ETV Bharat / technology

ഭക്ഷണം ഓർഡർ ചെയ്യാനും റൈഡ് ബുക്ക് ചെയ്യാനും ഇനി എളുപ്പം: സാംസങിന്‍റെ എസ്‌ 26 സീരിസിൽ ജെമിനൈയുടെ പുതിയ എൈ ഫീച്ചറുകൾ

മൾട്ടി ടാസ്‌ക്കിങ് പിന്തുണയ്‌ക്കുന്നതാണ് പുതിയ ജെമിനൈ എഐ സവിശേഷതകൾ. ഗാലക്‌സി എസ് 26 സീരിസിലുടനീളം ഇത് ലഭ്യമാവും. നിലവിൽ ബീറ്റ പരീക്ഷണ ഘട്ടത്തിലാണ്.

ജെമിനൈ എഐ  ഗാലക്‌സി എസ് 26 സീരിസ്  സാംസങ് ഗാലക്‌സി  ഗൂഗിൾ
Gemini's multi-step automation feature was earlier limited to only Pixel 10 devices (Google)
author img

By ETV Bharat Tech Team

Published : February 26, 2026 at 5:30 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: പുതിയ ഗാലക്‌സി എസ് 26 സീരിസിനൊപ്പം സാംസങ് പുതിയ ജെമിനൈ എഐ സവിശേഷതകളും പ്രഖ്യാപിച്ചു. പുതിയ സീരിസിലെ മോഡലുകൾക്ക് അനുയോജ്യമായ രീതിയിൽ ഒന്നിലധികം ടാസ്‌ക്കുകൾ ഫോണിൽ ഒരേസമയം ചെയ്യാവുന്നതാണ് പുതിയ എഐ സവിശേഷതകൾ. ഇന്നലെ (ഫെബ്രുവരി 25) ഇന്ത്യൻ സമയം രാത്രി 11.30ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) സാൻ ഫ്രാൻസിസ്കോയിൽ വെച്ച് നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിലാണ് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്.

ഒരു റൈഡ് ബുക്ക് ചെയ്യാനോ, ഭക്ഷണം ഓർഡർ ചെയ്യാനോ ഉണ്ടെങ്കിൽ ഇത്തരം ജോലികൾ എസ്‌ 26 സീരിസ് ഉപയോക്താക്കൾക്ക് ജെമിനൈ എഐയെ ഏൽപ്പിക്കാം. ഇതിനായി ഫോണിന്‍റെ സൈഡ് ബട്ടൺ ദീർഘനേരം അമർത്തിപ്പിടിക്കുകയോ, നേരിട്ട് ആപ്പിലേക്ക് പോവുകയോ ചെയ്യാം. തുടർന്ന് ജെമിനൈയോട് ആവശ്യപ്പെടുകയോ ചെയ്‌താൽ മതി. മൾട്ടി ടാസ്‌ക്കിങ് പിന്തുണയ്‌ക്കുന്നതിനാൽ തന്നെ ബാക്ക്‌ഗ്രൗണ്ടിൽ ആയിരിക്കുമ്പോൾ പോലും ജെമിനൈ ഉപയോക്താക്കൾ പറയുന്ന ടാസ്‌ക്കുകൾ പൂർത്തിയാക്കും.

ഇത് ഉപയോക്താക്കളെ ഫോണിൽ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യം പൂർത്തിയാക്കാൻ സഹായിക്കുന്നു. അതായത് നിങ്ങൾ വാട്ട്‌സ്‌ആപ്പിൽ ചാറ്റ് ചെയ്യുകയാണെങ്കിൽ, മറ്റ് ആപ്പുകൾ തുറക്കാതെ ജെമിനൈയോട് ഭക്ഷണം ഓർഡർ ചെയ്യാൻ ആവശ്യപ്പെടാം. ജെമിനൈ ഓരോ പുരോഗതിയും നോട്ടിഫിക്കേഷനായി അയക്കും. ഇത് തത്സമയം നിരീക്ഷിക്കാനും, മാറ്റങ്ങൾ വരുത്താനും, ടാസ്‌ക് പാതിവഴിയിൽ ഉപേക്ഷിക്കാനും സാധിക്കും.

ഏതൊക്കെ ഉപകരണങ്ങളിൽ ലഭിക്കും?
ജെമിനി ആപ്പിലെ പുതിയ ഫീച്ചർ ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26+, ഗാലക്‌സി എസ് 26 അൾട്രാ, പിക്‌സൽ 10, പിക്‌സൽ 10 പ്രോ, പിക്‌സൽ 10 പ്രോ എക്‌സ്‌എൽ പോലുള്ള തിരഞ്ഞെടുത്ത ഉപകരണങ്ങളിൽ ലഭ്യമായേക്കും. നിലവിൽ ഇത് ബീറ്റയിലാണ്. പുതിയ ഫീച്ചർ വൈകാതെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

എല്ലാ ആപ്പുകളിലേക്കും ആക്‌സസ് ലഭിക്കില്ല
യുഎസിലെയും കൊറിയയിലെയും ഉപയോക്താക്കളിൽ നിന്നാണ് പരീക്ഷണം ആരംഭിക്കുന്നത്. തുടക്കത്തിൽ ഭക്ഷണം, പലചരക്ക്, റൈഡ് ഷെയർ വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത ആപ്പുകൾക്കായിരിക്കും ജൈമിനൊ പിന്തുണ ലഭ്യമാകുക. ഉപയോക്തൃ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നതിനായി ശ്രദ്ധിക്കുമെന്നും ഗൂഗിൾ പറയുന്നു. ഒരു കമാൻഡിൽ ആരംഭിച്ച് ടാസ്‌ക് പൂർത്തിയായ ഉടൻ നിയന്ത്രണം നിർത്തുന്ന രീതിയിലായിരിക്കും പുറത്തിറക്കുക. ജെമിനൈക്ക് പരിമിതമായ ആപ്പുകൾ മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ എന്നും അതിനാൽ എല്ലാ ആപ്പുകളിലേക്കും ആക്‌സസ് ലഭിക്കില്ലെന്നും സാംസങും പറയുന്നു.

ജെമിനൈ എഐ  ഗാലക്‌സി എസ് 26 സീരിസ്  സാംസങ് ഗാലക്‌സി  ഗൂഗിൾ
Circle to Search Just Got Smarter (Google)

ഇതിനുപുറമെ, മൾട്ടി-ഒബ്‌ജക്റ്റ് ഇമേജ് റെക്കഗ്നിഷൻ ഉപയോഗിച്ച് സർക്കിൾ ടു സെർച്ച് മെച്ചപ്പെടുത്തുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു. ഇത് ഉപയോക്താക്കൾക്ക് ഒരു വസ്ത്രമോ ഒരു കലാസൃഷ്ടിയോ മാത്രമല്ല, മുഴുവൻ വസ്ത്രമോ മുഴുവൻ ഗാലറി വാളോ നോക്കാൻ അനുവദിക്കുന്നു. വെർച്വൽ ട്രൈ-ഓൺ ഫീച്ചറും സാംസങ് വികസിപ്പിക്കുന്നുണ്ട്. ഇത് ഉപയോക്താക്കളെ സർക്കിളിൽ നിന്ന് തിരയൽ ഫലങ്ങളിലേക്ക് നേരിട്ട് പോകാൻ അനുവദിക്കുന്ന ഫീച്ചറാണ്.

