ഒഡീഷ കേഡർ മലയാളി ഐപിഎസ് ഓഫിസര്‍ ഷെഫീൻ അഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് സ്‌തുത്യർഹ സേവനത്തിലൂടെ പ്രശംസ പിടിച്ചു പറ്റിയ ഉദ്യോഗസ്ഥൻ
കേരളത്തിലും ഒഡീഷയിലുമായി മികച്ച സേവനം നടത്തിയ ഷെഫീൻ അഹമ്മദ് ഐപിഎസ് വിടവാങ്ങി. അന്ത്യകർമങ്ങൾക്കായി മൃതദേഹം നാളെ ജന്മനാടായ കൊല്ലത്തെ ഓച്ചിറയിലേക്ക് കൊണ്ടുപോകും.


Published : August 31, 2026 at 7:57 PM IST
തിരുവനന്തപുരം: മലയാളിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഐജി ഷെഫീൻ അഹമ്മദ്. കെ (50) ഇന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കാൻസർ ബാധിതനായിരുന്ന ഇദ്ദേഹം ദീർഘകാലത്തോളം ചികിത്സയിലായിരുന്നു. പ്രാഥമിക വിവരം അനുസരിച്ച്, അന്ത്യകർമങ്ങൾക്കായി മൃതദേഹം നാളെ (ചൊവ്വാഴ്‌ച) ജന്മനാടായ കൊല്ലത്തെ ഓച്ചിറയിലേക്ക് കൊണ്ടുപോകും. 2023 ജൂലൈ മുതൽ ഒഡീഷയിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിൽ ഐജിയായി ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം.
സിഐടിയു നേതാവും കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡൻ്റുമായ കെ.ഒ. ഹബീബിൻ്റെ മകനാണ് ഷെഫിൻ അഹമ്മദ്. തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ഷെഫിൻ സിവിൽ സർവീസ് പരീക്ഷ ജയിച്ച് 2003ലാണ് ഇന്ത്യൻ പൊലീസ് സർവീസിൽ കയറിയത്.
കേരളത്തിൽ ഇൻ്റർ-കേഡർ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്‌ത ഇദ്ദേഹം തിരുവനന്തപുരം റൂറൽ എസ്‌പിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഒഡീഷ പൊലീസിലെ ദീർഘകാല സേവനത്തിനിടയിൽ, അദ്ദേഹം പ്രധാനപ്പെട്ട പല തസ്‌തികകളും വഹിച്ചു. സൈബർ കുറ്റകൃത്യങ്ങളിലും സിഐഡി ക്രൈം ബ്രാഞ്ചുകളിലും ഇദ്ദേഹം നടത്തിയ വിശിഷ്‌ട സേവനത്തിന് വിവിധ അവാർഡുകളും മെഡലുകളും ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ പൊലീസ് ആസ്ഥാനത്ത് എഐജി, ആംഡ് പൊലീസ് തലപ്പത്ത് ഡിഐജി തുടങ്ങിയ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം കേരളത്തിൽ നടന്ന പല സുപ്രധാന പദ്ധതികളുടേയും നിർണായക സ്വാധനീനമായി ഉണ്ടായിരുന്നു. ഷെഫിന്‍ അഹമ്മദിൻ്റെ അകാല വിയോഗം കേരളത്തിനും ഒഡീഷ പൊലീസിനും തീരാനഷ്‌ടമാണ്.
ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരോടും ലാളിത്യത്തോടും വിനയത്തോടും പെരുമാറി ആളുകൾക്കിടയിൽ മതിപ്പുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. കെ.ഒ. ഹബീബിൻ്റെ മകനായിരുന്നിട്ടും സ്വന്തം പരിശ്രമത്തിലൂടെയാണ് ഷെഫിൻ സർവീസിൽ പേര് നേടിയത്. കീഴുദ്യോഗസ്ഥരോടുള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റം ഏറെ പ്രശംസനീയമാണ്. ഡിഐജിയായിരിക്കെ അര്‍ദ്ധരാത്രി തൻ്റെ വാഹനം തടഞ്ഞുനിര്‍ത്തി ബ്രീത്ത് അനലൈസറില്‍ ഊതിച്ച പൊലീസുകാര്‍ക്ക് അദ്ദേഹം ക്യാഷ് അവാര്‍ഡ് നൽകിയ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഷെഫിനെ ഒഡീഷ കേഡർ നൽകുന്നതിന് പകരം കേരള കേഡർ നൽകാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇദ്ദേഹത്തിനെ കേരള കേഡറില്‍ ആവശ്യമുണ്ടെന്നും തുടര്‍ന്നു കൊണ്ടിരുക്കുന്ന ചില പദ്ധതികള്‍ പൂര്‍ത്തിയാക്കാനും മറ്റു ചിലത് ആരംഭിക്കാനും ഇദ്ദേഹത്തിൻ്റെ സേവനം അത്യാവശ്യമാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്ന് സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ ശുപാര്‍ശയോടെ ചീഫ് സെക്രട്ടറി വഴി ഒരു കത്ത് കേന്ദ്രത്തിന് അയച്ചുവെങ്കിലും മികച്ച ഫലം ലഭിച്ചില്ലെന്ന് മാത്രമല്ല ഷെഫിനെ എത്രയും വേഗം ഒഡീഷയിലേക്ക മടക്കി അയക്കാന്‍ കേന്ദ്രം വീണ്ടും നിര്‍ദ്ദേശിക്കുകയും ചെയ്‌തു. അങ്ങനെയാണ് ഒടുവിൽ അദ്ദേഹം ഒഡീഷ കേഡറിൽ എത്തിപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രിയുടെ അനുശോചനം
ഒഡീഷ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഷെഫീന്‍ അഹമ്മദിൻ്റെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു. 'മികച്ച സര്‍വീസ് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനായിരുന്നു ഷെഫീന്‍ അഹമ്മദ്. കേരളത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം അത് തെളിയിച്ചതുമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു' മന്ത്രി പറഞ്ഞു.
