ETV Bharat / state

കേരളത്തിൽ ആദ്യം വരേണ്ട ജില്ല തലശേരി; പൈതൃക നഗരം പുതിയ ജില്ലയായി പ്രഖ്യാപിക്കുമോ? ആകാംഷ

കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, താലൂക്ക് പ്രദേശങ്ങളും ധര്‍മ്മടം മണ്ഡലത്തിലെ ചില ദേശങ്ങളും കോഴിക്കോട് ജില്ലയില്‍ പെട്ട വടകര താലൂക്കിലെ വടകര, കുറ്റ്യാടി, നാദാപുരം നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുത്തി ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം.

THALASSERY DISTRICT  തലശേരി ജില്ലാ രൂപീകരണം  KANNUR DISTRICT DIVISION  KANNUR THALASSERY
Representational Image (ETV Bharat, Getty Images)
author img

By ETV Bharat Kerala Team

Published : August 29, 2026 at 3:47 PM IST

3 Min Read
Choose ETV Bharat

രഞ്‌ജിത്ത് ബാബു ഇഎം

കണ്ണൂര്‍: തലശേരി ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന ആശയം ശക്തമാവുന്നു. സിപിഎം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ കക്ഷികളും ഐഎംഎയും വ്യാപാരി സമൂഹവുമൊക്കെ ജില്ലാ വാദവുമായി രംഗത്ത് സജീവമായി കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, താലൂക്ക് പ്രദേശങ്ങളും ധര്‍മ്മടം മണ്ഡലത്തിലെ ചില ദേശങ്ങളും കോഴിക്കോട് ജില്ലയില്‍പ്പെട്ട വടകര താലൂക്കിലെ വടകര, കുറ്റ്യാടി, നാദാപുരം നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുത്തി പുതിയ തലശേരി ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം.

കേരളത്തിലെ പൈതൃക നഗരമായ തലശേരി ജില്ല ആക്കണമെന്ന ആവശ്യം ശക്തം (ETV Bharat)

ഏറെക്കാലമായി തലശേരി വികസനവേദിയും ഐഎംഎയും തലശേരി കോര്‍പ്പറേഷനുവേണ്ടിയും ജില്ലയ്ക്ക് വേണ്ടിയും മുറവിളി കൂട്ടുകയായിരുന്നു. സംസ്ഥാന തലത്തില്‍ മൂവാറ്റുപുഴ ജില്ലയ്ക്കു‌വേണ്ടി സജീവ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ തലശേരി ജില്ല യാഥാര്‍ത്ഥ്യമാക്കാന്‍ നീക്കം സജീവമായിട്ടുണ്ട്. യുഡിഎഫ് മണ്ഡലം കമ്മിറ്റിയും ജില്ലാ രൂപീകരണത്തിന് പിന്തുണയുമായി മുന്നോട്ട് വന്നു. നിലവില്‍ കണ്ണൂര്‍ ജില്ലയുടെ ചുമതലയുളള മന്ത്രി സണ്ണി ജോസഫിന് സംഘടനകള്‍ കൂട്ടായും നിവേദനം നല്‍കിയിട്ടുണ്ട്. ജില്ലാരൂപീകരണം സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്നാണ് മന്ത്രി നിവേദന സംഘാംഗങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്.

THALASSERY DISTRICT  തലശേരി ജില്ലാ രൂപീകരണം  KANNUR DISTRICT DIVISION  KANNUR THALASSERY
കണ്ണൂരിൽ നിന്നുള്ള കാഴ്‌ചകൾ (ETV Bharat)

കേരളത്തിൽ ആദ്യം വരേണ്ട ജില്ല തലശേരി

കേരളത്തിൽ പുതിയതായി ജില്ല രൂപീകരിക്കുന്നത് സംബന്ധിച്ചിട്ടുള്ള ചർച്ചകൾ സജീവമായി വരികയാണ്. എറണാകുളം വിഭജിച്ച് മൂവാറ്റുപുഴ ജില്ലയാക്കാനും തിരുവനന്തപുരം ജില്ലയിൽ നിന്നും നെയ്യാറ്റിൻകര ജില്ല വരാനും മലപ്പുറം ജില്ല വിഭജിച്ചുകൊണ്ട് തിരൂർ അസ്ഥാനമായി ജില്ല വരാനുമൊക്കെയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ കേരളത്തിൽ പുതിയതായിട്ട് ആദ്യം വരേണ്ട ജില്ല തലശേരിയാണ്. 1922 ൽ അതായത് 104 വർഷങ്ങൾക്ക് മുൻപ് തന്നെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചു. ആ കാലത്ത് തിരുവിതാംകൂർ, കൊച്ചി, പാലക്കാട്, കോഴിക്കോട്, തലശേരി തുടങ്ങി അഞ്ച് ജില്ലകൾ ഉണ്ടായിരുന്നു എന്ന് കേരളവും സ്വാതന്ത്ര്യ സമരവും എന്ന പുസ്‌തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

THALASSERY DISTRICT  തലശേരി ജില്ലാ രൂപീകരണം  KANNUR DISTRICT DIVISION  KANNUR THALASSERY
കണ്ണൂരിൽ നിന്നുള്ള കാഴ്‌ചകൾ (Getty Images)

അതോടൊപ്പം കേരളപ്പിറവിക്ക് മുൻപ് 1951 മുതൽ 1977 കാലഘട്ടം വരെ തലശേരി പാർലമെൻ്റ് ആസ്ഥാനമായിരുന്നു. തലശേരി ജില്ലയാകുമ്പോൾ ഏറ്റവും കുറവ് ചെലവ് വരുന്ന ജില്ല ഇതായിരിക്കും. നിലവിൽ കണ്ണൂർ ജില്ലാ കോടതി, കണ്ണൂർ ജില്ലാ രജിസ്‌ട്രാർ ഓഫിസിൻ്റെ ആസ്ഥാനം, പല കായിക മേഖലകളുടെ ആസ്ഥാനം എല്ലാം തലശേരിയിലുണ്ട്. ജില്ലയായി ഉയർത്തുമ്പോൾ കണ്ണൂരിന് കൂടി നേട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. കേരളത്തിൽ 14 ജില്ലകൾ മാത്രമേ നിലവിലുള്ളൂ. കേരളത്തിൽ 25 ജില്ലകൾക്ക് വരെ സാധ്യതയുണ്ട്. കാരണം സ്വാതന്ത്ര്യലബ്‌ധിക്ക് മുൻപ് ഇന്ത്യയിൽ 500 ൽ താഴെ ജില്ലകളെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 800 ന് മുകളിൽ ജില്ലകളുണ്ട്. അതുകൊണ്ടുതന്നെ പുതിയ ജില്ല വരുമ്പോൾ ആദ്യം പരിഗണിക്കേണ്ട പേര് തലശേരിയാണെന്ന് തലശേരി വികസനവേദി പ്രസിഡൻ്റ് കെവി ഗോകുൽദാസ് പറയുന്നു.

THALASSERY DISTRICT  തലശേരി ജില്ലാ രൂപീകരണം  KANNUR DISTRICT DIVISION  KANNUR THALASSERY
കണ്ണൂരിൽ നിന്നുള്ള കാഴ്‌ചകൾ (ETV Bharat)

കിഴക്കൻ മേഖലയിലുള്ള ആളുകളൊക്കെ ഓരോരോ ആവശ്യങ്ങൾക്കായി കണ്ണൂർ ജില്ലാ ആസ്ഥാനം വരെ യാത്ര ചെയ്യേണ്ടി വരുന്നു. ഇത് വളരെ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്. തലശേരി ഒരു ജില്ലയാകുമ്പോൾ യാത്രാ സൗകര്യം, റോഡിൻ്റെ വികസനം, മാലിന്യ നിർമാർജനം എല്ലാം എളുപ്പമാകുമെന്നും പ്രതീക്ഷിക്കുന്നു എന്ന് തലശേരി സ്വദേശി ഷമ്മീന്ദ്രനും പറഞ്ഞു.

