ബിയർ കയറ്റി വന്ന ലോറി കാറിൽ ഇടിച്ച് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, മദ്യത്തിന് കാവൽ നിന്ന് പൊലീസ്
700 കേയ്‌സ് ബിയറുമി കോഴിക്കോട് ബീവറേജിലേക്ക് വന്ന ലോറിഎതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

Published : January 5, 2026 at 9:30 AM IST
|Updated : January 5, 2026 at 9:39 AM IST
കോഴിക്കോട്: മൈസൂരിൽ നിന്നും ബിയർ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. മെഡിക്കൽ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളി ജങ്‌ഷനിലാണ് ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർ വയനാട് സ്വദേശി അഖിൽ കൃഷ്‌ണൻ (29) മരിച്ചു. ലോറിക്കിടയിൽ കുടുങ്ങിയ അഖിൽ കൃഷ്‌ണനെ വെള്ളിമാട്‍കുന്ന് ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 700 കേയ്‌സ് ബിയറുമി കോഴിക്കോട് ബീവറേജിലേക്ക് വന്ന ലോറിഎതിർ ദിശയിൽ വന്നകാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി റോഡരികിലെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു.
പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. 200 ലേറെ കേയ്‌സ് ബിയർ കുപ്പികൾ റോഡിൽ വീണ് പൊട്ടിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നേരം പുലർന്നതോടെ ബിയർ കുപ്പികൾ കൈക്കലാക്കാൻ ജനങ്ങൾ എത്തിയതോടെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബിയർ കുപ്പികൾക്ക് കാവൽ നിൽക്കുകയാണ്. മറ്റൊരു ലോറി എത്തിച്ചു പൊട്ടാത്ത കുപ്പികൾ പുതിയ കേയ്‌സിലേക്ക് മാറ്റുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
അപകടത്തെ തുടർന്ന് ലോറിയിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിൽ ചിതറി വീഴുകയായിരുന്നു. കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയ കുപ്പി ചില്ലുകൾ ഏറെനേരം പരിശ്രമിച്ച് നീക്കം ചെയ്‌താണ് ഗതാഗതം പുനസ്ഥാപിച്ചത്. എത്രത്തോളം ബിയർ കുപ്പികൾ പൊട്ടിയിട്ടുണ്ട് എന്ന കണക്ക് വ്യക്തമല്ല. പ്രദേശത്ത് നേരിയ രീതിയിൽ ഗതാഗത തടസവും ജനക്കൂട്ടവുമുണ്ട്. പൊലീസ്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതി നിയന്ത്രണ വിധേയമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം അമിത വേഗത്തില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഭക്തര്‍ക്കിടയിലേക്ക് മറിഞ്ഞ് അപകടമുണ്ടായ വാർത്തയും പുറത്ത് വന്നിരുന്നു. ജയ്‌പൂരിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്‌തിരുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ സമീപത്തെ ലഖേരി, എംബിഎസ് ആശുപത്രികളില്‍ ചികിത്സയിലാണ്.
രാജസ്ഥാനിലെ ബുണ്ടിയിലെ ലഖേരി സബ്‌ഡിവിഷനു കീഴിലുള്ള ലഖേരി-പപ്പാഡി മേൽപ്പാലത്തില്‍ വച്ചാണ് അപകടം. ചൗത്ത് കാ ബർവാര മാതാ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. കോട്ടയിൽ നിന്ന് വരികയായിരുന്ന പഞ്ഞി നിറച്ച ട്രക്കാണ് മറിഞ്ഞത്. ട്രക്ക് മേൽപ്പാലത്തിന് സമീപം എത്തിയപ്പോൾ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ ട്രക്കിന് തീയിടുകയും, മെഗാ ഹൈവേയുടെ പണി നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

