ETV Bharat / state

മഴക്കാല മുന്നൊരുക്കങ്ങൾ; വയനാട്ടില്‍ കൂടുതൽ മഴമാപിനികൾ സ്ഥാപിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

ജില്ലയിൽ നിലവിൽ 192 ദുരന്തസാധ്യതാ മേഖലകൾ കണ്ടെത്തി. അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 251 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനാണ് തീരുമാനം.

MONSOON PREPARATIONS  WAYANAD RAIN ALERT  AGRICULTURE MINISTER T SIDDIQUE  DISASTER PREPAREDNESS
Wayanad, Minister T Siddique (ETV Bharat)
author img

By ETV Bharat Kerala Team

Published : June 2, 2026 at 2:30 PM IST

2 Min Read
Choose ETV Bharat

വയനാട്: മഴക്കാലം ശക്തമാകാനിരിക്കെ വയനാട്ടിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ നിർദേശം നൽകി കൃഷി മന്ത്രി ടി സിദ്ദിഖ്. ജില്ലയിൽ കൂടുതൽ മഴമാപിനികൾ സ്ഥാപിക്കുമെന്നും അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത ഉറപ്പാക്കുമെന്നും വയനാട് ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. കളക്ട്രേറ്റിൽ ചേർന്ന മഴക്കാല മുന്നൊരുക്ക യോഗത്തിൽ നിർണായക തീരുമാനങ്ങളെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യതകൾ മുൻനിർത്തിയാണ് ജില്ലാതല അവലോകന യോഗം ചേർന്നത്. ജില്ലയിൽ നിലവിൽ 192 ദുരന്തസാധ്യതാ മേഖലകൾ കണ്ടെത്തിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 251 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനാകുമെന്നും യോഗം വിലയിരുത്തി. 30,330 പേരെ വരെ ഈ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനതലത്തില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് നിർദേശം നൽകി. ശക്തമായ മഴയെ തുടർന്ന് ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ സംസ്ഥാനാന്തര (ഇൻ്റർ സ്റ്റേറ്റ് ) ഏകോപനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

മഴക്കാല മുന്നൊരുക്കങ്ങൾ; കൂടുതൽ മഴമാപിനികൾ സ്ഥാപിക്കും, മന്ത്രി ടി സിദ്ദിഖ് (ETV Bharat)

അതിശക്തമായ മഴയുള്ള ദിവസങ്ങളില്‍ രണ്ട് നേരം വീതം മഴയുടെ തോത് അളന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും യഥാസമയം പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ക്ഷ്യ വിഷബാധ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ ആൻ്റിവെനവും മറ്റ് അവശ്യ മരുന്നുകളും ആവശ്യത്തിന് സംഭരിക്കണംമെന്നും സ്റ്റോക്ക് ഉണ്ടാകണമെന്നും ആരോഗ്യമേഖല അധികൃതർക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗോത്ര മേഖലകളിലെ വീടുകൾ സംരക്ഷിക്കുന്നതിനായി ഷീറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. എസ്റ്റേറ്റ് തൊഴിലാളികളുടെ വിവരശേഖരണം നടത്തുകയും അവർ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉറപ്പാക്കുകയും വേണം. സ്‌കൂളുകളിലെ കുടിവെള്ളത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Also Read: കുടയെടുത്തോളൂ... കാലവർഷം ജൂൺ നാലിന് കേരളത്തിൽ എത്തും, മഴ ശക്തമാകും