ETV Bharat / state

വോട്ടില്‍ മുന്നില്‍, പക്ഷേ ഭരണം കൂടെപ്പോന്നില്ല; ബാര്‍കോഴ വിവാദം യുഡിഎഫിന്‍റെ അടിവേരിളക്കിയ 2015

എല്‍ ഡി എഫിനേക്കാള്‍ 1.58 ശതമാനം വോട്ട് കൂടുതല്‍ കിട്ടിയ യുഡി എഫിന് ജയിപ്പിക്കാനായത് 8847 മെമ്പര്‍മാരെ. ഇടതുമുന്നണി ടിക്കറ്റില്‍ ജയിച്ചത് 10340 ജനപ്രതിനിധികള്‍. 2015 തെരഞ്ഞെടുപ്പിലെ മറിമായം ഇങ്ങിനെ.

NDA  LDF  KERALA LOCAL BODY ELECTION 2025  udf
2015 local body election analysis (Etv Bharat graphics)
author img

By ETV Bharat Kerala Team

Published : November 5, 2025 at 4:21 PM IST

|

Updated : November 5, 2025 at 5:11 PM IST

3 Min Read
Choose ETV Bharat

സംസ്ഥാനത്തെ അത്യപൂര്‍വ്വമായ തെരഞ്ഞെടുപ്പ് ഫലമാണ് 2015 ലെ തദ്ദേശ തെരഞ്ഞടുപ്പില്‍ കണ്ടത്. ഏറ്റവും കൂടുതല്‍ വോട്ട് സ്വന്തമാക്കിയ മുന്നണിയേക്കാള്‍ ഭരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ കിട്ടിയത് രണ്ടാമതെത്തിയവര്‍ക്കായിരുന്നു. ഒന്നു കൂടി വിശദമാക്കിയാല്‍ 2015 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വോട്ട് വിഹിതം കൂടുതല്‍ യുഡി എഫിനായിരുന്നു. പക്ഷേ വാര്‍ഡുകള്‍ ഏറെയും നേടിയത് എല്‍ഡി എഫായിരുന്നു.

2015 ല്‍ എല്‍ഡി എഫിന് 37.63 ശതമാനം വോട്ട് വിഹിതം ആണ് സംസ്ഥാനത്താകെ കിട്ടിയത്. വോട്ടില്‍ മുന്നിലെത്തിയ ഐക്യ ജനാധിപത്യ മുന്നണിക്ക് 39.21 ശതമാനം വോട്ട് കിട്ടി. ബിജെപിക്ക് 13.59 ശതമാനവും. യുഡി എഫിനേക്കാള്‍ 1.58 ശതമാനം വോട്ട് കുറവായിരുന്നെങ്കിലും എല്‍ഡി എഫിന് 10340 ജനപ്രതിനിധികളെ ജയിപ്പിക്കാനായി. യുഡി എഫില്‍ നിന്ന് 8847 മെമ്പര്‍മാര്‍ ജയിച്ചു വന്നു. എന്‍ഡി എയില്‍ നിന്ന് 1244 പേരും തദ്ദേശ ജനപ്രതിനിധികളായെത്തി.

NDA  LDF  KERALA LOCAL BODY ELECTION 2025  udf
2015 local body election analysis (Etv Bharat graphics)

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണവും ഇടതുമുന്നണി സ്വന്തമാക്കി. രണ്ടെണ്ണം ഐക്യജനാധിപത്യ മുന്നണിക്ക് കിട്ടി. 87 മുനിസിപ്പാലിറ്റികളില്‍ 43എണ്ണം ഇടതുമുന്നണി സ്വന്തമാക്കിയപ്പോള്‍ ഐക്യജനാധിപത്യമുന്നണിക്ക് 42 എണ്ണം കിട്ടി. ഒരെണ്ണം ബിജെപിയും സ്വന്തമാക്കി. പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ എഴെണ്ണം വീതം ഇരുമുന്നണികളും സ്വന്തമാക്കി. 152 ബ്ലോക്ക് പഞ്ചായത്തില്‍ 90 എണ്ണവും ഇടതുമുന്നണി കയ്യടക്കി. 61 എണ്ണം ഐക്യജനാധിപത്യ മുന്നണിയും. ഒരു ബ്ലോക്ക് മറ്റുള്ളവര്‍ കയ്യടക്കി. 941 ഗ്രാമപഞ്ചായത്തുകളില്‍ 549എണ്ണം ഇടതുമുന്നണി സ്വന്തമാക്കിയപ്പോള്‍ 365 എണ്ണം കൊണ്ട് ഐക്യജനാധിപത്യ മുന്നണിക്ക് തൃപ്‌തരാകേണ്ടി വന്നു. പതിനാല് ഗ്രാമ പഞ്ചായത്തുകള്‍ ബിജെപിയും സ്വന്തമാക്കി. മറ്റുള്ളവര്‍ 12 ഇടത്ത് ഭരണം നേടി.

NDA  LDF  KERALA LOCAL BODY ELECTION 2025  udf
2015 local body election analysis (Etv Bharat graphics)

2015 ലെ ഫലം ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും അധികം പ്രാദേശിക ജനപ്രതിനിധികളെ കിട്ടിയത് സിപിഎമ്മിനായിരുന്നു. 7982. തൊട്ടു പിന്നില്‍ 5784 മെമ്പര്‍മാരെ വിജയിപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടി. മൂന്നാമത് നേട്ടമുണ്ടാക്കിയത് മുസ്ലീം ലീഗാണ്. 2120 മെമ്പര്‍മാര്‍. നാലാമത് സിപിഐ 1273 . അഞ്ചാമത് ബിജെപി 1205 മെമ്പര്‍മാര്‍.

