ഈ രാശിക്കാർക്ക് ആഗ്രഹിച്ചതെല്ലാം നടക്കും; അറിയാം ഇന്നത്തെ ജ്യോതിഷഫലം
നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം വിശദമായി...

Published : January 6, 2026 at 7:40 AM IST
തീയതി: 06-01-2026 ചൊവ്വ
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: ധനു
തിഥി: കൃഷ്‌ണ തൃദീയ
നക്ഷത്രം: ആയില്യം
അമൃതകാലം: 12:30 PM മുതൽ 13:56 PM വരെ
ദുര്‍മുഹൂര്‍ത്തം: 09:07 AM മുതൽ 09:55 AM വരെ & 12:19 PM മുതൽ 01:07 PM വരെ
രാഹുകാലം: 03:23 PM മുതൽ 04:49 PM വരെ
സൂര്യോദയം: 06:43 AM
സൂര്യാസ്‌തമയം: 06:16 PM
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിനമല്ല. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. അയൽക്കാരുമായോ ബന്ധുക്കളായോ വഴക്കുണ്ടാകതിരിക്കുക. സംസാരിക്കുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കുക. പ്രധാനപ്പെട്ട കാര്യങ്ങളോ തീരുമാനങ്ങളോ ഉണ്ടെങ്കിൽ അത് മറ്റൊരു ദിവസം ചെയ്യുന്നതായിരിക്കും ഉചിതം.
കന്നി: ഇന്ന് സന്തോഷത്തിന്‍റെ ദിനമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങള്‍ക്ക് സന്തോഷം പകരും. കുടുംബത്തിലും ജോലി സ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപൂര്‍വം പെരുമാറും. ബിസിനസ് മീറ്റിങ്ങുകൾക്കും മറ്റും അനുയോജ്യമായ ദിനമാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളായും സമയം ചെലവഴിക്കും.
തുലാം: ഇന്ന് നിങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ മേൽ ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. മറ്റുള്ളവരില്‍ നിന്നും സഹായം ലഭിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കും.
വൃശ്ചികം : ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനാകുന്ന ദിനം. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാകും. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. നിങ്ങൾക്കിന്ന് ധനസമാഹരണത്തിന് പറ്റിയ സമയം. ജോലി സ്ഥലത്ത് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ച വയ്‌ക്കും. വിദേശ യാത്രയ്‌ക്ക് സാധ്യത. ആരോഗ്യവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്.
ധനു: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമല്ല. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും സാധ്യത. എന്നാൽ ഉച്ചയ്‌ക്ക് ശേഷം അവസ്ഥ മെച്ചപ്പെടും. ശുഭ വാർത്ത നിങ്ങളെ തേടി വരും.
മകരം : നിങ്ങളുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ചില പദ്ധതികൾ നടപ്പിലാക്കാൻ പറ്റിയ ദിവസമാണ്. പുതിയ സാമ്പത്തിക സ്രോതസ് നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കും. എന്നിരുന്നാലും അമിത ചെലവ് ഒഴിവാക്കുക.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് ആഹ്ളാദത്തിന്‍റെ ദിവസമാണ്. ആരോഗ്യവും സമ്പത്തും വന്ന് ചേരും. വസ്ത്രം, ആഭരണങ്ങൾ എന്നിവ വാങ്ങാൻ അധിക പണം ചെലവഴിക്കും. കച്ചവടത്തില്‍ സാമ്പത്തിക നേട്ടമുണ്ടാകും. ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.
മീനം : ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായരിക്കില്ല. പുതിയ ജോലികൾ, സംരംഭങ്ങൾ എന്നിവ ഏറ്റെടുക്കാതിരിക്കുക. ഇന്നത്തെ ദിവസം നല്ലതല്ലാത്തതിനാൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ സൂക്ഷിക്കുക. ചിലപ്പോൾ വാക്ക് തർക്കം ഉണ്ടയേക്കാം.
മേടം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. മറ്റുള്ളവരെ സഹായിക്കുക. ഭാവിയിൽ അത് ഇരട്ടിയായി തിരിച്ച് ലഭിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. സഹപ്രവർത്തകരിൽ നിന്ന് പ്രശംസ ഏറ്റുവാങ്ങും.
ഇടവം: മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങൾക്ക് അനുഭവപ്പെടും. സാമ്പത്തിക പ്രശ്‌നം നിങ്ങളെ അലട്ടും. മോശം വഴിയിലൂടെ പണം കണ്ടെത്താൻ ശ്രമിക്കും. എന്നാൽ അല്‌പം കാത്തിരുന്നാൽ സൗഭാഗ്യം നിങ്ങളെ തേടി വരും.
മിഥുനം: ഇന്ന് നിങ്ങൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രശ്‌നത്തിൽ ചെന്ന് വീഴാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധാലുവായിരിക്കുക. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. അവസാന പകുതിയിൽ നേട്ടം കൈവരിക്കും.
കര്‍ക്കടകം : പുതിയ കാര്യങ്ങൾ ആരംഭിക്കാൻ നല്ല ദിവസം. ബിസിനസുകാർക്കും ഇന്ന് നല്ല ദിവസമാണ്. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. വിവാഹ കാര്യങ്ങൾ ഭംഗിയായി നടക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും.

