ETV Bharat / state

ഈ രാശിക്കാര്‍ക്ക് ഇന്ന് സന്തോഷവും സാമ്പത്തിക നേട്ടവും വന്നുചേരും

ഇന്നത്തെ നിങ്ങളുടെ രാശിഫലം വിശദമായി...

HOROSCOPE  ZODIAC RESULT TODAY  ASTROLOGY  HOROSCOPE PREDICTIONS IN MALAYALAM
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 11, 2026 at 7:25 AM IST

3 Min Read
Choose ETV Bharat

തീയതി: 11-01-2026 ഞായര്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: ധനു

തിഥി: കൃഷ്‌ണ അഷ്‌ടമി

നക്ഷത്രം: ചിത്ര

അമൃതകാലം: 03:25 PM മുതൽ 04:52 PM വരെ

ദുര്‍മുഹൂര്‍ത്തം: 05:09 PM മുതൽ 05:57 PM വരെ

രാഹുകാലം: 04:52 PM മുതൽ 06:18 PM വരെ

സൂര്യോദയം: 06:45 AM

സൂര്യാസ്‌തമയം: 06:18 PM

ചിങ്ങം: ബന്ധങ്ങളും സുഹൃത്തുക്കളും വിലപ്പെട്ടതാണ്. അത് നഷ്‌ടപ്പെടാതെ നോക്കുക. ഇന്ന് നിങ്ങൾക്ക് സമാധാനം നിറഞ്ഞ ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്.

കന്നി: എല്ലാവരോടും സൗമ്യമായി ഇടപെടും. ആളുകളെ അറിയുകയും അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലർത്തുകയും ചെയ്യും. മറ്റുള്ളവരുമായി വലിയ ചർച്ചകളിലും മറ്റും ഏർപ്പെടും. എന്ത് ഏറ്റെടുത്താലും അവയൊക്കെ വിദഗ്‌ധമായി പൂർത്തിയാക്കാൻ സാധിക്കും. ഇന്ന് ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിക്കാൻ സാധിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ചില പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കും. എന്നിരുന്നാലും പണം ചെലവഴിക്കുമ്പോൾ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാട് നടത്തുമ്പോൾ സൂക്ഷ്‌മതയോടും സത്യസന്ധതയോടും കൂടെ ചെയ്യുക. ഇന്ന് ജോലിയിൽ നിങ്ങൾക്ക് വിജയവും പ്രശസ്‌തിയും അംഗീകാരവും ലഭിക്കാൻ സാധ്യത. ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലനായിരിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. കോപം നിയന്ത്രിക്കുക. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ചെന്ന് വീഴും. കൂടാതെ ആരോഗ്യ കാര്യങ്ങളിലും മറ്റും ശ്രദ്ധ വേണം. നിയപരമായ കാര്യങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്‌ക്കുക.

ധനു: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംതൃപ്‌തിയുടെയും, സന്തോഷത്തിന്‍റെയും, ആഘോഷങ്ങളുടേതുമായിരിക്കും. കുടുംബത്തിൽ സന്തോഷം വന്ന് ചേരും. സുഹൃത്തുക്കളുമായി യാത്ര പോകും. സാമ്പത്തിക നേട്ടമുണ്ടാകും. അപ്രതീക്ഷിതമായി ഒരാളെ കണ്ടുമുട്ടുകയും അവരുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്യും.

മകരം: ഇന്ന് നിങ്ങൾക്ക് മോശം ദിവസമാണ്. ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. യാത്രകളും പുതിയ ജോലികളും തുടങ്ങാതിരിക്കുക. സാമ്പത്തികമായും ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. നിങ്ങൾക്ക് ഏറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മര്യാദയോടെ പെരുമാറുക..

കുംഭം: ദിവസം മുഴുവനും നിങ്ങള്‍ കർമ്മനിരതനായിരിക്കും. വലിയ ഓഫിസുകളിലും മറ്റും ജോലി ചെയ്യുന്നവർ ഇന്ന് കൂടുതൽ സമയം ജോലിക്കായി ഇരിക്കേണ്ടി വരും. ചില പുതിയ സംരംഭങ്ങളും ജോലികളും ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ വിദഗ്‌ധമായി പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.

മീനം: ഇന്ന് നിങ്ങൾക്ക് മിതമായ ദിവസമായിരിക്കും. ഇന്ന് നിങ്ങൾ കഠിനധ്വാനം ചെയ്യേണ്ടതായി വരും. നിക്ഷേപങ്ങളും സാമ്പത്തിക നേട്ടങ്ങളും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങൾക്ക് ഒരു അനുകൂലമായ അന്തരീക്ഷം ഇന്ന്‌ പ്രതീക്ഷിക്കാം. എന്നിരുന്നാലും പ്രശ്‌നങ്ങളിൽ ചെന്ന് വീഴാനുള്ള സാധ്യതയുണ്ട്.

മേടം: വീട്ടിലും ജോലി സ്ഥലത്തും സമാധാനവും സന്തോഷവും ഉണ്ടാകും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് മനസിന് സന്തോഷം പകരും. ദാമ്പത്യബന്ധം ദൃഢമാക്കാൻ ഏറ്റവും നല്ലസമയം ഇതാണ്.യീത്ര പോകാൻ സാധ്യത. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കും. എന്നാൽ അമിത സന്തോഷം പാടില്ല.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. കൂടുംബത്തിൽ നിന്ന് നല്ല വാർത്ത കോൾക്കും. പാരമ്പര്യ സ്വത്തും മറ്റും നിങ്ങളിൽ വന്ന് ചേരും.

മിഥുനം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതിയിടും. എന്നാൽ അത് വിജയിക്കാൻ സാധ്യത കുറവാണ്. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കിൽ ക്ഷേമം എന്നിവയ്ക്കായി നിങ്ങൾ ഒരു വലിയ വില നൽകേണ്ടിവരും. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധ വേണം. പേര് ദോഷം വരുന്ന എന്തെങ്കിലും കേൾക്കാൻ ഇടവരും.

കര്‍ക്കിടകം: മാനസിക അസ്വസ്ഥതകൾ മൂലം മനസ് സമാധാനത്തിലാകില്ല. ആവശ്യമില്ലാത്ത സംഭവങ്ങളും സാഹചര്യങ്ങളും ഇന്ന് നിങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിൻ്റെ ഫലമായി നിങ്ങൾക്ക് സങ്കടം, മാനസിത സമർദം എന്നിവയുണ്ടാകും. എങ്കിലും നിങ്ങളുടെ കഴിവുകൾ കൊണ്ട് ഇതിൽ നിന്നൊക്കെ പുറത്തു കടക്കും.