ഇന്ദിരാഗാരന്‍റിയുമായി മുന്നോട്ട്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പദ്ധതികള്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി, വമ്പന്‍ വാഗ്‌ദാനങ്ങളുമായി നയപ്രഖ്യാപനം

Published : May 29, 2026 at 8:28 AM IST
|Updated : May 29, 2026 at 10:15 AM IST
തിരുവനന്തപുരം: വി.ഡി.സതീശൻ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗ്യാരന്‍റികൾ ഉൾപ്പെട്ടേക്കും. റദ്ദാക്കിയ സിൽവര്‍ ലൈനിന് പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതിൽ ആകാംക്ഷ. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നി ആയിരിക്കും പ്രസംഗം.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും ഊന്നൽ. ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ,വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, അടക്കം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
എന്താണ് നയപ്രഖ്യാപനം
ഒരു പുതിയവര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ നയം എന്താണ് എന്ന് കൃത്യമായി വ്യക്തമാക്കുന്ന ഒന്നാണ് നയപ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപനം ഗവര്‍ണറാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പുതിയ വര്‍ഷത്തിലെ ആദ്യ നിമയസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിവസമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവതരിപ്പിക്കുന്നത്.
മുന്‍ വര്‍ഷത്തെ സര്‍ക്കാരിൻ്റെ നേട്ടങ്ങളും പദ്ധതികളും നയപ്രഖ്യാപനത്തിലുണ്ടാകും. അതോടൊപ്പം വരും വര്‍ഷത്തിലേക്കുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പദ്ധതികളും സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള സൂചനകളുമാണ് നയപ്ര്യാപനത്തില്‍ ഉണ്ടാകുന്നത്. പോയ വര്‍ഷം കേന്ദ്ര സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ ജനദ്രോഹ നടപടികളും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കും.
LIVE FEED
വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി
മൂന്ന് ദിവസത്തെ അവധിയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. അസംഘടിത തൊഴിലാളി മേഖലയിലെ വനിതാ തൊഴിലാളികൾക്ക് ആറ് മാസം വേതനത്തോട് കൂടിയ പ്രസവാവധി
ഒരു മണിക്കൂര്‍ ഒന്‍പത് മിനിറ്റ് നീണ്ട നയപ്രഖ്യാപനം.
കേരളത്തെ തുറമുഖ നഗരമാക്കും.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ കുറവുള്ള വകുപ്പുകളില്‍ പ്രത്യേക റിക്രൂട്ട്‌മെന്‍റ്
ആദിവാസി ഭൂ നിയമങ്ങളിലെ ആശങ്കകള്‍ പരിഹരിക്കും. ഭൂ നിയമങ്ങള്‍ പരിഷ്‌ക്കരിക്കും. നിര്‍മ്മിത ബുദ്ധിക്ക് പ്രാധാന്യം നല്‍കി മീഡിയാ സിറ്റി. രാജ്യാന്തര ചലച്ചിത്ര മേള മറ്റ് നഗരങ്ങളിലേക്കും.
സംസ്ഥാന എല്ലാ നഗരങ്ങളും വയോജന സൗഹൃദമാക്കും
ഇലക്‌ട്രോണിക്‌സ് ഐടി വകുപ്പിന്‍റെ പേര് മാറ്റും.
എക്സൈസിനെ നവീകരിക്കും, മയക്ക് മരുന്ന് ശൃംഖലയെ തകർക്കും
എക്സൈസ് ആഭ്യന്തര ആരോഗ്യ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും. മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷൂറൻസ്. ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. കരിഞ്ചന്തയടക്കം ഇല്ലാതാക്കും. മൊബൈൽ മാവേലി സ്‌റ്റോറുകളും റേഷൻ കടകളും വർധിപ്പിക്കും. കർഷകരുടെ ഭൂമിയും വനഭൂമിയും തമ്മിലുള്ള അതിർത്തി പുനർനിർമ്മിക്കും. കർഷകരുടെ ഭൂമി സംരക്ഷിക്കും വിധം പുനർ നിർണ്ണയിക്കും. പൊതുജനാരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. ക്രമസമാധാന പാലനത്തിന് പൊലീസ് സംവിധാനത്തെ ഉടച്ച് വാർക്കും. ഡിജിറ്റൽ തട്ടിപ്പിനെതിരെ ശക്തമായ നടപടി. ഐ ടി പാർക്കുകൾ വിപുലീകരിക്കും. കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ബൈപസുകൾക്ക് നാല് വരി പാതകൾ നടപ്പാക്കും. സംസ്ഥാനത്തെ റോഡുകൾ BMBC നിലവാരത്തിലാക്കും. ഭൂവിനിയോഗ നിയമം പരിഷ്‌കരിക്കും. നിയമനിർമ്മാണം നടത്തും. ഭൂമി സംബന്ധമായുള്ള സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യും
കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തിന് വെല്ലുവിളി
പരിസ്ഥിതി സംരക്ഷണം കൂടി കണക്കിലെടുത്ത് വ്യവസായങ്ങൾ കൊണ്ടുവരും. എക്സൈസിനെ നവീകരിക്കും
മയക്ക് മരുന്ന് ശ്രംഖലയെ തകർക്കും. എക്സൈസ് ആഭ്യന്തര ആരോഗ്യ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും
മലബാർ കേന്ദ്രീകരിച്ച് ക്ഷേത്ര ടൂറിസം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കും. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും. എല്ലാ ജില്ലകളിലെയും പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടും. ഉന്നത വിഭാഭ്യസ രംഗത്ത് വിദ്യാർത്ഥികൾക്ക് അപ്രൻ്റിഷിപ്പ്
കൃഷിയിൽ ഗവേഷണത്തിന് ഊന്നൽ നൽകും
ഫെലോഷിപ്പുകൾ ഉണ്ടാവും. സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചു പിടിക്കും. അഴിമതി ഇല്ലാതാക്കാൻ സഹകരണ മേഖലയിൽ വിജിലൻസിനെ ശക്തിപ്പെടുത്തും. സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ പ്രത്യേക നിരീക്ഷണ സംവിധാനം കോപ്പറേറ്റീവ് സൊസൈറ്റികളിൽ ഏർപ്പെടുത്തും.

കർഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കും
മനുഷ്യ വന്യ ജീവി ആക്രമണങ്ങൾ തടയാൻ പദ്ധതി. സ്ത്രീ കർഷകർക്ക് പ്രത്യേക പരിഗണന. ഓരോ പഞ്ചായത്തിലും സ്‌ത്രീ കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും
ജവഹർലാൽ നെഹ്റുവിനെ ഉദ്ധരിച്ച് നയപ്രഖ്യാപനത്തിന് തുടക്കം, കേരളം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഗവര്‍ണര്‍
തൊഴിലില്ലായ്‌മ വർധിക്കുന്നു, പരമ്പരാഗത മേഖല തളർച്ചയിൽ, പുതുയുഗ കേരളമാണ് സർക്കർ വിഭാവനം ചെയ്‌തിരിക്കുന്നത്
ഭരണത്തിൻ്റെ ഗുണം താഴേതട്ടിൽ എത്തണം, സുതാര്യവും ഉത്തര വാദിത്തവു മുള്ളതായിരിക്കും. പൊതുമേഖല ശക്തിപ്പെടണമെങ്കിൽ ജനങ്ങളുടെ വിശ്വാസം നേടണം. സർക്കാരിൻ്റെ സാമ്പത്തിക നിലയെ പറ്റി ജനങ്ങൾക്ക് കൃത്യമായ ധാരണ വേണമെന്നാണ് സർക്കാർ തീരുമാനം. അതു കൊണ്ട് സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലയെ പറ്റി ധവള പത്രമിറക്കാൻ സർക്കാർ കമ്മിറ്റിയെ നിയമിച്ചു
ഇന്ദിരാ ഗ്യാരൻ്റി സർക്കാരിൻ്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തം വെളിപ്പെടുത്തുന്നു. നയപ്രഖ്യാപനത്തിൽ ഇന്ദിരാ ഗ്യാരൻ്റി ഉൾപ്പെടുത്തി സർക്കാർ. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് ഉറപ്പുകൾ നയപ്രഖ്യാപനത്തിൽ. കൃഷിക്ക് പ്രധാന പരിഗണന നൽകും
സാക്ഷരത, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയ്ക്ക് ആഗോള അംഗീകാരം കിട്ടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍
നമ്മുടെ സാമൂഹ്യപുരോഗതിയും ജനാധിപത്യമൂല്യങ്ങളും ഏവരും അംഗീകരിക്കുന്നത്. ചിലമേഖലകളില്‍ കടുത്ത പ്രതിസന്ധി
പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്യാനായതില്‍ സന്തോഷമെന്ന് ഗവര്‍ണര്‍
മാനുഷികതയില്‍ ഊന്നിയ സമീപനമാണ് ഈ സര്‍ക്കാരിന്‍റേതെന്ന് ഗവര്‍ണര്‍
നയപ്രഖ്യാപനം തുടങ്ങി ഗവര്‍ണര്‍
തുടക്കം മലയാളത്തില്‍

ഗവര്‍ണര്‍ നിയമസഭയില്‍
മുഖ്യമന്ത്രി വി ഡി സതീശനും സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പാര്‍ലമെന്‍ററികാര്യമന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സഭയിലേക്ക് ആനയിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിയമസഭയിലേക്ക് പുറപ്പെട്ടു
യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ രാജ്‌ഭവനില്‍ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടു. പതിനാറാം നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം ഉടന്‍
ഉന്നത വിദ്യാഭ്യാസത്തിനും വിഴിഞ്ഞത്തിനും ഊന്നല്‍ എന്ന് സൂചന
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ച്ച, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ, പിന്നോക്ക വിഭാങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണ എന്നീ വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. വരും ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചകളാകും നിയസഭയില്‍ നടക്കുക.

