വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; അധ്യാപകന് സസ്പെൻഷൻ
സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചറിനും നോട്ടീസ്. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ.

Published : January 6, 2026 at 7:39 PM IST
പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അധ്യാപകന് സസ്പെൻഷൻ. കേസിൽ പ്രതിയായ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എഇഒ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി.
സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്‌ടർക്ക് ശുപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണത്തെ തുടർന്നാണ് മാനേജർക്കെതിരെ ശുപാർശ നൽകിയത്. സംഭവത്തിൽ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസിനാസ്‌പദമായ സംഭവം നടന്നത് നവംബർ 29 നായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ചതിനെ തുടർന്ന് അധ്യാപകന്‍ (ജനുവരി 04) ന് പൊലിസ് പിടിയിലായി. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളിയിലാണ് സംഭവം. മലമ്പുഴ പിഎഎംഎം യുപി സ്‌കൂളിലെ സംസ്‌കൃത അധ്യാപകന്‍ അനില്‍ ആണ് കേസിൽ പിടിയിലായത്.
ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അനില്‍ നിർബന്ധിച്ച് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. ഇവിടെ വച്ച് കുട്ടിക്ക് മദ്യം നല്‍കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും പട്ടിക ജാതി വിഭാഗത്തിൽ നിന്നുമുള്ള കുട്ടിയെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി സഹപാഠികളോടാണ് ആദ്യം പറഞ്ഞത്. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
തുടർന്ന് പൊലീസിന് സംഭവത്തെക്കുറിച്ച് രഹസ്യം വിവരം ലഭിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് കേസിൽ അന്വേഷണം നടത്തി. ശേഷം അധ്യാപകനെ പൊലീസ് പിടികൂടുകയായിരുന്നു. മലമ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പ്രതി നിലവിൽ റിമാൻഡിലാണ്.
വിവരം അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകാതെ വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. എന്നാൽ, പരാതി നൽകാൻ വൈകിയിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. അധ്യാപകനെ സ്‌കൂളിൽനിന്ന് പുറത്താക്കുകയും പിന്നീട് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
നെല്ലായി പോക്സോ കേസ്
പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി. വധശിക്ഷയോടൊപ്പം 25,000 രൂപ പിഴയും കോടതി വിധിച്ചു. ഇരയ്ക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും തിരുനെൽവേലി ജില്ലാ പോക്സോ കോടതി ജഡ്‌ജി സുരേഷ് കുമാർ ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തിരുനെല്‍വേലിയില്‍ കേസിനാസ്‌പദമായ സംഭവം നടന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന 14 വയസുള്ള പെണ്‍കുട്ടിയെ പിതാവ് ക്രൂരായി ബലാത്സഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പ്രതിയെ ജയിലിലടച്ചത്.
Also Read: മകളെ ഗർഭിണിയാക്കിയ കേസിൽ അച്ഛന് വധശിക്ഷ; നെല്ലായി പോക്സോ കോടതി വിധി പ്രഖ്യാപിച്ചു