ചരിത്രത്തിൽ കുറിക്കപ്പെട്ട തലശേരി

തലശേരിയുടെ പഴയ കാല പൈതൃകവും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടി വരും ദിവസങ്ങളില്‍ ജനകീയ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കാനുളള സാഹചര്യത്തില്‍ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. 1922 ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന അഞ്ച് ജില്ലകളില്‍ ഒന്ന് തലശേരിയായിരുന്നു. 250 വര്‍ഷം മുൻപ് ബ്രിട്ടീഷ് ഭരണ കാലത്ത് മലബാറിൻ്റെ സിരാകേന്ദ്രവും തലശേരിയിലായിരുന്നു. 1866 ല്‍ കോഴിക്കോടിനും പാലക്കാടിനുമൊപ്പം സ്ഥാപിതമായ നഗരസഭകളില്‍ ഒന്ന് തലശേരിയായിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കോടതിയും തലശേരിയിലായിരുന്നു. ഇന്ത്യയിലാദ്യമായി സാധാരണക്കാര്‍ ക്രിക്കറ്റ് കളിച്ചതും കേരളത്തില്‍ ആദ്യമായി കേക്ക് നിര്‍മ്മിച്ചതും സര്‍ക്കസ് രംഗത്തെ പ്രാധാന്യവുമെല്ലാം എടുത്തു കാട്ടിയാണ് തലശേരി ജില്ലക്കുവേണ്ടി വാദിക്കുന്നവര്‍ സജീവമാകുന്നത്.

THALASSERY DISTRICT  തലശേരി ജില്ലാ രൂപീകരണം  KANNUR DISTRICT DIVISION  KANNUR THALASSERY
കണ്ണൂരിൽ നിന്നുള്ള കാഴ്‌ചകൾ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേരളത്തിലെ സുപ്രധാനമായ പൈതൃക നഗരം കൂടിയാണ് തലശേരി. തലശേരി കോട്ട, സബ്‌കലക്‌ടറുടെ ഓഫിസും ബംഗ്ലാവും, തലശേരി കടല്‍പ്പാലം, ഓവര്‍ബറീസ് ഫോളി, 1857 ല്‍ സ്ഥാപിതമായ ബിഇഎംപി സ്‌കൂള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1887 ല്‍ സ്ഥാപിതമായ സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ എന്‍ടിടിഎഫ്, സെൻ്റ് ജോണ്‍സ് ഇംഗ്ലീഷ് പള്ളി, ബ്രണ്ണന്‍ സ്‌മാരകം എന്നിവ തലശേരിയെ സമ്പന്നമാക്കുന്നു. കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ മലയാള പത്രം രാജ്യസമാചാരം തലശേരിയില്‍ നിന്നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

റെയില്‍-റോഡ് സംവിധാനം എന്നിവയെല്ലാം ജില്ലാ പദവിക്ക് തലശേരിയെ അനുയോജ്യമാക്കുന്നുവെന്ന് സംഘടനകള്‍ ഉന്നയിക്കുന്നു. നിലവില്‍ കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും പെരിങ്ങത്തൂര്‍, പാനൂര്‍ മേഖലയില്‍ നിന്നും ജില്ലാ ആസ്ഥാനത്തെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമായിട്ടും ജില്ലാ ആസ്ഥാനത്തെത്തി കാര്യ നിര്‍വ്വഹണം നടത്താന്‍ ജനങ്ങള്‍ക്ക് പ്രയാസപ്പെടേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ ജില്ല രൂപീകരിക്കാന്‍ കഴിയുന്നത് തലശേരിയിലാണ്. സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ തലശേരി ജില്ല പ്രഖ്യാപിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് സംഘടനകള്‍.

Also Read: രാജപത്‌നിയുടെ ഉഗ്ര ശപഥം; പിന്നാലെ ഉയര്‍ന്ന് കരിങ്കല്‍പ്പാത്തിയും തൂണുകളും, ഐതീഹ്യം നിറഞ്ഞ തിരുനെല്ലി ക്ഷേത്രം