ETV Bharat / state

പ്രണയം പറയാൻ ഉത്തമ ദിനം, അവിവാഹിതർക്കും നല്ലത്; ഇന്നത്തെ രാശി ഫലം വിശദമായി

അറിയാം ഇന്നത്തെ രാശിഫലം

MALAYALAM HOROSCOPE  DAILY HOROSCOPE  ASTROLOGY  TODAY ZODIAC RESULT
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : December 8, 2025 at 7:21 AM IST

2 Min Read
Choose ETV Bharat

തീയതി: 08-12-2025 തിങ്കൾ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: വൃശ്ചികം

തിഥി: കൃഷ്‌ണ ചതുര്‍ഥി

നക്ഷത്രം: പൂയ്യം

അമൃതകാലം: 01:42 PM മുതൽ 03:08 PM വരെ

ദുര്‍മുഹൂര്‍ത്തം: 12:54 PM മുതൽ 01:42 PM വരെ & 03:18 PM മുതൽ to 04:06 PM വരെ

രാഹുകാലം: 07:56 AM മുതൽ 09:22 AM വരെ

സൂര്യോദയം: 06:30 AM

സൂര്യാസ്‌തമയം: 06:01 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിങ്ങൾ പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങൾ ഒരു തീര്‍ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും നിങ്ങൾക്ക് വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ചില തടസങ്ങള്‍ നേരിടാം.

കന്നി: നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കില്ല. ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. കോപം നിയന്ത്രിക്കുക.

തുലാം: പലതരക്കാരുമായുള്ള ഇടപഴകല്‍ സന്തോഷം നൽകും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല സായാഹ്നം ആസ്വദിക്കാൻ കഴിയും. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്.

വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തതയും ശാരീരികമായി ക്ഷമതയും ഉള്ളവർ ആയിരിക്കാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്കിന്ന് സഹായം ലഭിക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം അവർ ആശ്വാസം കണ്ടേക്കാം.

ധനു: തർക്കങ്ങൾ പരിഹരിക്കാൻ കഴിയും. ചെയ്‌ത് തീർക്കാൻ ബാക്കിയുള്ള ജോലികൾ ഇന്ന് പൂർത്തികരിക്കാൻ സാധിക്കും. ഭക്ഷണപ്രിയർക്ക് ഇന്ന് നല്ല സത്‌ക്കാരം ലഭിക്കുന്നതായിരിക്കും. മത്സര പരീക്ഷയിൽ വിജയം ഉറപ്പ്.

മകരം: നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. അസ്ഥിരമായ കുടുംബാന്തരീക്ഷം വേദന നൽകും. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. നിങ്ങൾക്ക് അപമാനകരമായ സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക.

കുംഭം: നിങ്ങളുടെ മാനസിക സംഘര്‍ഷത്തിന് ഇന്ന് താത്‌കാലിക ആശ്വാസം ലഭിക്കും. ഇന്ന് നിങ്ങൾക്ക് നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യത ഉണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങൾ ഇന്ന് ആസൂത്രണം ചെയ്‌തേക്കും. ഒരു യാത്രക്കും സാധ്യതയുണ്ട്.

മീനം: നിങ്ങളുടെ സ്ഥിരതയില്ലാത്തതും ആത്മവിശ്വാസമില്ലാത്തതുമായ അവസ്ഥ തീരുമാനമെടുക്കുന്നതിനെ സ്വാധീനിച്ചേക്കും പ്രതിഫലിക്കും. തർക്കങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. എതെങ്കിലും തരത്തിലുള്ള നിർമാണ പദ്ധതികൾ ഇന്ന് ഒഴിവാക്കുക.

മേടം: ചില തീരുമാനങ്ങളെടുക്കാൻ ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. കുടുംബാന്താരീക്ഷം ശാന്തമായിരിക്കും. ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് സന്തോഷിക്കും. പ്രിയപ്പെട്ടവരുമായി ഒരുപാട് സമയം ചെലവഴിക്കും.

ഇടവം: ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രണയം തുറന്ന് പറയും. അവിവാഹിതർക്ക് ഇന്ന് ഉത്തമ ദിനം. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. ഏറ്റവും പ്രിയപ്പെട്ട ഒരാളെ നിങ്ങൾ ഇന്ന് കണ്ടുമുട്ടും. ഇന്ന് നിങ്ങൾക്ക് ഒരുപാട് സന്തോഷങ്ങൾ ഉണ്ടാവും.

മിഥുനം: കച്ചവടമേഖലയിൽ നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. നിങ്ങളുടെ നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുകളുടെ ഇടപെടൽ വിജയം നൽകും. ജോലിസ്ഥലത്ത് കാര്യങ്ങളുലും ഇന്ന് വിജയം കാണുന്നു.

കര്‍ക്കടകം: ഇന്ന് നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. അമിത ജോലികാരണം നിങ്ങൾ ക്ഷീണിതനാകും. അത്‌ നിങ്ങൾക്ക്‌ ഒരുപാട്‌ മാനസികപ്രയാസവും സമ്മർദവും ഉണ്ടാക്കും. സഹപ്രവർത്തകരിൽ നിന്നും സഹായങ്ങൾ ലഭിക്കും.