ETV Bharat / state

വീണ്ടും മത്സരിക്കാൻ സിപിഐ മന്ത്രിമാർ: ആറ് സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കും; 25 സീറ്റിൽ വിജയം ലക്ഷ്യമിട്ട് സ്ഥാനാര്‍ഥി പട്ടിക

അടുത്ത ഇടതുമുന്നണിയിൽ സിപിഐ സ്ഥാനാർഥി പട്ടിക അവതരിപ്പിക്കും.

CPI FINALIZES CANDIDATES
ജി ആർ അനിൽ, ജെ ചിഞ്ചുറാണി, പി പ്രസാദ്, കെ രാജൻ (Facebook.com)
author img

By ETV Bharat Kerala Team

Published : March 2, 2026 at 5:48 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ നാല് മന്ത്രിമാരെ വീണ്ടും മത്സരിപ്പിക്കാനും ആറ് സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കാനും സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ. ജി ആർ അനിൽ (നെടുമങ്ങാട്), ജെ ചിഞ്ചുറാണി (ചടയമംഗലം), പി പ്രസാദ് (ചേർത്തല), കെ രാജൻ (ഒല്ലൂർ) എന്നിവർ മത്സരിക്കും. മൂന്നു ടേം പൂർത്തിയാക്കിയ ആറ് സിറ്റിങ് എംഎൽഎമാരെയാണ് ഒഴിവാക്കുന്നത്. ഇ ചന്ദ്രശേഖരൻ, ഇ കെ വിജയൻ, ചിറ്റയം ഗോപകുമാർ, ജി എസ് ജയലാൽ, പി എസ് സുപാൽ, വി ശശി എന്നിവരെയാണ് ഒഴിവാക്കുന്നത്. ഇത്തവണ 25 സീറ്റാണ് സിപിഐ ലക്ഷ്യമിടുന്നത്. തുടർഭരണം ഉറപ്പാണെന്ന വിശ്വാസത്തിലാണ് സിപിഐ. അടുത്ത ഇടതുമുന്നണിയിൽ സിപിഐ സ്ഥാനാർഥി പട്ടിക അവതരിപ്പിക്കും.

കൂടുതൽ സീറ്റുകൾ സിപിഐ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ 12 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് എമ്മും ഇത്തവണ കൂടുതൽ സീറ്റുകൾക്കായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകുകയാണെങ്കിൽ സിറ്റിങ് സീറ്റുകൾ കുറയുമെന്ന ആശങ്കയിലാണ് സിപിഐ. അതിനാൽ സിറ്റിങ് സീറ്റുകളിൽ ഒന്നുപോലും കുറയാൻ പാടില്ലെന്ന അഭിപ്രായം ശക്തമായി ഉന്നയിക്കാനാണ് സിപിഐ നേതൃത്വത്തിൻ്റെ തീരുമാനം.

സ്ഥാനാർഥി സാധ്യത പട്ടിക

1. നെടുമങ്ങാട് - ജി ആർ അനിൽ
2. ചിറയിൻകീഴ് - മനോജ് ബി ഇടമന
3. ചാത്തന്നൂർ - ആർ രാജേന്ദ്രൻ/ ആർ സജിലാൽ
4. പുനലൂർ - സാം കെ ഡാനിയേൽ
5. ചടയമംഗലം - ജെ ചിഞ്ചുറാണി
6. കരുനാഗപ്പള്ളി - എം എസ് താര
7. അടൂർ - സി എ അരുൺകുമാർ
8. ഹരിപ്പാട് - ടി ടി ജിസ്‌മോൻ
9. ചേർത്തല - പി പ്രസാദ്
10. വൈക്കം - പി പ്രദീപ്/ സി കെ ആശ
11. പീരുമേട് - കെ സലീംകുമാർ
12. പറവൂർ - എൻ അരുൺ/ കെ കെ അഷ്‌റഫ് (പൊതുസ്വതന്ത്രൻ)
13. മൂവാറ്റുപുഴ - എൻ അരുൺ/ എൽദോ എബ്രഹാം
14. ത്യശൂർ - പി ബാലചന്ദ്രൻ
15. ഒല്ലൂർ - കെ രാജൻ
16. നാട്ടിക - സി സി മുകുന്ദൻ
17. കൈപ്പമംഗലം - ഇ ടി ടൈസൺ
18. കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ
19. മണ്ണാർകാട് - കെ പി സുരേഷ്‌രാജ്
20. പട്ടാമ്പി - മുഹമ്മദ് മുഹ്‌സിൻ
21. ഏറനാട് - (പൊതുസ്വതന്ത്രൻ)
22. തിരൂരങ്ങാടി - നിയാസ് പുളിക്കലകത്ത്
23. മഞ്ചേരി - അജിത് കൊളാടി
24. നാദാപുരം - പി വസന്തം
25. കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽ.