കള്ളാടിയിലെ മണ്ണിടിച്ചിലിൽ മരിച്ചവർക്ക് അനുശോചനവുമായി പ്രിയങ്ക ഗാന്ധി; ദുരിത ബാധിതർക്ക് വേണ്ട സഹായം നൽകണമെന്ന് നിർദേശം
കാണാതായവർക്കായി തെരച്ചിൽ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെന്നും യുഡിഎഫ് സർക്കാർ ഏകോപനത്തോടെ മുന്നോട്ട് പോകുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി തൻ്റെ എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.

By ANI
Published : July 7, 2026 at 5:50 PM IST
ന്യൂഡൽഹി: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലുണ്ടായ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ദുരിത ബാധിതർക്ക് വേണ്ട സഹായം നൽകണമെന്ന് യുഡിഎഫ് പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി നിർദേശിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധി എക്‌സ് പോസ്‌റ്റിലൂടെ രംഗത്തെത്തിയത്.
എക്‌സ് പോസ്‌റ്റിൻ്റെ പൂര്‍ണരൂപം
കുടുംബാഗങ്ങളെ നഷ്‌ടപ്പെട്ടവർക്ക് എൻ്റെ അഗാതമായ അനുശോചനം. ഈ ഭയാനകമായ സമയത്ത് ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും. സാധ്യമായ എല്ലാ പിന്തുണയും നൽകും. ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തവർക്കായി പ്രാർഥനയും പ്രതീക്ഷയുമുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം ശക്തമായി തുടരുന്നു. അവരെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ഈ വേദനാജനകമായ നിമിഷത്തിൽ ധൈര്യം ഉണ്ടാകട്ടെ. യുഡിഎഫ് പ്രവർത്തകരും മറ്റ് പ്രവർത്തകരും എല്ലാ സഹായവും നൽകണമെന്ന് അഭ്യർഥിക്കുന്നു എന്ന് പ്രിയങ്ക ഗാന്ധി എക്‌സ് പോസ്‌റ്റിൽ കുറിച്ചു.
ഭരണകൂടത്തിൻ്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സാധ്യമായ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തരമൊരു സമയത്ത്, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി എല്ലാ സഹായവും ഉറപ്പാക്കണം. മണ്ണിടിച്ചിലിൽ പരിക്കേറ്റ തുരങ്ക പാതയിലെ തൊഴിലാളികൾക്ക് വയനാട്ടിലെ ആശുപത്രിയിൽ ചികിത്സ നൽകുന്നതിനായിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. മുഖ്യമന്ത്രി വി ഡി സതീശൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. പൊലീസും എൻഡിആർഎഫ് സംഘവും രക്ഷാ പ്രവർത്തനവുമായി സ്ഥലത്തുണ്ട്. സിവിൽ ഡിഫൻസ് വളണ്ടിയർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. തിരുനന്തപുരത്ത് നിന്ന് വയനാട്ടിലേയ്‌ക്ക് യാത്ര തിരിച്ച മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽ കുമാർ, പ്രാദേശിക പാർട്ടി പ്രവർത്തകർ, ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ഞങ്ങൾ ഏകോപനം ശക്തമാക്കിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി എക്‌സിൽ കൂട്ടിച്ചേർത്തു.
ആരോപണവും വിമർശനവുമായി മന്ത്രിമാർ
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾക്ക് ശേഷവും കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യണമെന്ന അധികൃതരുടെ ആവർത്തിച്ചുള്ള നിർദേശങ്ങൾ കരാറുകാർ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആരോപിച്ചു. അതേസമയം, കള്ളാടിയിൽ ഉണ്ടായ ദുരന്തം മനുഷ്യനിർമിത ദുരന്തമാണെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. അപകട സാധ്യതയെക്കുറിച്ച് അധികൃതർ കൊങ്കൺ റെയിൽവേയ്ക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് തൊഴിലാളികളായ ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ഞു (39) എന്നീ എട്ട് പേരെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തി. ഇവരെ ചികിത്സയ്ക്കായി മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: കൊച്ചിൻ ഷിപ്പ്‌യാഡിൻ്റെ ഓഹരി; വിൽപ്പന തുടങ്ങി കേന്ദ്രം, വന്‍ പ്രതികരണം

