ETV Bharat / state

മലക്കം മറിഞ്ഞ കണ്ണൂരും ഉരുക്ക് കോട്ടകളിലെ ഉരുകലും; ഇത്തവണ കളം മാറിയ ജില്ലകള്‍, മുൻകാല ചരിത്രവും ട്രെൻഡും ജില്ലകളിലൂടെ...

കേരളത്തിലങ്ങോളം യുഡിഎഫ് തരംഗമാണ് കാണാൻ സാധിക്കുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമടക്കം എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (PTI)
author img

By ETV Bharat Kerala Team

Published : May 4, 2026 at 12:15 PM IST

5 Min Read
Choose ETV Bharat

ൽഡിഎഫിൻ്റേതടക്കം ശക്തികേന്ദ്രങ്ങളില്‍ അഭൂതപൂര്‍വ്വമായ നേട്ടമാണ് യുഡിഎഫ് നേടിയിരിക്കുന്നത്. സാമുദായിക വോട്ടുകള്‍ക്കൊപ്പം നിഷ്‌പക്ഷ വോട്ടുകളുടെ ധ്രുവീകരണവും ഭരണമാറ്റത്തിന് കളമൊരുങ്ങുന്നതായാണ് വിലയിരുത്താൻ കഴിയുന്നത്. മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യുഡിഎഫ് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുകയാണ്.

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമടക്കം എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ യുഡിഎഫിന് വന്‍ അട്ടിമറിയാണിപ്പോള്‍ കാണുന്നത്. കോഴിക്കോട് 12 ഇടത്ത് യുഡിഎഫ് വ്യക്തമായ ലീഡ് നിലനിർത്തുമ്പോള്‍ ഒരിടത്ത് മാത്രമാണ് എൽഡിഎഫിന് മേൽകോയ്‌മയുള്ളത്.

REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)
REGION WISE WINNERS KERALA  LDF  UDF  ASSEMBLY ELECTION 2026 RESULT
Representative Image (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോട്ടയത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും യുഡിഎഫ് മുന്നേറ്റം പ്രകടമാണ്. കോട്ടയം ഒൻപത് സ്ഥലത്തും യുഡിഎഫ് തന്നെയാണുള്ളത്. മലപ്പുറത്തും 16 സിറ്റിലും യുഡിഎഫ് തരംഗമാണ്. പാലക്കാട് ഏഴ് സീറ്റിൽ എൽഡിഎഫും വയനാട് യുഡിഎഫ് ഒരു സീറ്റിലും നാലിൽ യുഡിഎഫും ആധിപത്യം നിലനിർത്തുകയാണ്. എന്നാൽ ഇടതിനൊപ്പം എക്കാലവും നിലനിന്നിരുന്ന ആലപ്പുഴ ജില്ലയിൽ ആറിടത്തും യുഡിഎഫാണ് ആധിപത്യം.

കൊല്ലം ജില്ലയിൽ കൊല്ലം എട്ടിടത്ത് യുഡിഎഫും മൂന്നിടത്ത് എൽഡിഎഫുമാണ് മുന്നിൽ. തിരുവനന്തപുരം എട്ട് എൽഡിഎഫ് മുന്നിലാണ്. എറണാകുളം 14ഉം യുഡിഎഫിന് തന്നെയാണ്. തൃശൂർ എട്ട് എൽഡിഎഫ് അഞ്ച് യുഡിഎഫ് എന്നിങ്ങനെയാണ് കണക്ക്. കണ്ണൂരിൽ ഏഴിടത്ത് യുഡിഎഫ് ആധിപത്യമാണുള്ളത് ആശ്വാസത്തിന് ഒരു സ്ഥലത്ത് മാത്രമാണ് എൽഡിഎഫ് മുന്നിലുള്ളത്.

2021ലെ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ട്രെൻഡ് ഇങ്ങനെ:

2021ലെ തെരഞ്ഞെടുപ്പിൽ ഇടത് തരംഗം ആഞ്ഞടിച്ചെങ്കിലും തെക്കൻ കേരളമാണ് ഒരൽപം മുൻപന്തിയിൽ നിന്ന് ഇടതിനെ ചേർത്ത് പിടിച്ചത്. 44 സീറ്റകളാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുള്‍ക്കൊള്ളുന്ന തെക്കിൻ്റെ മണ്ണ് സമ്മാനിച്ചത്. ഇവിടെ യുഡിഎഫിന് വെറും ഒൻപത് സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. മധ്യ കേരളത്തിൽ നിന്ന് 31 സീറ്റുകളാണ് ഇടത് സർക്കാർ നേടിയത്. അവിടെ യുഡിഎഫിന് 24ൽ സംതൃപ്‌തിയടയേണ്ടിവന്നു. വടക്കൻ കേരളവും 24 സീറ്റുകള്‍ ഇടതിന് സമ്മാനിച്ചു. ഇവിടെയും എട്ട് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്.

2021ൽ തന്നെ ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ നോക്കിയാൽ തെരഞ്ഞെടുപ്പ് ചിത്രം മാറിമറിയുന്നത് കാണാൻ സാധിക്കും. മൂന്ന് ജില്ലകള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാൽ ബാക്കിയുള്ള 11 ജില്ലകളും എൽഡിഎഫിനെയാണ് തുണച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളാണ് ചുവപ്പണിഞ്ഞത്. യുഡിഎഫിനെ പിന്നിലാക്കി സീറ്റ് നില വർധിപ്പിച്ച് ഒപ്പം നിന്ന ജില്ലകളാണിവ.

2016ലെ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ട്രെൻഡ് ഇങ്ങനെ:

2016ലേക്ക് വരുമ്പോള്‍ അവിടെയും എൽഡിഎഫിനെ ചേർത്ത് പിടിച്ചത് തെക്കൻ കേരളമാണ്. 37 സീറ്റുകളാണ് തെക്കിൽ നിന്ന് എൽഡിഎഫ് നേടിയെടുത്തത്. അന്ന് യുഡിഎഫിന് 14 സീറ്റുകള്‍ കൊണ്ട് തൃപ്‌തിയടയേണ്ടിവന്നു. വടക്കൻ കേരത്തിൽ നിന്ന് 24 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. എട്ട് സീറ്റുകള്‍ യുഡിഎഫിനും നൽകി.

ജില്ലകകള്‍ തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ മൂന്നിടത്താണ് യുഡിഎഫ് തരംഗമുണ്ടായത്. മലപ്പുറം(12), എറണാകുളം (9) കോട്ടയം (6) എന്നീ ജില്ലകളാണ് യുഡിഎഫ് വോട്ട് ചെയ്യാൻ ഉത്സാഹം കാണിച്ചത്. ബാക്കിയുള്ള ജില്ലകളെല്ലാം ഇടതിനൊപ്പം കൂടി. തിരുവനന്തപുരം (9), കൊല്ലം 11 (മുഴുവൻ സീറ്റുകളും), പത്തനംതിട്ട (4), ആലപ്പുഴ(8), ഇടുക്കി (3), തൃശൂർ (12), പാലക്കാട് (9), കോഴിക്കോട് (11), വയനാട് (2), കണ്ണൂർ (8), കാസർകോട് (3) എന്നിങ്ങനെയാണ് കണക്ക്.

2011ലെ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ട്രെൻഡ് ഇങ്ങനെ:

2011ലേക്ക് വന്നാൽ യുഡിഎഫിൻ്റെ വിജയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. മധ്യ, വടക്കൻ കേരളം യുഡിഎഫിനെ ചേർത്ത് പിടിച്ചു. തെക്കൻ കേരളം എൽഡിഎഫിനൊപ്പവും നിന്നു. 27 സീറ്റുകളാണ് തെക്കിൽ നിന്ന് എൽഡിഎഫിന് കിട്ടിയത്. മധ്യ കേരളത്തിൽ നിന്ന് 24 സീറ്റുകളും വടക്കൻ കേരളം 27 സീറ്റുകളും യുഡിഎഫിന് സമ്മാനിച്ചു.

ജില്ലകള്‍ തിരിച്ചുള്ള കണക്കിലേക്ക് വന്നാൽ ജില്ലകളിൽ ഭൂരിഭാഗവും എൽഡിഎഫിനൊപ്പമാണ് നിന്നത്. എന്നാൽ അഞ്ച് ജില്ലകള്‍ മാത്രം ഒപ്പം നിന്നെങ്കിലും ഭൂരിപക്ഷം നിലനിർത്താൻ ഈ ജില്ലകള്‍ യുഡിഎഫിനെ സഹായിച്ചു. തിരുവനന്തപുരം(8), കോട്ടയം(7), എറണാകുളം(11), മലപ്പുറം(14), വയനാട്(3) എന്നീ ജില്ലകള്‍ യുഡിഎഫിനെ തുണച്ചു. ബാക്കിയുള്ള ജില്ലകളെല്ലാം എൽഡിഎഫിന് ആധിപത്യം നൽകുകയായിരുന്നു. അങ്ങനെ 2011ൽ 72 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തി.

2026ലെ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍

ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി അവരുടെ പരമ്പരാഗത കോട്ടകളില്‍ പോലും വിള്ളല്‍ വീണിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയി പോലും തിരിച്ചടിയാണുള്ളത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാണിത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. ഇത്തവണ പിണറായിയുടെ സ്വന്തം പഞ്ചായത്തിൽ പോലും പിന്നിൽപ്പോയ സാഹചര്യമുണ്ടായി.