പുതിയ സുരക്ഷാ ഫീച്ചർ വരുന്നു
കൂടാതെ, ഓൺ-ഡിവൈസ് ജെമിനി മോഡൽ നൽകുന്ന ഗൂഗിളിന്‍റെ സ്‌കാം ഡിറ്റക്ഷൻ ഉപയോഗിച്ച് കോളുകൾക്ക് ഗാലക്‌സി എസ് 26 ഉപകരണങ്ങളിലെ സാംസങ് ഫോൺ ആപ്പിലേക്ക് പ്രോആക്ടീവ് സുരക്ഷ കൊണ്ടുവരുമെന്നും സാംസങ് പറഞ്ഞു. കോളിനിടയിൽ ഒരു തട്ടിപ്പ് കണ്ടെത്തിയാൽ, ഉപയോക്താക്കൾക്ക് തൽക്ഷണ ഓഡിയോ, ഹാപ്റ്റിക് അലേർട്ട് ലഭിക്കും. ഉപയോക്താക്കളുടെ സേവ് ചെയ്ത കോൺടാക്റ്റുകൾക്ക് ഈ ഫീച്ചർ സ്വയമേവ ഓഫാകും എന്നത് ശ്രദ്ധേയമാണ്.

ഗാലക്‌സി എസ് 26 സീരിസ്
ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്രാ മോഡലുകൾ അടങ്ങുന്നതാണ് സാംസങ് ഗാലക്‌സി എസ് 26 സീരിസ്. ഗാലക്‌സിയ്‌ക്കായി കസ്റ്റമൈസ് ചെയ്‌ത സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഈ സീരിസിലെ ടോപ്പ്-സ്‌പെക്ക് മോഡലായ എസ് 26 അൾട്രാ പുറത്തിറക്കിയത്. കൂടാതെ അപ്‌ഗ്രേഡുചെയ്‌ത 200 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമുണ്ട്.

അതേസമയം സ്റ്റാൻഡേർഡ്, പ്ലസ് വേരിയന്‍റുകളിൽ 2nm എക്‌സിനോസ് 2600 ചിപ്‌സെറ്റും 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ ലൈനപ്പ് പ്രവർത്തിക്കുക. സാംസങിന്‍റെ വൺ യുഐ 8.5 ഇന്‍റർഫേസും ലഭിക്കും.

ജെമിനൈ എഐ  ഗാലക്‌സി എസ് 26 സീരിസ്  സാംസങ് ഗാലക്‌സി  ഗൂഗിൾ
Samsung Launched Galaxy S26, Galaxy S26 Plus, Galaxy S26 Ultra In India (Samsung)

സാംസങ് ഗാലക്‌സി എസ് 26ന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 87,999 രൂപയാണ് പ്രാരംഭ വില. സാംസങ് ഗാലക്‌സി എസ് 26 പ്ലസിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 1,19,999 രൂപയാണ് വില. അതേസമയം ടോപ്‌ സ്‌പെക് മോഡലായ സാംസങ് ഗാലക്‌സി എസ് 26 അൾട്രയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 1,39,999 രൂപയാണ് വില.

Also Read:

  1. തൊട്ടടുത്ത് ഇരിക്കുന്നവർക്ക് പോലും സ്‌ക്രീനിൽ എന്തെന്ന് കാണില്ല! പ്രൈവസി ഡിസ്‌പ്ലേയും 200 എംപി ക്യാമറയുമായി സാംസങിന്‍റെ ഗാലക്‌സി എസ് 26 സീരിസ്
  2. സാംസങ് ഗാലക്‌സി എസ് 26 സീരീസ്: എവിടെ നിന്ന് വാങ്ങുന്നതാണ് നല്ലത്? ഏറ്റവും വില കുറവ് ഇവിടെ
  3. തലയൊന്ന് കുലുക്കിയാൽ മതി, ഇൻകമിങ് കോൾ കട്ടാവും! 'ഹെഡ്‌ ജെസ്റ്റർ' പിന്തുണയുമായി ഗാലക്‌സി ബഡ്‌സ് 4 സീരിസിൽ രണ്ട് ഇയർബഡ്‌സ്
  4. പൂജാരിയുടെ ജോലിയും എഐ ഏറ്റെടുക്കും! ആത്മീയ ഉപദേശങ്ങൾ പകർന്ന് റോബോട്ട് സന്യാസി; ജപ്പാനിലെ 'ബുദ്ധറോയിഡി'നെ കുറിച്ചറിയാം