ETV Bharat / state

നിങ്ങളാഗ്രഹിച്ച ദിനം ഇന്നാണ്; അറിയാം ഇന്നത്തെ നിങ്ങളുടെ രാശിഫലം

ഇന്നത്തെ നിങ്ങളുടെ രാശിഫലം അറിയാം വിശദമായി.

HOROSCOPE  HOROSCOPE PREDICTIONS TODAY  ASTROLOGY RESULT TODAY  ZODIAC RESULT TODAY
Representative image. (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 7:50 AM IST

3 Min Read
Choose ETV Bharat

തീയതി: 25-02-2026 ബുധന്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: കുംഭം

തിഥി: ശുക്ല നവമി

നക്ഷത്രം: രോഹിണി

അമൃതകാലം: 01 PM മുതല്‍ 06 PM വരെ

ദുര്‍മുഹൂര്‍ത്തം: 06 PM മുതല്‍ 03:35 PM വരെ

രാഹുകാലം: 12:17 PM മുതല്‍ 02:05 PM വരെ

സൂര്യോദയം: 06:41 AM

സൂര്യാസ്‌തമയം: 06:34 PM

ചിങ്ങം: ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. ഇത് കൂടാതെ കുടുംബ സ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉത്‌പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും.

തുലാം: കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ ഒടുവിൽ പുറത്തുവരും. നിങ്ങളുടെ സൗന്ദര്യബോധം വീട് മോടിക്കൂട്ടുന്നതിലേക്ക് നയിക്കും.

വൃശ്ചികം: തങ്ങളുടെ പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളെ പ്രവര്‍ത്തനനിരതനാകാന്‍ അവർ സഹായിക്കുകയും ചെയ്യും. ഇതിന്‍റെ ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് ആയില്ലെങ്കിലും ക്ഷമ കൂടുതല്‍ മികച്ച പ്രതിഫലം നിങ്ങള്‍ക്ക് നേടിത്തരും.

ധനു: ഇന്ന് നിങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവയെ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കും.

മകരം: ജീവിതത്തില്‍ ഓരോ ദിവസവും പുതുതായി എന്തെങ്കിലും സംഭവിച്ച് കൊണ്ടിരിക്കും. പകൽ മുഴുവൻ നിങ്ങൾക്ക്‌ ചെറിയ തളർച്ച അനുഭവപ്പെടാം. എന്നാല്‍ ജോലിയിലെ മികച്ച പ്രകടനം ഭാവിയെ ശോഭനമാക്കും വിധമുള്ളതായിരിക്കും.

കുംഭം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണായകമാകും. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അവരോട് സൗഹാര്‍ദപരമായ സംഭാഷണം നടത്താനും സാധിക്കും. ഇന്ന് പകല്‍ മുഴുവന്‍ നിങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാല്‍ ഈ ദിവസം നിങ്ങള്‍ക്കേറെ നിര്‍ണായകമായിരിക്കും.

മീനം: തൊഴിലിടത്തില്‍ നിങ്ങളുടെ ജോലിക്ക് അനുസരിച്ചുള്ള പ്രയാസങ്ങള്‍ നേരിടേണ്ടതായി വരും. മാനസിക പിരിമുറുക്കം അനുഭവപ്പെടും. നിങ്ങള്‍ ആത്മവിശ്വാസം കൈവിടാതിരിക്കുക. അധ്വാനത്തിന്‍റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും.

മേടം: നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കും. ഇന്നത്തെ ദിവസം മുഴുവൻ പല തരത്തിലുള്ള കുടുംബ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. കൗമാരക്കാർ ഇന്ന് ഷോപ്പിങ്ങിനോ ഒരു സിനിമ കാണുന്നതിനോ വേണ്ടി ചെലവഴിക്കുകയും ചെയ്യും. കൊച്ചുകുട്ടികൾ നിങ്ങളിൽ നിന്നും സമ്മാനങ്ങൾ ആഗ്രഹിക്കും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് എല്ലാകാര്യത്തിലും ചെറിയ നിസകരണ മനോഭാവം അനുഭവപ്പെടും. നിങ്ങളുടെ ഈ വികാരങ്ങൾ നിങ്ങളുടെ സുപ്രധാന ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കും. ഇത്‌ ഒഴിവാക്കുന്നതിനായി നിങ്ങൾ സ്നേഹിക്കുന്ന ആളുകളോട്‌ കുറച്ച്‌ മൃദുലമായും വിവേകത്തോടും കൂടി സമീപിക്കുക.

മിഥുനം: ഇന്ന് നിങ്ങൾ വളരെ ക്ഷീണിതനായിരിക്കും. എന്നാൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഃഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. ഇന്ന് നിങ്ങള്‍ ഏറെ അസ്വസ്ഥമാകുകയും നിങ്ങളുടെ കോപം അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും. എന്നാൽ നിങ്ങളുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

കര്‍ക്കടകം: നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ദിനമാണിന്ന്. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പെട്ടെന്നുളള സാമ്പത്തിക നേട്ടത്തിന് സാധ്യത. നിങ്ങള്‍ക്കിഷ്‌ടപ്പെട്ട മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു ദീര്‍ഘദൂര ഡ്രൈവിങ് ആലോചിക്കുക. അങ്ങനെ ഇന്നത്തെ സായാഹ്നം ആസ്വാദ്യമാക്കുക.