2016 ല്‍ ധര്‍മ്മടത്ത് 87329 നേടിയപ്പോള്‍ 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വിപി അബ്‌ദു‍ല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ഥി.

ഉരുക്ക് കോട്ടകളിലെ ഉരുകൽ

സംസ്ഥാനത്ത് ഉരുക്കു കോട്ടകളിൽ പലതും ഉരുകുന്ന കാഴ്‌ചയാണ് കാണുന്നത്. അമ്പലപ്പുഴയിലും പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണനും ടികെ ഗോവിന്ദൻ തളിപ്പറമ്പിൽ നിന്നും മുന്നിൽ കുതിക്കുന്നതാണ് കാണുന്നത്. പാർട്ടിവിട്ട് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിൽ ഇടതിൻ്റെ കോട്ടകളിൽ വിമതന്മാർ കരുത്തുകാട്ടുന്നതാണ് കാണാൻ സാധിക്കുന്നത്.

2021-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ ആധിപത്യത്തിൻ്റെ നേര്‍വിപരീതമാണ് ഇപ്പോള്‍ കേരളത്തിൽ കാണുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായി ആഞ്ഞടിക്കുന്നുണ്ടെന്ന് വേണം കരുതാൻ. ഇടതുമുന്നണിയുടെ പ്രധാന വോട്ട് ബാങ്കുകളില്‍ യുഡിഎഫ് വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. പ്രത്യേകിച്ച്‌ തീരദേശ മണ്ഡലങ്ങളിലും കര്‍ഷക മേഖലകളിലും ഭരണകൂടത്തോടുള്ള കടുത്ത അതൃപ്തി പ്രകടമാണ്. യുവജന വോട്ടുകള്‍ ഇത്തവണ യുഡിഎഫിനെ തുണച്ചുവെന്ന് കരുതാൻ സാധിക്കും. നിരവധി മന്ത്രിമാരുടെ പരാജയത്തിനും കേരളം സാക്ഷ്യം വഹിക്കുകയാണ്.

മലക്കം മറിഞ്ഞ കണ്ണൂർ

സിപിഎം ശക്തികേന്ദ്രങ്ങളായ ചില മണ്ഡലങ്ങളിൽ റെക്കോഡ് വിജയമാണ് കഴിഞ്ഞ തവണ നേതാക്കൾ നേടിയത്. മട്ടന്നൂരിൽ കെകെ ശൈലജ 60,963 വോട്ടിനും ധർമടത്ത് പിണറായി വിജയൻ 50,123 വോട്ടുകൾക്കും തെരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂരിൽ ടിഐ മധുസൂദനൻ 49,780, കല്യാശ്ശേരിയിൽ എം. വിജിൻ 42,785, തലശ്ശേരിയിൽ എഎൻ ഷംസീർ 36,801 എന്നിങ്ങനെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. തളിപ്പറമ്പിൽ 22,689 വോട്ടിനാണ് എംവി ഗോവിന്ദൻ തെഞ്ഞെടുക്കപ്പെട്ടത്.

അഴീക്കോട് 6142 വോട്ടിന് ജയിച്ചാണ് കെവി സുമേഷ് മണ്ഡലം തിരിച്ചുപിടിച്ചത്. കോൺഗ്രസ് ‘സ്വന്തം’ മണ്ഡലമായി കണ്ടിരുന്ന കണ്ണൂർ രണ്ടാം തവണയും കടന്നപ്പള്ളി രാമചന്ദ്രൻ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിച്ച് നിലനിർത്തി. കൂത്തുപറമ്പിൽ ആർജെഡിയിലെ കെപി മോഹനൻ 9541 വോട്ടിന് ജയം കണ്ടു.

പരമ്പരാഗതമായി ജയിച്ചുവരുന്ന മലയോര മണ്ഡലങ്ങളായ ഇരിക്കൂർ, പേരാവൂർ എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയം കണ്ടത്. പേരാവൂരിൽ സണ്ണി ജോസഫാകട്ടെ കടുത്ത മത്സരം നേരിട്ടു. 3172 വോട്ടിനാണ് ജയിച്ചത്. ഇരിക്കൂറിൽ ആദ്യമായി മത്സരിക്കാനെത്തിയ സജീവ് ജോസഫ് 12,297 വോട്ടിന് വിജയം കണ്ടു.

Also Read: യുഡിഎഫ് സെഞ്ചുറിയിലേക്ക്; ആദ്യ മണിക്കൂറുകളില്‍ 90 ലധികം മണ്ഡലങ്ങളിലധികം ലീഡ്