നാദാപുരത്തെ കടയിൽ വൻ കവർച്ച; 80 ലക്ഷം രൂപ വിലമതിക്കുന്ന 92 ഐഫോണുകൾ കവര്‍ന്നു
80 ലക്ഷം രൂപ വിലമതിക്കുന്ന 92 ഐഫോണുകൾ ഉൾപ്പെടെ 100 മൊബൈൽ ഫോണുകൾ മോഷണം പോയി. കടയുടെ ഷട്ടറിൻ്റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്തുകടന്നത്.

By PTI
Published : August 29, 2026 at 4:37 PM IST
കോഴിക്കോട്: നാദാപുരത്തെ പ്രശസ്‌തമായ മൊബൈൽ ഫോൺ കടയില്‍ വന്‍ കവര്‍ച്ച. മൊബൈല്‍ ഷോപ്പിൻ്റെ ഷട്ടർ തകർത്ത് 80 ലക്ഷം രൂപ വിലമതിക്കുന്ന 92 ഐഫോണുകൾ ഉൾപ്പെടെ 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന് പരാതി. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന കടയിലാണ് സംഭവം.
ശനിയാഴ്‌ച രാവിലെ ഉടമ കടയിലെത്തി ഷട്ടർ ലോക്കുകൾ തകർത്ത നിലയിൽ കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തായത്. വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. കടയുടെ ഷട്ടറിൻ്റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്തുകടന്നതെന്നാണ് പ്രഥമിക വിവരം. ഫോണുകൾ മോഷ്‌ടിക്കുന്നതിന് മുമ്പ് പ്രതി കടയിലെ സിസിടിവി ക്യാമറകൾ മാറ്റിവെച്ചതായി പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പണം നഷ്‌ടമായിട്ടില്ലെന്ന് ഏകദേശം 80 ലക്ഷം രൂപയുടെ മൊബൈൽഫോണുകളാണ് മോഷ്‌ടിച്ചതെന്നും പൊലീസ് പറഞ്ഞു. മോഷണത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു, പണമൊന്നും നഷ്‌ടപ്പെട്ടിട്ടില്ലാത്തതിനാൽ പ്രതികൾ ഉയർന്ന നിലവാരമുള്ള മൊബൈൽ ഫോണുകൾ ലക്ഷ്യമിട്ടതായി തോന്നുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: കുളിക്കുന്നതിനിടെ യുവതിയുടെ നഗ്ന ദൃശ്യം പകർത്തി; എസ്എഫ്ഐ നേതാവിനെതിരെ കേസ്

