ETV Bharat / state

വിഷു, മേടമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ഒമ്പത് ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം

വിഷു ദിനമായ ഏപ്രിൽ 15 രാവിലെ നാലുമണി മുതൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഉണ്ടാകും. ദർശനത്തിനെത്തുന്ന എല്ലാ ഭക്തരും നിർബന്ധമായും വെർച്വൽ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.

SABARIMALA TEMPLE  ശബരിമല  SANNIDHANAM  SABARIMALA VISHU POOJA
Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : April 9, 2026 at 2:42 PM IST

1 Min Read
Choose ETV Bharat

പത്തനംതിട്ട: വിഷുവിനും മേടമാസ പൂജകൾക്കുമായി ശബരിമല നട നാളെ (ഏപ്രിൽ 10) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. ഏപ്രിൽ 15 വിഷു ദിനത്തിൽ രാവിലെ നാലുമണി മുതലാണ് ക്ഷേത്രത്തിൽ വിഷുക്കണി ദർശനം.

വിഷുവും മേടമാസ പൂജകളോടും അനുബന്ധിച്ച് തുടർച്ചയായി 9 ദിവസം ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഒരുക്കും. മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18 ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

ഉന്നതാധികാര സമിതി ചെയര്‍മാനെ നിയമിച്ചു

റിട്ട. ഹൈക്കോടതി ജഡ്‌ജി വി ജി അരുണിനെ ശബരിമല ഉന്നതാധികാര സമിതി ചെയർമാനായി നിയോഗിച്ചു. ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ട ജസ്റ്റീസ് സിരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് പുതിയ നിയമനം നടത്തിയത്. 2009ലാണ് കോടതി ഹൈപവർ കമ്മിറ്റിയെ നിയോഗിച്ചത്.

കമ്മിറ്റിയുടെ തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന് ഒരു പുതിയ ചെയർമാനെ നിയമിക്കേണ്ടത് ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി. ശബരിമല തീർത്ഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുക, പ്രദേശത്തെ ദുർബല പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രാഥമിക ലക്ഷ്യങ്ങളോടെയാണ് ശബരിമല മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാർ തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്‌തത്.

Also Read: കള്ള വോട്ട് മുതല്‍ മരണം വരെ, വോട്ടെടുപ്പിനെ പിടിച്ചുകുലുക്കിയ അനിഷ്‌ട സംഭവങ്ങള്‍...