ETV Bharat / state

'അമിതമായാൽ അമൃതും വിഷം'; അറിയാം ഇന്നത്തെ ജ്യോതിഷ ഫലം

ഇന്നത്തെ നിങ്ങളുടെ രാശിഫലം വിശദമായി അറിയാം.

HOROSCOPE  ASTROLOGY  HOROSCOPE TODAY  TODAY ZODIAC SIGN
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 7, 2026 at 7:43 AM IST

3 Min Read
Choose ETV Bharat

തീയതി: 07-01-2026 ബുധൻ

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: ധനു

തിഥി: കൃഷ്‌ണ ചതുര്‍ഥി

നക്ഷത്രം: മകരം

അമൃതകാലം: 01:56 PM മുതൽ 03:23 PM വരെ

ദുര്‍മുഹൂര്‍ത്തം: 12:20 PM മുതൽ 01:08 PM വരെ

രാഹുകാലം: 12:30 PM മുതൽ 01:56 PM വരെ

സൂര്യോദയം: 06:44 AM

സൂര്യാസ്‌തമയം: 06:16 PM

ചിങ്ങം: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. സ്വന്തം കഴിവിൽ വിശ്വസിക്കുക. ആത്മവിശ്വാസമുണ്ടെങ്കിൽ ഏറ്റെടുത്ത ജോലികൾ എല്ലാം നിഷ്‌പ്രയാസം പൂർത്തിയാക്കാൻ സാധിക്കും. എല്ലാ ജോലികളിലും നിങ്ങൾ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് പേരും പ്രശസ്‌തിയും നൽകും.സാമ്പത്തിക നേട്ടമുണ്ടാകും. അതേസമയം അമിതമായാൽ അമൃതും വിഷം എന്ന് മറക്കരുത്.

കന്നി: നിങ്ങൾ മറ്റുള്ളവരുമായി ഇന്ന് തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. ഓഹരി വിപണിയിലോ പന്തയ മത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ യാത്രയും ഒഴിവാക്കുക. ധനപരമായി നഷ്‌ടം സംഭവിക്കുന്ന ദിവസമാണിന്ന്. എന്നിരുന്നാലും ആരോഗ്യത്തിൽ ശ്രദ്ധ വേണം.

തുലാം: ഈ ദിവസം നിങ്ങൾക്ക് ധാരാളം അനുകൂല അനുഭവങ്ങൾ ഉള്ളതായിട്ടാണ് കാണുന്നത്. പുതിയ ജോലി ലഭിക്കാൻ സാധ്യത. എല്ലാ നല്ല കാര്യങ്ങളും ഇപ്പോൾ ഒന്നിച്ച് വരികയാണ്. എങ്കിലും പ്രാർഥനയും മറ്റും അത്യാവശ്യമാണ്.

വൃശ്ചികം: എല്ലാ ജോലികളും ഇന്ന് നിങ്ങൾ വിജയകരമായി പൂർത്തിയാക്കും. ഇന്ന് നിങ്ങളുടെ മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ നിങ്ങൾ ഭാഗഭാക്കാവുകയും നിങ്ങളുടെ പ്രകടനത്തിൽ അവർ വളരെയേറെ സന്തുഷ്‌ടരായിരിക്കുകയും ചെയ്യും. ഇന്നത്തെ ഫലങ്ങളിൽ, നിങ്ങൾക്ക് സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതകൾ കാണുന്നു.

ധനു: ഇന്ന് യാത്രക്ക് പറ്റിയ ദിവസമല്ല. കഴിവതും അത് ഒഴിവാക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ജോലി സമർദം കൂടാൻ സാധ്യത. പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിക്കുക. പണ സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും അനാവശ്യമായ ചിന്തകളിൽ പെട്ടുഴറുന്നതും ഒഴിവാക്കുക.

മകരം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെ നാവിനെ നിയന്ത്രിക്കുക. തൊഴിൽ രംഗത്ത് സമാധാന അന്തരീക്ഷം ഉണ്ടാകും. എന്നിരുന്നാലും ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ സങ്കടത്തിലാഴ്‌ത്തും. ബിസിനസുക്കാർക്ക് നല്ല ദിവസമല്ല.

കുംഭം: സന്തോഷകരമായ ദാമ്പത്യ ജീവിതമോ പ്രണയ ബന്ധമോ നിങ്ങള്‍ക്കിന്ന് അനുഭവിക്കാനാകും. ജോലിയില്‍ നിങ്ങളുടെ പ്രാധാന്യം വര്‍ധിക്കും. ഏൽപിച്ച ജോലികള്‍ നിങ്ങള്‍ കൃത്യമായും ചെയ്‌ത് തീര്‍ക്കും. വൈകുന്നേരം ജീവിത പങ്കാളിയുമായി ഏറെ നേരം ചെലവഴിക്കും. ജോലി സ്ഥലത്തെ അപ്രതീക്ഷിത വിജയവും ആഹ്ലാദത്തിന് കാരണമാകും.

മീനം: തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ഇന്ന് നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലതയും ആത്മവിശ്വാസവും പ്രകടിപ്പിക്കും. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും. മേലധികാരികളുമായുള്ള കൂടിക്കാഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും

മേടം: പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് ഇന്ന് നല്ല ദിവസമാണ്. മുടങ്ങി കിടക്കുന്ന കരാറുകളും മറ്റും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. കുട്ടികളുടെ ആരോഗ്യം മറ്റ് പ്രശ്‌നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിലാക്കും.

ഇടവം: ഇന്ന് ഭാഗ്യാനുഭവങ്ങളുള്ള ദിവസമായിരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക നേട്ടത്തിനും സാധ്യത. നിങ്ങളുടെ ജോലിയിൽ മേലാധികാരികൾ സന്തുഷ്‌ടരായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും.

മിഥുനം: എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ കഴിയും. മറ്റുള്ളവർ നിങ്ങളുടെ വില തിരിച്ചറിയും. ജീവിതത്തെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുകയും സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ഗുണം മനസിലാക്കുകയും ചെയ്യും.

കര്‍ക്കടകം: ധാരാളം അനുകൂല അനുഭവങ്ങൾ ഉള്ളതായിട്ടാണ് കാണുന്നത്. ആസൂത്രണം ചെയ്‌ത പല പദ്ധതികളും ഇന്ന് നടക്കും. ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യ കഴിവ്‌ പ്രദർശിപ്പിക്കും. കൂടാതെ ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധ്യത കാണുന്നു.