ETV Bharat / state

പത്തനംതിട്ടയിൽ പിതാവ് മകളെ പീഡിപ്പിച്ചു;സംഭവം അമ്മ മരിച്ചതിന് പിന്നാലെ; കേസെടുത്ത് പൊലീസ്

സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

PTA POCSO  child abuse  rape in foreign countrt  rape after mother death
police station (ETV Bharat)
author img

By ETV Bharat Kerala Team

Published : July 4, 2026 at 3:16 PM IST

1 Min Read
Choose ETV Bharat

പത്തനംതിട്ട: പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച വാർത്തയ്ക്കു പിന്നാലെ
ജില്ലയിൽ വീണ്ടും ഞെട്ടിക്കുന്ന പീഡനം. പതിനാറ് വയസുകാരിയായ മകളെ അച്‌ഛന്‍ പീഡിപ്പിച്ചതായാണ് പരാതി.

Also Read: ഡൽഹിയിൽ നിന്ന് കൊറിയർ വഴി നിരോധിത മരുന്നുകൾ വാങ്ങി; യുവാവ് പിടിയിൽ

സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അമ്മയുടെ മരണത്തിനു പിന്നാലെയാണ് പിതാവ് പീഡിപ്പിച്ചതെന്നും പെൺകുട്ടി. സംഭവത്തില്‍ 49 കാരനായ പിതാവിനെതിരെ അടൂര്‍ പൊലീസ് കേസെടുത്തു. കൊല്ലം ജില്ലയിൽ വരുന്ന സ്‌കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. ഇവിടെവച്ചു നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് അടൂർ പൊലീസിലേക്ക്‌ കൈമാറുകയായിരുന്നു. പെൺകുട്ടി പിതാവിനും അമ്മയ്ക്കുമൊപ്പം വിദേശത്തായിരുന്നു താമസം. 2020 ൽ വിദേശത്തുവെച്ചാണ് അമ്മ രോഗം ബാധിച്ച് മരിക്കുന്നത്. അമ്മയുടെ മരണത്തിനു ശേഷം വിദേശത്തു വച്ചു പിതാവ് പീഡിപ്പിച്ചതായി കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി. പീഡനം നടക്കുമ്പോൾ കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. പിന്നീട് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ ശേഷവും പിതാവ് പീഡിപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി.

പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസിലും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത പൊലീസ് പിതാവിനെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.