ETV Bharat / sports

ഇന്ത്യ vs ന്യൂസിലൻഡ് ഏകദിനം: ഗാംഗുലിയെ മറികടന്ന് കോഹ്‌ലി, സച്ചിന്‍ ഒന്നാമനായ എലൈറ്റ് ഗ്രൂപ്പില്‍ അഞ്ചാമത്

ഇന്ത്യക്ക് വേണ്ടി 308 ഏകദിന മത്സരങ്ങളാണ് സൗരവ് ഗാംഗുലി കളിച്ചത്. ഇതാണ് 309-ാം ഏകദിനം കളിക്കുന്നിലൂടെ കോഹ്‌ലി മറികടക്കുന്നത്.

IND VS NZ 1ST ODI  INDIA PLAYING XI VS NZ  INDIA VS NEW ZEALAND  VIRAT KOHLI
Virat Kohli (IANS)
author img

By ETV Bharat Sports Team

Published : January 11, 2026 at 7:55 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ കളത്തിലറങ്ങിയ വിരാട് കോഹ്‌ലിക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ സൗരവ് ഗാംഗുലിയെ മറികടന്ന വിരാട് കോഹ്ലി, ഇതിഹാസ താരം സച്ചിന്‍ ഒന്നാമനായ എലൈറ്റ് ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തെത്തി.

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച അഞ്ച് താരങ്ങളുടെ എലൈറ്റ് പട്ടികയിലാണ് കോഹ്ലിയും ഇടംനേടിയത്. ഇതോടെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇടങ്കൈയ്യന്‍ ഓപണറുമായിരുന്ന ബംഗാള്‍ ടൈഗര്‍ സൗരവ് ഗാംഗുലി പുറത്തായി. എന്നാൽ 463 എന്ന സച്ചിൻ്റെ റെക്കോഡ് മറികടക്കാനാവില്ല.

ഇന്ത്യക്ക് വേണ്ടി 308 ഏകദിന മത്സരങ്ങളാണ് സൗരവ് ഗാംഗുലി കളിച്ചത്. ഇതാണ് 309-ാം ഏകദിനം കളിക്കുന്നിലൂടെ കോഹ്‌ലി മറികടക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ (463), എം.എസ്. ധോണി (347), രാഹുൽ ദ്രാവിഡ് (340), മുഹമ്മദ് അസ്ഹറുദ്ദീൻ (334) എന്നിവരാണ് എലൈറ്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മികച്ച പരമ്പരയുടെയും വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിൻ്റെയും പിൻബലത്തിലാണ് കോഹ്‌ലി ഈ സ്ഥാനത്തേക്കാവുന്നത്. രണ്ട് മത്സരങ്ങളിലുമായി ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടെ 208 റൺസാണ് കോഹ്‌ലി നേടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ന്യൂസ്‌ലൻഡിനെതിരെ ഇതുവരെ ആറ് ഏകദിന സെഞ്ച്വറികളാണ് കോഹ്‌ലി നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഒരു സെഞ്ചുറി കൂടി നേടിയാൽ 50 ഓവറിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്‌മാനായി കോഹ്‌ലി മാറും.

അതേസമയം ഇന്ത്യ-ന്യൂസ്‌ലൻഡ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കൊടാമ്പി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ജനുവരി 14 നും 18 നും രാജ്കോട്ടിലും ഇൻഡോറിലും ഏകദിനങ്ങൾ നടക്കും. 16 വർഷത്തിനിടെ ആദ്യമായാണ് വഡോദര മൈതാനത്ത് ഒരു പുരുഷ ഏകദിന മത്സരം നടക്കുന്നത്.

ഇവിടെ നടന്ന അവസാന അന്താരാഷ്ട്ര മത്സരവും ഇന്ത്യയും ന്യൂസിലൻഡും തമ്മിലായിരുന്നു. 2010 ഡിസംബർ നാലിന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ, നിലവിലെ പരിശീലകൻ ഗൗതം ഗംഭീർ മികച്ച സെഞ്ചുറി നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

ഇന്ത്യ VS ന്യൂസിലൻഡ് ടീം

ഇന്ത്യ: ശുഭ്‌മന്‍ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംങ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ.

ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), വിൽ യംഗ്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, സക്കറി ഫോൾക്‌സ്, നിക്ക് കെല്ലി, ജോഷ് ക്ലാർക്‌സൺ, മൈക്കൽ റേ, കൈൽ ജാമിസൺ, മിച്ചൽ ഹേ, ആദിത്യ അശോക്, ക്രിസ്‌റ്റ്യൻ ക്ലാർക്ക്, ജേഡൻ ലെനോക്‌സ്.

Also Read: എഫ്.എ കപ്പിൽ ഗോളടിമേളവുമായി മാഞ്ചസ്റ്റർ സിറ്റി; എക്‌സ്റ്ററിന്‍റെ ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് ജയം