ETV Bharat / state

സംസാരവും കോപവും നിയന്ത്രിക്കുക; നിങ്ങളുടെ രാശിഫലം പറയുന്നത് ഇങ്ങനെ, അറിയാം വിശദമായി...

നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം വിശദമായി...

HOROSCOPE  Horoscope Prediction  Horoscope Today  DAILY HOROSCOPE
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : April 29, 2026 at 6:58 AM IST

4 Min Read
Choose ETV Bharat

തീയതി: 29-04-2026 ബുധൻ

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മീനം

തിഥി: ശുക്ല ദ്വാദശി

നക്ഷത്രം: ഉത്രം

അമൃതകാലം: 12:21 PM മുതൽ 01:55 PM വരെ

ദുര്‍മുഹൂര്‍ത്തം: 08:31 AM മുതൽ 09:19 AM വരെ & 11:43 AM മുതൽ 12:31 PM വരെ

രാഹുകാലം: 03:28 PM മുതൽ 05:02 PM വരെ

സൂര്യോദയം: 06: 08 AM

സൂര്യാസ്‌തമയം: 06:35 PM

ചിങ്ങം: നിങ്ങൾക്ക് ഇന്ന് സാമ്പത്തികമായി മെച്ചമുണ്ടാകും. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്.

കന്നി: ഇന്ന് നിങ്ങൾക്ക് ശാന്തമായ ദിവസമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും, പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും, സ്വാദിഷ്‌ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും അവസരമുണ്ടകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവെക്കുക.

തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം നിങ്ങൾക്ക് അവസരങ്ങൾ നിറഞ്ഞതും നിങ്ങളുടെ ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. കൂടാതെ, നിങ്ങളുടെ മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും.

ധനു: ആത്മവിശ്വാസവും സൗഹാര്‍ദ്ദമനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നിങ്ങൾ നേടും. ഒരു വ്യവസായ പ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ നിങ്ങളുടെ കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യസംരംഭത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞേക്കാം.

മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. ഓഫീസ് വിട്ടാല്‍ ഉടനെ നിങ്ങൾ വീട്ടിലെത്തും. നിങ്ങളുടെ ജീവിതപങ്കാളി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും.

മകരം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം മുൻകൂട്ടി കാണാൻ കഴിയും. മറ്റുള്ളവർ നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കണ്ട്‌കൊണ്ട് മതിപ്പു ള്ളവരാകും. പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ സൂക്ഷ്‌മത പുലര്‍ത്തണം. ഏതാനും പ്രയാസങ്ങള്‍ നേരിടേണ്ടിവരും.

കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമ്മികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ, അല്ലെങ്കില്‍ കപടമായ ചിന്തകൾക്ക് നിങ്ങള്‍ അടിമപ്പെട്ടേക്കാം. നിങ്ങളുടെ ചിന്തകളെ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക.

മീനം: എല്ലാ കലാകാരന്മാര്‍ക്കും ഇന്ന് തിളങ്ങാന്‍ അവസരമുണ്ടാകും. ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാണ്. നിരന്തരമായ അധ്വാനത്തിനുശേഷം ഇന്ന് നിങ്ങള്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം ഒരു പാര്‍ട്ടിയോ ഔട്ടിങ്ങോ നടത്താൻ ഇന്ന് നിങ്ങള്‍ പദ്ധതി ഇട്ടേക്കും. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും. വിജയത്തോടൊപ്പം അംഗീകരവും നേടും.

മേടം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും‍. എല്ലാ സാമ്പത്തിക ഇടപാടില്‍ നിന്നും നിങ്ങള്‍ക്ക് ലാഭമുണ്ടാകും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ നിങ്ങള്‍ക്ക് സംഘടിപ്പിക്കേണ്ടിവരും. അതുമായി ബന്ധപ്പെട്ട് നിങ്ങളുടെ തൊഴില്‍ മേഖലക്ക് പുറത്തുള്ളവരുമായും ബന്ധപ്പെടേണ്ടിവരും. ബുദ്ധിയും മാനസികമായ തയാറെടുപ്പും ആവശ്യമായ ജോലികള്‍ നിങ്ങള്‍ ആസ്വദിക്കും. ഒരു ചെറിയ യാത്രക്കും സാധ്യത കാണുന്നു. കഠിനാധ്വാനത്തിന് പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില തൃപ്‌തികരമായിരിക്കും.

ഇടവം: സൗമ്യഭാഷണംകൊണ്ടും തുറന്ന പെരുമാറ്റംകൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടിക്കാഴ്‌ചകളിലും ചര്‍ച്ചകളിലും ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവൃത്തി മേഖലയില്‍ ആഗ്രഹിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ നിര്‍ണായക പുരോഗതി നേടും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നമുണ്ടാകാം. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക. അത് ആരോഗ്യം സൂക്ഷിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

മിഥുനം: ഇന്ന് നിങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ അത് കൂടുതല്‍ കുഴപ്പമാകും. ഇന്ന് നിങ്ങളുടെ അമ്മയെക്കുറിച്ച് നിങ്ങള്‍ ഏറെ വികാരംകൊള്ളും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം, തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. ഇന്ന് യാത്രക്ക് പറ്റിയ ദിവസമല്ല.

കര്‍ക്കിടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ഇതൊരു വിശിഷ്‌ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക. അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക.