വനിതാ പ്രിമിയർ ലീഗിന് ഇന്നു തുടക്കം: ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആര്‍സിബിയെ നേരിടും
നവിമുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

Published : January 9, 2026 at 1:41 PM IST
മുംബൈ: വനിതാ പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇന്നു നവിമുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമാകും. ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. നവി മുംബൈയ്ക്ക് പുറമെ വഡോദരയാണ് രണ്ടാമത്തെ വേദി. ഫെബ്രുവരി 5 നാണ് ഫൈനല്‍. വൈകീട്ട് 3.30നും 7.30നുമാണ് മല്‍സരങ്ങള്‍. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്‍റ്‌സ്, യുപി വാരിയേഴ്‌സ് ടീമുകളാണ് മത്സരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, യുപി ടീമുകള്‍ കന്നി കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
വനിതാ പ്രീമിയർ ലീഗ് പൂർണ്ണ ഷെഡ്യൂൾ:
ഇന്ന് നവി മുംബൈയിൽ ആരംഭിക്കുന്ന ടൂർണമെന്‍റ് ഫെബ്രുവരി 5 വ്യാഴാഴ്‌ച വഡോദരയിൽ നടക്കുന്ന ഫൈനലോടെ അവസാനിക്കും. 22 മത്സരങ്ങളുള്ള സീസൺ രണ്ട് പാദങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യ 11 മത്സരങ്ങൾ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും ശേഷിക്കുന്ന ലീഗ് മത്സരങ്ങളും പ്ലേഓഫുകളും ബി സി എ സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഞ്ച് ടീമുകളും ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് കളിക്കുന്നത്, ടേബിളിൽ ഒന്നാമതെത്തുന്നവർ നേരിട്ട് ഫൈനലിലേക്കും രണ്ടും മൂന്നും സ്ഥാനക്കാർ ഫെബ്രുവരി 3 ന് എലിമിനേറ്ററിൽ ഏറ്റുമുട്ടും.
5️⃣ Captains 🫡
— Women's Premier League (WPL) (@wplt20) January 7, 2026
1️⃣ Iconic Backdrop 🤩#TATAWPL 2026 Awaits ⏳#KhelEmotionKa pic.twitter.com/VuBw4PWDxY
നവി മുംബൈ ലെഗ് (ഡിവൈ പാട്ടീൽ സ്റ്റേഡിയം)
- ജനുവരി 9 (വെള്ളി): മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (7:30 PM)
- ജനുവരി 10 (ശനി): യുപി വാരിയേഴ്‌സ് vs ഗുജറാത്ത് ജയന്‍റ്‌സ് (3:00 PM)
- ജനുവരി 10 (ശനി) : മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ് (7:30 PM)
- ജനുവരി 11 (ഞായർ): ഡൽഹി ക്യാപിറ്റൽസ് vs ഗുജറാത്ത് ജയന്‍റ്‌സ് (7:30 PM)
- ജനുവരി 12 (തിങ്കൾ): റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs യുപി വാരിയേഴ്‌സ് (7:30 PM)
- ജനുവരി 13 (ചൊവ്വ): മുംബൈ ഇന്ത്യൻസ് vs ഗുജറാത്ത് ജയന്‍റ്‌സ് (7:30 PM)
- ജനുവരി 14 (ബുധൻ): യുപി വാരിയേഴ്‌സ് vs ഡൽഹി ക്യാപിറ്റൽസ് (7:30 PM)
- ജനുവരി 15 (വ്യാഴം): മുംബൈ ഇന്ത്യൻസ് vs യുപി വാരിയേഴ്‌സ് (7:30 PM)
- ജനുവരി 16 (വെള്ളി): റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ഗുജറാത്ത് ജയന്‍റ്‌സ് (7:30 PM)
- ജനുവരി 17 (ശനി): യുപി വാരിയേഴ്‌സ് vs മുംബൈ ഇന്ത്യൻസ് (3:00 PM)
- ജനുവരി 17 (ശനി): ഡൽഹി ക്യാപിറ്റൽസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (7:30 PM)
വഡോദര ലെഗ് (ബിസിഎ സ്റ്റേഡിയം)
- ജനുവരി 19 (തിങ്കൾ): ഗുജറാത്ത് ജയന്റ്സ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (7:30 PM)
- ജനുവരി 20 (ചൊവ്വ): ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ് (7:30 PM)
- ജനുവരി 22 (വ്യാഴം): ഗുജറാത്ത് ജയന്‍റ്‌സ് vs യുപി വാരിയേഴ്‌സ് (7:30 PM)
- ജനുവരി 24 (ശനി): റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ഡൽഹി ക്യാപിറ്റൽസ് (7:30 PM)
- ജനുവരി 26 (തിങ്കൾ) : റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs മുംബൈ ഇന്ത്യൻസ് (7:30 PM)
- ജനുവരി 27 (ചൊവ്വ): ഗുജറാത്ത് ജയന്‍റ്‌സ് vs ഡൽഹി ക്യാപിറ്റൽസ് (7:30 PM)
- ജനുവരി 29 (വ്യാഴം): യുപി വാരിയേഴ്‌സ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (7:30 PM)
- ജനുവരി 30 (വെള്ളി): ഗുജറാത്ത് ജയന്‍റ്‌സ് vs മുംബൈ ഇന്ത്യൻസ് (7:30 PM)
- ഫെബ്രുവരി 1 (ഞായർ): ഡൽഹി ക്യാപിറ്റൽസ് vs യുപി വാരിയേഴ്‌സ് (7:30 PM)
ദി നോക്കൗട്ട്സ് (വഡോദര)
ഫെബ്രുവരി 3 (ചൊവ്വ): എലിമിനേറ്റർ - രണ്ടാം സ്ഥാനം vs മൂന്നാം സ്ഥാനം (7:30 PM)
ഫെബ്രുവരി 5 (വ്യാഴം): ഫൈനൽ - ഒന്നാം സ്ഥാനം vs എലിമിനേറ്റർ വിജയി (7:30 PM)
WPL 2026 പ്രക്ഷേപണ വിശദാംശങ്ങൾ:
- ടിവി: സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്ക്
- സ്ട്രീമിംഗ്: ജിയോഹോട്ട്സ്റ്റാറില്‍ ആപ്പും വെബ്‌സൈറ്റും കാണാം
Also Read:ആഷസില്‍ ഇംഗ്ലണ്ടിന് വീണ്ടും അടിപതറി: അവസാന മത്സരത്തിൽ ഓസീസിനു 5 വിക്കറ്റ് ജയം

