ETV Bharat / state

'പണ്ട് അകൽച്ചയുണ്ടായിരുന്നു, ഇപ്പോഴില്ല...'; എൻഎസ്എസ് ആസ്ഥാനത്ത് ചെന്നിത്തല, കത്തോലിക്കാ ബാവയുമായും കൂടിക്കാഴ്‌ച

എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും, ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല. ജനങ്ങളെ കമ്പിളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സർക്കാരെന്ന് വി ഡി സതീഷൻ.

RAMESH CHENNITHALA  ORTHODOX CHURCH  NSS HEADQUARTERS  CHENNITHALA ABOUT NSS
Ramesh Chennithala - File (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 5:11 PM IST

2 Min Read
Choose ETV Bharat

കോട്ടയം: തെരഞ്ഞെടുപ്പടുത്തിരിക്കെ സഭാ, സമുദായ ആസ്ഥാനങ്ങളിൽ കൂടിക്കാഴ്‌ചകളുമായി രമേശ് ചെന്നിത്തല. ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തും എൻഎസ്എസ് ആസ്ഥാനത്തുമാണ് രമേശ്‌ ചെന്നിത്തല എത്തിയത്. എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതിൽ രാഷ്ട്രീയ പ്രാധാന്യമില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

ദേവലോകത്തെ ഓർത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തിയ ചെന്നിത്തല കത്തോലിക്കാ ബാവയുമായി കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയത്.
കോളജിൽ പഠിക്കുന്ന കാലം മുതൽ എൻഎസ്എസ് ആസ്ഥാനത്ത് താൻ പുഷ്‌പാർച്ചന നടത്താറുണ്ടെന്നും എൻഎസ്എസുമായി തനിക്ക് പണ്ട് അകൽച്ചയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓർത്തഡോക്‌സ് സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ദേവലോകത്ത് ഇന്നും ഇന്നലെയും താൻ പോകാൻ തുടങ്ങിയതല്ലെന്നും ബാവ തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതുയുഗയാത്ര ഇന്നലെ ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്‌തത് താൻ ആണ്.

വിഡി സതീശൻ്റെ പുതുയുഗയാത്ര കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നു. പത്തു വർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ശക്തമായ ജനവികാരം ഉണ്ടാകും. എൽഡിഎഫിൻ്റെ ജാഥ വിജയിച്ചില്ല എന്ന് സിപിഐ തന്നെ പറഞ്ഞു. രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചനയാണ് പുതുയുഗയാത്രയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പിഎസ്‌സി പ്രായപരിധി ഉയർത്തിയതിൽ പരിഹസിച്ച് വിഡി സതീശൻ

അതേസമയം സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളെ കമ്പിളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സർക്കരെന്ന് വി ഡി സതീഷൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്‌സിയുടെ പ്രായപരിധി ഉയർത്തി. മുട്ടിലിഴഞ്ഞും മറ്റും ഉദ്യോഗാർഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി. അപ്പോഴൊന്നും കൃത്യമായ നിയമനങ്ങൾ നടത്തിയില്ല. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡ് ഇട്ട സർക്കാരാണിതെന്നും എംബ്ലോയിമെൻ്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിക്കൾ ആക്കികൊണ്ടാണ് സർക്കാർ പിൻവാതിൽ നിയമനം നടത്തിയതെന്നും വി ഡി സതീശൻ പറഞ്ഞു.

എന്നിട്ടാണ് ഇപ്പോൾ പോകുന്ന പോകിൽ ഒരു പ്രഖ്യാപനം പിഎസ്‌സി പ്രായപരിധി കൂട്ടി എന്നത്. അതുപോലെ 2023ൽ സമർപ്പിച്ച ജെബി കോശി കമ്മീഷനാണ് മൂന്നുവർഷക്കാലം പൂഴ്ത്തി വെച്ചിട്ട് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. രമേശ് ചെന്നിത്തല സഭ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. രമേശ് ചെന്നിത്തല തൻ്റെ നേതാവാണ്. സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ് പ്രശ്‌നം. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വിഡി സതീശൻ പറഞ്ഞു.

Also Read: ജെ.ബി കോശി റിപ്പോർട്ട് പൂർണമായും പുറത്തുവിടണം; തെരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനത്തിൽ സംശയമെന്ന് സഭകൾ