ETV Bharat / state

വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് പിന്നാക്ക ക്ഷേമമന്ത്രി കെ എ തുളസി

പഠനേതര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലഹരി പോലുള്ള സാമൂഹികവിപത്തുകളില്‍ നിന്നും കുട്ടികളിലെ അകറ്റാന്‍ സഹായിക്കും

plusone prevesanothsavam  students friendly ecosystem  toofan  extracaricular activities
K A thulasi (ETV Bharat)
author img

By ETV Bharat Kerala Team

Published : July 6, 2026 at 6:13 PM IST

|

Updated : July 6, 2026 at 7:50 PM IST

2 Min Read
Choose ETV Bharat

പാലക്കാട്: വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി. പ്ലസ് വണ്‍ പ്രവേശനോത്സവം 2026 ന്‍റെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെ പി ആര്‍ പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് പിന്നാക്ക ക്ഷേമമന്ത്രി കെ എ തുളസി (ETV Bharat)

വിദ്യാര്‍ഥി സൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടത് സര്‍ക്കാരിന്‍റെയും തദ്ദേശസ്ഥാപനങ്ങളുടേയും വിദ്യാലയങ്ങളുടേയും ഉത്തരവാദിത്തമാണ്. പഠനേതര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലഹരി പോലുള്ള സാമൂഹികവിപത്തുകളില്‍ നിന്നും കുട്ടികളെ അകറ്റാന്‍ സഹായിക്കും. ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും നേതൃത്വത്തില്‍ നടത്തുന്ന തൂഫാന്‍ പദ്ധതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുജനങ്ങള്‍ അടങ്ങുന്ന സമൂഹവും ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആഗ്രഹിച്ച കോഴ്‌സ് പഠിക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും അവസരം ലഭിക്കാതെ പോകരുതെന്ന ആഗ്രഹത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. നന്നായി പഠിക്കുക എന്നതാണ് കുട്ടികള്‍ ചെയ്യേണ്ടത്. അവരുടെ കലാകായിക കഴിവുകളെയും പരിപോഷിപ്പിക്കേണ്ടതുണ്ട്. ഇതിനായി നാം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാകരുത് പഠനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി പഠിക്കുക എന്നതാണ് ഇതില്‍ ഏറ്റവും മികച്ചവരാകുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ കോഴ്‌സുകള്‍ക്കായി റിപ്പോര്‍ട്ടുകള്‍ നല്‍കിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. എല്ലാവരും ഒന്നിച്ച് നിന്നാലേ ഈ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണതയിലെത്തൂ. ലഹരിക്കെതിരെ പോരാടുക എന്ന ദൗത്യവും കുട്ടികള്‍ ഏറ്റെടുക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്‌തു.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണദാസ് അധ്യക്ഷയായി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ് സൂര്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി ആര്‍ ശോഭന, ബ്ലോക്ക് വികസനകാര്യ സമിതി അംഗം ടി എം ഷറഫുദ്ദീന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് പദ്‌മജ, വാര്‍ഡ് മെമ്പര്‍ കെ ബിന്ദു, കെ പി ആര്‍ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ എം പി ശ്യാമള, എം പി സുരേഷ് കുമാര്‍, പറളി ബി പി സി എ എം അജിത്, ഹെഡ്‌മിസ്ട്രസ് ആര്‍ ബീന മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതുതായി പതിനൊന്നാം ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കമുള്ളവരും ചടങ്ങിനുണ്ടായിരുന്നു. മന്ത്രി എല്ലാ കുട്ടികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു.

Also Read: 116 വയസുള്ള മുത്തശിക്ക് തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ വിഐപി ദര്‍ശനം

Last Updated : July 6, 2026 at 7:50 PM IST