഗിൾ. യൂട്യൂബ് ആപ്പ് തുറക്കുമ്പോൾ "ആസ്‌ക് യൂട്യൂബ്" എന്ന സെർച്ച് ഓപ്‌ഷൻ കാണാവുന്ന തരത്തിലാണ് പുതിയ സവിശേഷത പരീക്ഷണാത്മകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് സാധാരണ സെർച്ചിനേക്കാൾ മികച്ചതും കൂടുതൽ സംവേദനാത്മകവുമായ അനുഭവം നൽകുമെന്നും ഗൂഗിൾ അവകാശപ്പെടുന്നു.
എങ്ങനെ പ്രവർത്തിക്കും?
യൂട്യൂബിൽ സാധാരണ എന്തെങ്കിലും തിരയുമ്പോൾ, ലളിതമായ കീവേർഡുകളാണല്ലോ ടെപ്പ് ചെയ്യുന്നത്. എന്നാൽ പുതിയ എഐ സെർച്ച് മോഡിൽ, ലളിതമായ കീവേഡുകൾ ടൈപ്പ് ചെയ്യുന്നതിന് പകരം ഉപയോക്താക്കൾക്ക് സ്വന്തം ഭാഷയിൽ എന്തും ചോദിക്കാൻ കഴിയും. ചോദ്യം എത്ര വലുതാണെങ്കിലും ഉത്തരം ലഭിക്കുന്ന വീഡിയോകളിലേക്ക് പുതിയ എഐ ഫീച്ചർ ഉപയോക്താക്കളെ എത്തിക്കും.
ഉദാഹരണത്തിന് ഹൈദരാബാദിൽ നിന്ന് ലഡാക്കിലേക്ക് 15 ദിവസത്തെ ഒരു ട്രിപ്പ് എങ്ങനെ പ്ലാൻ ചെയ്യാമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത് എന്ന് കരുതുക. തുടർന്ന് ഈ വിവരമടങ്ങുന്ന ദൈർഘ്യമേറിയ വീഡിയോകൾ, ഷോർട്ട് വീഡിയോകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും സ്‌ക്രീനിൽ കാണാൻ സാധിക്കും.
"ലഡാക്കിലെ ഏറ്റവും പ്രശസ്‌തമായ റെസ്റ്റോറന്‍റുകൾ ഏതൊക്കെയാണ്?" എന്നതാണ് നിങ്ങളുടെ അടുത്ത ചോദ്യമെന്ന് കരുതുക. മുമ്പത്തെ ആശയങ്ങൾ കരുതിക്കൊണ്ട്, അതേ യാത്രയ്രക്കുള്ള ഉത്തരങ്ങൾ നൽകാൻ സാധിക്കും. ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്ന എഐ മോഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് യൂട്യൂബിനും ഈ സവിശേഷത ലഭിക്കുന്നത്.
പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് ലഭ്യം
നിലവിൽ, ഈ സവിശേഷത യൂട്യൂബിന്‍റെ പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മാത്രമേ ലഭ്യമാകൂ. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യുഎസ്) മാത്രമേ ഇത് ലഭ്യമാകൂ. ലഭ്യമാകണമെങ്കിൽ തന്നെ യൂട്യൂബിന്‍റെ പരീക്ഷണാത്മക സവിശേഷതകളിലേക്ക് പോയി ഓണാക്കേണ്ടതുണ്ട്. ഇത് നിലവിൽ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്. അതിനാൽ ഇത് ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഭാഷകളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
YouTube is testing a conversational AI search feature that answers queries using a mix of videos, Shorts, and text.
— ㆅ (@howfxr) April 28, 2026
The tool pulls from both web data and YouTube content, surfacing relevant clips with timestamps, video titles, and channel info for quick access.
🧵 pic.twitter.com/NLfBntAA5l
പുതിയ ഫീച്ചർ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് മികച്ച കണ്ടെത്തലുകൾ തന്നെ നൽകുന്നതിനും, ആസൂത്രണങ്ങൾക്കും ഉപയോക്താക്കളെ സഹായിക്കുമെന്ന് ഗൂഗിൾ പറയുന്നു. സാധാരണ തിരയുമ്പോൾ കാണുന്ന വീഡിയോകളുടെ ലിസ്റ്റിന് പകരം, സന്ദർഭത്തിനനുസരിച്ച് തയ്യാറാക്കിയ ഉത്തരങ്ങൾ അടങ്ങുന്ന വീഡിയോകളാകും ഉപയോക്താക്കൾക്ക് മുന്നിലേക്ക് എത്തുക.
ഭാവിയിൽ ഈ സവിശേഷതയെ മെച്ചപ്പെടുത്താനാണ് പദ്ധതി. എഐ വിവരങ്ങൾ നൽകുന്നതിലുപരി, യൂട്യൂബിൽ ഒരു എഐ ഏജന്‍റായി പ്രവർത്തിക്കാനാണ് ഗൂഗിളിന്‍റെ അടുത്ത പ്ലാൻ. എങ്കിലും ഇത്തരം ഒരു ഫീച്ചറിലെത്തുന്നതിന് ഗൂഗിളിന് ഒരുപാട് വെല്ലുവിളികൾ ഉണ്ടാകുമെന്നും വേണം മനസ്സിലാക്കാൻ.
യൂട്യൂബിൽ അത്തരം എഐ ടൂളുകളുടെ വരവ് ഉപയോക്താക്കളെ പോലെ തന്നെ കണ്ടന്‍റ് ക്രിയേറ്റർമാർക്കും വളരെ പ്രധാനമാണ്. കാരണം അവരുടെ വീഡിയോകൾക്ക് ഇപ്പോൾ AI- സൃഷ്ടിച്ച പ്രതികരണങ്ങളുമായി മികച്ച രീതിയിൽ ഇടപഴകാൻ കഴിയും. ഇതുവഴി അവരുടെ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ട്.
Also Read:
- ആധാർ കാർഡ് കയ്യിൽ കൊണ്ടുനടക്കേണ്ട! ഡിജിറ്റലായി ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം; പുതിയ ഫീച്ചർ എങ്ങനെ ഉപയോഗപ്പെടുത്താം?
- എക്‌സ്‌ക്ലൂസീവ്: ലേയിലെ കൊടും തണുപ്പും ഏകാന്തതയും താണ്ടി ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യത്തിന്‍റെ പരിശീലനത്തെ കുറിച്ച് സിദ്ധാർത്ഥ് പാണ്ഡെ
- സ്‌നാപ്‌ചാറ്റിന് അൽപ്പം വിശ്രമിക്കാം, വെല്ലുവിളിയുമായി മെറ്റയുടെ 'ഇൻസ്റ്റന്‍റ്‌സ് ആപ്പ്': വിശദാംശങ്ങൾ
- ഇനി ഗൂഗിൾ പേയും പേടിഎമ്മും തുറക്കണ്ട, വാട്ട്‌സ്‌ആപ്പിലൂടെ റീച്ചാർജ് ചെയ്യാം! പ്രീപെയ്‌ഡ് മൊബൈൽ റീചാർജ് സവിശേഷതയെ കുറിച്ചറിയാം
- ഇനി വഴി തെറ്റില്ല! ബജാജ് ചേതക്കിന്‍റെ ഈ വേരിയന്‍റിൽ ഗൂഗിൾ മാപ്‌സ് ഫീച്ചറും: വില വർധിച്ചത് എത്ര?