അനുശോചനം അറിയിച്ച് ആഭ്യന്തര മന്ത്രി
ഷെഫീന്‍ അഹമ്മദിൻ്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. തിരുവനന്തപുരം മുന്‍ റൂറല്‍ എസ്‌പിയും ഒഡീഷ ഐജിയുമായ ഷെഫീന്‍ അഹമ്മദിൻ്റെ നിര്യാണത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഓഫീസറും സഹോദതുല്യനുമാണ് ഷെഫീന്‍ അഹമ്മദ്.
താന്‍ ആദ്യതവണ ആഭ്യന്തര മന്ത്രിയാകുമ്പോൾ അദ്ദേഹമായിരുന്നു തിരുവനന്തപുരം റൂറൽ എസ്‌പി. അദ്ദേഹത്തിൻ്റെ പിതാവും മുതിർന്ന സിഐടിയു നേതാവുമായ കെ.ഒ. ഹബീബുമായും നല്ല ആത്‌മബന്ധമാണ് തനിക്കുള്ളതെന്ന് രമേശ് ചെന്നിത്തല അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഷെഫീന്‍ അഹമ്മദിൻ്റെ വേർപാടിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ തീരാവേദനയിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായും രമേശ് ചെന്നിത്തല അറിയിച്ചു.
Deeply saddened by the untimely passing of Shefeen Ahamed K, IPS, I.G. of Police, CID, CB.
— Mohan Charan Majhi (@MohanMOdisha) August 31, 2026
His dedicated service to the State and Odisha Police will always be remembered.
My heartfelt condolences to his family, colleagues and loved ones. May his soul rest in peace. pic.twitter.com/WnXeYvXXC4
ഒഡീഷ മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്
ഷെഫിൻ അഹമ്മദിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'ക്രൈംബ്രാഞ്ച് ഐജി ഷെഫിൻ അഹമ്മദ്. കെയുടെ അകാല വിയോഗത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഒഡീഷയ്ക്കും ഒഡീഷ പൊലീസിനും അദ്ദേഹം നൽകിയ സമർപ്പിത സേവനം എന്നും ഓർമ്മിക്കപ്പെടും' എന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്‌തു.
Deeply saddened by the untimely passing of Shefeen Ahamed K, IPS, I.G. of Police, CID, CB. His unwavering dedication and distinguished service to the State and Odisha Police will forever be remembered. My heartfelt condolences to his family, colleagues, and loved ones. May his… pic.twitter.com/3VuuA2bn30
— Kanak Vardhan Singh Deo (Modiji Ka Parivar) (@KVSinghDeo1) August 31, 2026
ഒഡീഷ ഉപമുഖ്യമന്ത്രിയുടെ അനുശോചനം
ഷെഫിൻ അഹമ്മദിൻ്റെ വിയോഗത്തിൽ ഉപമുഖ്യമന്ത്രി കെ.വി. സിങ്‌ദിയോയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'ഷെഫിൻ അഹമ്മദിൻ്റെ അകാല വിയോഗത്തിൽ ഞാൻ അഗാധമായ ദുഃഖിതനാണ്. സംസ്ഥാനത്തിനും ഒഡീഷ പൊലീസിനും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ സമർപ്പണവും വിശിഷ്‌ട സേവനവും എന്നും ഓർമ്മിക്കപ്പെടും' മന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും അദ്ദേഹം ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും പരേതൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്‌തു.
ALSO READ: രാഹുൽ ഗാന്ധിക്കെതിരായ കേസ്; ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി

