ETV Bharat / state

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു; ഈ വർഷം മുതൽ 'ശ്രേഷ്ഠ വിദ്യാലയ' പുരസ്‌കാരങ്ങളും

സെപ്റ്റംബർ അഞ്ചിന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന അധ്യാപക ദിനാഘോഷ പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡുകളും 'ശ്രേഷ്‌ഠ വിദ്യാലയ' പുരസ്‌കാരങ്ങളും വിതരണം ചെയ്യും

STATE BEST TEACHER AWARDS ANNOUNCED  KERALA STATE TEACHER AWARDS  KERALA EDUCATION DEPARTMENT  SHRESHTHA VIDYALAYA AWARD
N shamsudheen (ETV Bharat)
author img

By ETV Bharat Kerala Team

Published : September 1, 2026 at 2:44 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് അധ്യാപകർ വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരുമാണ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അർഹരായത്. ഇതോടൊപ്പം സംസ്ഥാന സർക്കാരിൻ്റെ നൂറ്‌ ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഈ വർഷം മുതൽ 'ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങൾ' ഏർപ്പെടുത്തിയിരുന്നു. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുത്താണ് പുരസ്‌കാരം നൽകുന്നത്.

അധ്യാപകരുടെ മികവിനെയും വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങളെയും അംഗീകരിക്കുന്നതിൻ്റെ ഭാഗമായാണ് സംസ്ഥാന അധ്യാപക അവാർഡുകൾ നൽകുന്നത്. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഇത്തവണയും പുരസ്‌കാര വിതരണം നടക്കുക. സെപ്റ്റംബർ 5ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന അധ്യാപക ദിനാഘോഷ പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡുകളും 'ശ്രേഷ്ഠ വിദ്യാലയ' പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

എൽ.പി., യു.പി. വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കൾ

എൽ.പി. വിഭാഗത്തിൽ മലപ്പുറം ജി.എൽ.പി.എസ്. ചെങ്ങരയിലെ പ്രധാനാധ്യാപകൻ അബ്‌ദുൽ അസീസ് ഐ, പത്തനംതിട്ട എം.റ്റി.എൽ.പി.എസ്. കടമനിട്ടയിലെ പ്രധാനാധ്യാപിക എം.ജി. ഗീതമ്മ, തൃശൂർ കെ.ജി.എം.എൽ.പി.എസ്. അന്തിക്കാടിലെ പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂർ, പത്തനംതിട്ട സി.എം.എസ്. എൽ.പി.എസ്. കീഴ്വായ്പൂരിലെ പ്രധാനാധ്യാപിക സൂസൻ കുരുവിള, കൊല്ലം ഗവ. എൽ.പി.എസ്. പ്രാക്കുളത്തെ പ്രധാനാധ്യാപകൻ കണ്ണൻ എസ്. എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

യു.പി. വിഭാഗത്തിൽ തൃശൂർ തലോർ സെന്റ് തെരസിറ്റാസ് യു.പി.എസ്.യിലെ പി.ഡി. ടീച്ചർ ജനിൽ ജോൺ, മലപ്പുറം തൃപ്പനച്ചി എ.യു.പി.എസ്.യിലെ യു.പി.എസ്.ടി. അബ്ദുൽ അലി എം.സി., പാലക്കാട് ആലത്തൂർ ജി.യു.പി.എസ്. പുതിയങ്കത്തെ പ്രധാനാധ്യാപകൻ ജോൺസൺ വി.ജെ., മലപ്പുറം ഗവ. മോഡൽ യു.പി.എസ്. നിലമ്പൂരിലെ പ്രധാനാധ്യാപകൻ സിദ്ദിഖ് ഹസ്സൻ എ., കോഴിക്കോട് വേനപ്പാറ ലിറ്റിൽ ഫ്‌ലവർ യു.പി.എസ്.യിലെ പ്രധാനാധ്യാപകൻ ജെയിംസ് വി. എന്നിവർ പുരസ്‌കാരം നേടി.

ഹൈസ്‌കൂൾ വിഭാഗത്തിൽ കണ്ണൂർ ജി.എച്ച്.എസ്.എസ്. ഇരിക്കൂറിലെ മലയാളം എച്ച്.എസ്.ടി. സുനിൽ കുമാർ കെ.പി., മലപ്പുറം ഐ.ഒ.എച്ച്.എസ്.എസ്. എടവണ്ണയിലെ എച്ച്.എസ്.എ. അലി അക്ബർ വി.പി., കണ്ണൂർ തലശ്ശേരി മമ്പറം എച്ച്.എസ്.എസ്.യിലെ പ്രധാനാധ്യാപകൻ വിനോദ് കുമാർ കെ., കോഴിക്കോട് മങ്ങാട് ജി.എച്ച്.എസ്.എസ്. പൂനൂരിലെ നാച്വറൽ സയൻസ് എച്ച്.എസ്.ടി. സിറാജുദ്ദീൻ പി.ടി., പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹൈസ്‌കൂളിലെ ഗണിതം എച്ച്.എസ്.ടി. രാജേഷ് എം. എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.

ഹയർ സെക്കൻഡറി, വൊക്കേഷണൽ വിഭാഗങ്ങളിലും മികവിന് അംഗീകാരം

ഹയർ സെക്കൻഡറി വിഭാഗത്തിൽ മലപ്പുറം എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്ടെ സോഷ്യോളജി എച്ച്.എസ്.എസ്.ടി. ഡോ. ബിന്ദു പി. സുഭാഷ്, പാലക്കാട് ജി.എച്ച്.എസ്.എസ്. കരിമ്പയിലെ മലയാളം എച്ച്.എസ്.എസ്.ടി. ഭാസ്‌കരൻ പി., പത്തനംതിട്ട മല്ലപ്പള്ളി സി.എം.എസ്. എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ബാബു മാത്യു, കോഴിക്കോട് ജി.എച്ച്.എസ്.എസ്. കുണ്ടൂപറമ്പിലെ ബോട്ടണി എച്ച്.എസ്.എസ്.ടി. ഡോ. ശ്രീജ കെ., കൊല്ലം ജി.എച്ച്.എസ്.എസ്. കുളത്തൂപ്പുഴയിലെ മലയാളം എച്ച്.എസ്.എസ്.ടി. സുനിൽ കുമാർ കെ. എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലപ്പുറം തേഞ്ഞിപ്പലം ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പാൾ ജിനേഷ് എ., കാസർഗോഡ് കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസിലെ എസ്.പി.എഫ്. വൊക്കേഷണൽ ഇൻസ്ട്രക്ടർ സമീർ സിദ്ദിഖി പി., തൃശൂർ ഒല്ലൂർ വി.എസ്.എം.എം. ജി.വി.എച്ച്.എസ്.എസിലെ അക്കൗണ്ടൻസി ആൻഡ് ഓഡിറ്റിംഗ് വി.ടി. സതീഷ് ടി.വി. എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.

Also Read :എക്സൈസിലെ അഴിമതിക്കാർക്കെതിരെ കർശന നടപടി; നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം ലിജു