2015ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ അന്നത്തെ ധനമന്ത്രി ആയിരുന്ന കെ എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ വിവാദമായിരുന്നു പ്രചാരണ രംഗത്ത് ഇടത് മുന്നണിയുടെ തുറുപ്പ് ചീട്ട്. ബിജെപിയാകട്ടെ സംസ്ഥാനത്തെ ഈഴവ വോട്ടുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യവുമായി എസ്‌എന്‍ഡിപിയുമായി കൂട്ടുകൂടി.

അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ യുഡിഎഫിന് മിക്ക ഇടങ്ങളിലും വിമത ശല്യം കൂടി സഹിക്കേണ്ടി വന്ന തെരഞ്ഞെടുപ്പ് ആയിരുന്നു 2015ലേത്. കിറ്റെക്‌സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ട്വന്‍റി20 കൂടി 2015 ലെ തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ആയിരുന്നു ട്വന്‍റി20യുടെ മുഖ്യഗോദ. പഞ്ചായത്തിലെ 19 വാര്‍ഡില്‍ പതിനേഴു സ്വന്തമാക്കി അവര്‍ അധികാരം ഉറപ്പിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പ്പറേറ്റ് ഭരിക്കുന്ന പഞ്ചായത്തായി ഇതിലൂടെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് മാറി.

34423 പോളിങ്ങ് സേറ്റേഷനുകളിലായി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ രണ്ടിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. നവംബര്‍ അഞ്ചിന് നടന്ന രണ്ടാം ഘട്ടത്തില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വോട്ടെടുപ്പ് നടന്നു. നവംബര്‍ ഏഴിനായിരുന്നു വോട്ടെണ്ണല്‍.

2015 ലെ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലായിരുന്നു പോളിങ്ങ് ശതമാനം കൂടുതല്‍. പഞ്ചായത്തുകളില്‍ 79.65 ശതമാനം പോളിങ്ങ് നടന്നപ്പോള്‍ നഗരസഭകളില്‍ 78.51 ശതമാനവും കോര്‍പ്പറേഷനുകളില്‍ 70.62 ശതമാനവും പോളിങ്ങ് നടന്നു.ജില്ലകളില്‍ ഏറ്റവും മികച്ച പോളിങ്ങ് നടന്നത് വയനാട്ടിലായിരുന്നു 81.5 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്തും. 71.9 ശതമാനം. 2015 ല്‍ ആകെ 25108536 വോട്ടര്‍മാര്‍ ഉണ്ടായിരുന്നതില്‍ 19524397 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോളിങ്ങ് ശതമാനം 77.76. ആകെ 21900 വാര്‍ഡുകളിലേക്കുള്ള ജനപ്രതിനിധികളേയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്.75549 സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നു.

പ്രാദേശിക ഭരണകൂടം വിജയം ഇങ്ങനെആകെ
ഇടതുമുന്നണിഐക്യജനാധിപത്യ മുന്നണിദേശീയ ജനാധിപത്യ സഖ്യംമറ്റുള്ളവര്‍
ഗ്രാമപഞ്ചായത്തുകള്‍5493651412941
ബ്ലോക്ക് പഞ്ചായത്തുകള്‍906101152
ജില്ലാ പഞ്ചായത്തുകള്‍770014
മുനിസിപ്പാലിറ്റികള്‍43421087
നഗരസഭകള്‍42006

തന്‍റെ സര്‍ക്കാരിന്‍റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ പറഞ്ഞിരുന്നത്. 2016ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലാകും ഇതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണി അഭിപ്രായപ്പെട്ടത്.

വാര്‍ഡുതല പ്രകടനം ഇങ്ങനെ

പ്രാദേശിക ഭരണകൂടം വിജയിച്ച വാര്‍ഡുകള്‍ആകെ
ഇടതുമുന്നണിഐക്യജനാധിപത്യ മുന്നണിദേശീയ ജനാധിപത്യ സഖ്യംമറ്റുള്ളവര്‍
ഗ്രാമപഞ്ചായത്തുകള്‍7,6236,3249331,07815,962
ബ്ലോക്ക് പഞ്ചായത്തുകള്‍1,08891721532,076
ജില്ലാ പഞ്ചായത്തുകള്‍17014534331
മുനിസിപ്പാലിറ്റികള്‍1,2631,3182362593,122
നഗരസഭകള്‍1961435124414

.

പോളിങ് ശതമാനം ഇങ്ങനെ

കാസര്‍കോട്77.6
കണ്ണൂര്‍78.9
വയനാട്81.5
കോഴിക്കോട്80.1
മലപ്പുറം79.7
പാലക്കാട്78.9
തൃശൂര്‍76.5
എറണാകുളം78.5
ഇടുക്കി79.7
കോട്ടയം78.3
ആലപ്പുഴ79.7
പത്തനംതിട്ട72.5
കൊല്ലം74.9
തിരുവനന്തപുരം71.9
ആകെ77.8
Last Updated : November 5, 2025 at 5:11 PM IST