ETV Bharat / state

കേരള ഹൈക്കോടതിയുടെ അമരത്ത് ഇനി ജസ്‌റ്റിസ്‌ സൗമെൻ സെൻ

ഇന്ന് ലോക്‌ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും.

CHIEF JUSTICE  JUSTICE SOUMEN SEN SWORN IN  JUSTICE SOUMEN SEN  kerala high court
Justice Soumen Sen (x@South First)
author img

By ETV Bharat Kerala Team

Published : January 10, 2026 at 7:22 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ സൗമെൻ സെൻ ഇന്ന് ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞ ഇന്ന് ലോക്‌ഭവനിൽ നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും.

സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തിയത്. ഇദ്ദേഹം മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതിയുടെ മുൻ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ വിരമിച്ച ഒഴിവിലേക്കാണ് സെൻ എത്തുന്നത്. 2027 ജൂലൈ 27 വരെയാണ് കാലാവധി. 1991 ലാണ്‌ കൊൽക്കത്ത സ്വദേശിയായ ജസ്‌റ്റിസ് സൗമെൻ സെൻ അഭിഭാഷകനാകുന്നത്. 2011 ഏപ്രിൽ 13 ന് കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായി. ഇക്കഴിഞ്ഞ ഓഗസ്‌റ്റിലാണ് മേഘാലയ ചീഫ്‌ ജസ്‌റ്റിസ്‌ ആയി നിയമിക്കപ്പെട്ടത്‌. ലോക്‌ഭവനിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌ത് ജസ്‌റ്റിസ്‌ സൗമെൻ സെൻ ചുമതലയേക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1965 ജൂലൈ 27ന് കൊല്‍ക്കത്തയില്‍ ജനിച്ച സൗമെന്‍ സെൻ്റെ സ്‌കൂള്‍ വിദ്യാഭ്യാസം സെൻ്റ് ലോറന്‍സ് ഹൈസ്‌കൂളിലായിരുന്നു. 1990ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ എല്‍എല്‍ബി പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ചു. സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെൻ്റ് അഡ്വക്കേറ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിവില്‍, ഭരണഘടന, ബാങ്കിങ്, ആര്‍ബിട്രേഷന്‍ കേസുകളിലും ആര്‍ബിഐ, സെബി, സിഡ്ബി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും കോടതികളില്‍ ഹാജരായിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന് യാത്രഅയപ്പ്

കേരള ഹൈക്കോടതിയുടെ ചീഫ്‌ ജസ്‌റ്റിസായി വിരമിക്കുന്ന ജസ്‌റ്റിസ്‌ നിതിൻ ജാംദാറിന് യാത്രയപ്പ് നൽകി. ഇന്നലെ (ജനുവരി 09) ഹൈക്കോടതി ഒന്നാംനമ്പർ കോടതി ഹാളിൽ നടന്ന ചടങ്ങിലാണ് യാത്രയപ്പ് നൽകിയത്. ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ്, അഡ്വ യശ്വന്ത് ഷേണായ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഔദ്യോഗിക ജോലിയിൽ നിന്ന് ഇന്നാണ് അദ്ദേഹം വിരമിക്കുക. മഹാരാഷ്‌ട്ര സ്വദേശിയായ ജസ്‌റ്റിസ് നിതിൻ ജാംദാർ കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ്‌ ചീഫ്‌ ജസ്‌റ്റിസായി കേരളത്തിൽ ചുമതലയേറ്റത്‌.

മറ്റ് നിയമനങ്ങൾ

അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് മനോജ് കുമാർ ഗുപ്‌തയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിക്കാൻ ശിപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. 2026 ജനുവരി ഒമ്പതിന് നിലവിലെ ചീഫ് ജസ്‌റ്റിസ് വിരമിക്കുന്ന ഒഴിവിലേക്കാണിത്. ബോംബെ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് രേവതി പി മോഹിതെ ദേരെയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിക്കാൻ ശിപാർശ ചെയ്‌തു. മേഘാലയ ചീഫ് ജസ്‌റ്റിസിനെ കേരളത്തിലേക്ക് സ്ഥലം മാറ്റുന്ന ഒഴിവിലേക്കാണ് ഈ നിയമനം.

ബോംബെ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് എംഎസ് സോനക്കിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിക്കാൻ ശിപാർശ ചെയ്‌തു. 2026 ജനുവരി എട്ടിന് നിലവിലെ ചീഫ് ജസ്‌റ്റിസ് വിരമിക്കുന്ന ഒഴിവിലേക്കാണിത്. കേരള ഹൈക്കോടതി ജഡ്‌ജിയായ ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിക്കാൻ ശിപാർശ ചെയ@lg. ഒറീസ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് സംഗം കുമാർ സാഹുവിനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ഉയർത്താനും കൊളീജിയം നിർദേശിച്ചു.

Also Read: വരാനിരിക്കുന്നത് നേര്‍ത്ത ഭൂരിപക്ഷങ്ങളുടെ തെരഞ്ഞെടുപ്പ്; കൂറ്റന്‍ ഭൂരിപക്ഷങ്ങള്‍ ഓര്‍മ്മയാകും.വിശ്വാസവും വര്‍ഗീയതയും തന്നെ വിഷയങ്ങള്‍