അൻസിബയുടെ പരാതി; നടി ലക്ഷ്‌മി പ്രിയയ്ക്കും ഭർത്താവിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കുമെതിരെ കേസെടുത്തു
നടി ലക്ഷ്‌മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുത്തു.

By PTI
Published : July 7, 2026 at 4:33 PM IST
എറണാകുളം: അൻസിബ ഹസൻ്റെ പരാതിയിൽ നടി ലക്ഷ്‌മി പ്രിയയ്ക്കും ഭർത്താവിനും വനിതാ പൊലീസിനും എതിരെ കേസെടുത്തു. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ നിർദേശിച്ചതിന് പിന്നാലെയാണ് നടപടി. വ്യാജ പരാതിയുടെ മറവിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അന്‍സിബ കോടതിയിൽ നൽകിയ ഹർജിയിലാണ് കേസെടുത്തത്.
നടി ലക്ഷ്‌മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാനാണ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പൊലീസിന് നിർദേശം നൽകിയത്. നേരത്തെ ഇതേ പരാതിയില്‍ തൃക്കാക്കര എ സി പി നടത്തിയ അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. അന്‍സിബ നേരത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നേരിട്ട് പരാതി നല്‍കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്‌തു എന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വച്ച് തന്നോട് നിയമവിരുദ്ധമായി പെരുമാറുകയും തടഞ്ഞുവെക്കുകയും ചെയ്‌തു എന്നാണ് അന്‍സിബയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. കൂടാതെ, പൊലീസ് സ്റ്റേഷനിലെ ഔദ്യോഗിക രേഖകളില്‍ നിര്‍ബന്ധപൂര്‍വ്വം തന്നെക്കൊണ്ട് മാപ്പ് എഴുതി ഒപ്പിടുവിച്ചു. പിന്നീട് ഈ ഒപ്പിട്ട രേഖകളില്‍ താന്‍ അറിയാതെ പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ വന്‍ തിരുത്തലുകള്‍ വരുത്തിയതായും അന്‍സിബ ആരോപിക്കുന്നു.
ഭാരതീയ ന്യായ സംഹിതയിലെയും കേരള പൊലീസ് ആക്‌ടിലെയും വിവിധ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലക്ഷ്‌മിപ്രിയയുടെ പരാതി
അന്‍സിബയില്‍ നിന്ന് തൻ്റെ കുടുംബജീവിതത്തെ ബാധിക്കുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചുവെന്ന് ആരോപിച്ചാണ് ലക്ഷ്‌മി പ്രിയ പരാതി നല്‍കിയത്. ഈ പരാതിയെത്തുടർന്ന് അന്‍സിബയെ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിലേക്ക് വിളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്.
അടുത്തിടെ അന്‍സി വർഗീയ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ മലയാള നടൻ ടിനി ടോമിനെതിരെയും കോടതി നിർദ്ദേശപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം കേസ് നിഷേധിക്കുകയായിരുന്നു.
അതേസമയം താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. പടിയിറങ്ങൽ പിന്മാറ്റമല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് രേവതിയും പത്മപ്രിയയും പറഞ്ഞു. അമ്മയിൽ നടക്കുന്ന വിവാദ പരമ്പരയുടെ ഭാഗമല്ല രാജിയെന്നും ഇവർ പറയുന്നു.
Also Read: അമ്മയിലെ പ്രശ്‌നം; ശ്വേത മേനോന്‍റെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അന്‍സിബ

