ETV Bharat / state

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി യുവാവ് പിടിയിൽ

1.05 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി.

YOUTH ARRESTED WITH MDMA  MDMA CASE  OPERATION TOOFAN  MAN ARRESTED IN KOLLAM
Accused Mohammed Shafeeq (38). (ETV Bharat)
author img

By ETV Bharat Kerala Team

Published : July 3, 2026 at 8:54 PM IST

1 Min Read
Choose ETV Bharat

കൊല്ലം: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചവറ സ്വദേശി മുഹമ്മദ് ഷഫീക്കാണ് (38) പിടിയിലായത്. 1.05 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി. കേരളാ പൊലീസിന്‍റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ ക്യാമ്പയ്‌നായ ഓപ്പറേഷൻ തൂഫാനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

ഡാൻസാഫ് സംഘവും ചവറ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. നർക്കോട്ടിക് സെൽ എസിപി റോബർട്ട് ജോണി, കരുനാഗപ്പള്ളി എസിപി സി.ജോൺ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു റെയ്‌ഡ്. എസ്ഐ കണ്ണന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചവറ പൊലീസ് ഇൻസ്പെക്‌ടർ മനോജിന്‍റെ നേതൃത്വത്തിൽ എസ്ഐ ഷെമീർ എഎസ്ഐമാരായ നൗഷാദ്, സജീവ് സിപിഒമാരായ ഉമേഷ്, കീർത്തന എന്നിവരടങ്ങിയ പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

തൂഫാനില്‍ തൂക്കിയത് നിരവധി പേരെ:

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഇതുവരെ 338 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇത് കൂടാതെ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടിയതിന് 203 കേസുകളും രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22.48 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അയത്തിൽ ജങ്‌ഷന് സമീപമുള്ള കട്ടവിളസലമത്ത് നഗറിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു.

യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വിൽപ്പനയും വിതരണ ശൃംഖലയും പൂർണമായും തകർക്കുന്നതിനുള്ള ശക്തമായ പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്നും ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ പൊലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലത എം ഐപിഎസ് അറിയിച്ചു.

Also read: പത്തനംതിട്ടയിലും ഷിഗെല്ല; പത്ത് വയസുകാരിക്ക് രോഗബാധ; ആരോഗ്യനില തൃപ്‌തികരം