ETV Bharat / state

യേശുവിൻ്റെ ജനനം മുതൽ ഉത്ഥാനം വരെ;ശ്രദ്ധേയമായി ഇരട്ട സഹോദരികളുടെ ചിത്രപ്രദർശനം "ദൈവപുത്രൻ"

തൃശൂർ മതിലകം സെൻ്റ് ജോസഫ് സിറിയൻ ദേവാലയം പാരിഷ് ഹാളിലാണ് ചിത്രപ്രദർശനം നടക്കുന്നത്. പ്രദർശനം നടത്തുന്നത് ഇരട്ട സഹോദരികളായ ആൻലിൻ, ആൻലിറ്റ് എന്നിവരാണ്.

PAINTING EXIBHITION BY TWIN SISTERS  ST JOSEPH SYRIAN CHURCH PARISH HALL  THRISSUR PAINTING EXIBHITION  TWIN SISTERS PAINTING EXIBHITION
innaguration of painting exibhition (ETV Bharat)
author img

By ETV Bharat Kerala Team

Published : January 6, 2026 at 2:04 PM IST

2 Min Read
Choose ETV Bharat

തൃശൂർ: യേശുവിൻ്റെ ജനനം മുതൽ ഉയർപ്പ് വരെയുള്ള മുഹൂർത്തങ്ങളുടെ ചിത്ര പ്രദർശനവുമായി "ദൈവപുത്രൻ". തൃശൂർ മതിലകം സെൻ്റ് ജോസഫ് സിറിയൻ ദേവാലയം പാരിഷ് ഹാളിലാണ് ശ്രദ്ധേയമായ ചിത്രപ്രദർശനം നടക്കുന്നത്. ഇരട്ട സഹോദരികളായ ആൻലിൻ, ആൻലിറ്റ് എന്നിവർ ചേർന്നാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.

ചിത്ര പ്രദർശനത്തിൻ്റെ ദൃശ്യങ്ങൾ (ETV Bharat)

കുഞ്ഞുനാൾ മുതൽ ചിത്രകലയെ ധ്യാനിക്കുകയും പ്രതിഭയുടെ കൈയ്യൊപ്പ് ചാർത്തുകയും ചെയ്‌ത ഇരട്ട സഹോദരിമാരാണ് ബൈബിളിലൂടെ വരയുടെ ഭാവനാപൂർണമായ സഞ്ചാരം നടത്തുന്നത്. ബൈബിളിലെ സവിശേഷ മുഹൂർത്തങ്ങളെ നിറക്കൂട്ടിൻ്റെ ഭാവന പൂർണമായ രചനാ ശൈലിയിലൂടെ ഓരോ വിശ്വാസിയുടെയും ആത്മാവിൻ്റെ ആഴങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഇരുവരും.

ബൈബിൾ അധിഷ്‌ഠിത ചിത്രങ്ങളോടൊപ്പം പ്രകൃതിയുടെ വൈവിധ്യ ദൃശ്യങ്ങളുടെ ക്യാൻവാസ് രചനകളും ഉൾപ്പെടുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മതിലകം പുന്നക്ക ബസാർ സ്വദേശി കാക്കശ്ശേരി സന്തോഷ് - മെൽഫിൻ ദമ്പതികളുടെ മക്കളായ ഇരുവരും ഇതിനകം തന്നെ നിരവധി ചിത്രകലാ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേരള ലളിത കലാ അക്കാദമി സമ്മാനങ്ങൾക്ക് പുറമേ മുൻപ് ബ്രിട്ടീഷ് എലിസബത്ത് രാജ്ഞിയുടെ പ്രശംസക്കും പാത്രമായിട്ടുള്ള പ്രതിഭകളാണ് ഇരുവരും. വാട്ടർ കളർ, അക്രിലിക്ക്, ഓയിൽ പേസ്‌റ്റൽ എന്നീ മീഡിയകളിലൂടെയാണ് രചനകളിലേറെയും.

"ഞങ്ങൾ ആദ്യമായിട്ടാണ് ഇവിടെ ചിത്രപ്രദർശനം നടത്തുന്നത്. മൂന്ന് നാല് വർഷമായി ഞങ്ങൾ ചിത്രവര പഠിക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും കൂടി പ്ലാൻ ചെയ്‌താണ് ദൈവത്തിൻ്റെ ജനനം തുടങ്ങി ഉത്ഥാനം വരെയുള്ള മൂഹുർത്തങ്ങൾ ചത്ര പ്രദർശനം ചെയ്യാൻ തീരുമാനിക്കുന്നത്.

ഇവിടെ ചെയ്‌തിരിക്കുന്നതിൽ കൂടുതലും അക്രിലിക്ക് പെയ്‌ൻ്റിങ്ങാണ്. രണ്ട് ചിത്രങ്ങൾ മാത്രമാണ് വാട്ടർ കളറിൽ ചെയ്‌തിരിക്കുന്നത്. ഒരു ചിത്രം പൂർത്തിയാക്കാൻ വേണ്ടി മുന്ന് നാല്‌ ദിവസമാണ് എടുത്തത്.

വെക്കേഷൻ സമയത്ത് മാത്രമാണ് ഞങ്ങൾ പെയ്‌ൻ്റിങ് ചെയ്യാറുള്ളു അല്ലാത്തപ്പോഴെല്ലാം പഠന കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ. നന്ദകുമാർ പായമേൽ എന്ന സാറിൻ്റെ അടുത്ത് നിന്നാണ് ഇപ്പോൾ പെയിൻ്റിങ് പഠിക്കുന്നത്. മുൻപ് ഞങ്ങൾ ജിൻസി ടിച്ചറുടെ അടുത്ത് നിന്നായിരുന്നു പെയിൻ്റിങ് പഠിച്ചിരുന്നത്", സഹോദരികളായ ആൻലിനും ആൻലിറ്റും പറഞ്ഞു

എസ്‌ എൻ വിദ്യാഭവനിലെ 11-ാം ക്ലാസ് വിദ്യാർഥികളാണ് അൻലിനും അൻലിറ്റും. മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പ്രദർശനം ഉദ്ഘാടനം ചെയ്‌തു. ഫാദർ. അരുൺ തെക്കിനെത്ത്, ആർട്ടിസ്‌റ്റ് നന്ദകുമാർ പായമ്മൽ എന്നിവർ മുഖ്യാതിഥികളായി.

Also Read: കോഴിയിറച്ചി വില 350 കടക്കും? കൃത്രിമ ക്ഷാമമെന്ന് വ്യാപാരികൾ, കടകൾ അടച്ചിടാൻ നീക്കം