ചരിത്രം കുറിക്കാന്‍ വീനസ് വില്യംസ്..! വൈൽഡ് കാർഡ് എൻട്രി വഴി ഓസ്‌ട്രേലിയൻ ഓപ്പണിലേക്ക്
വീനസ് വില്യംസ് 45-ാം വയസ്സിൽ ഓസ്‌ട്രേലിയൻ ഓപ്പണിലേക്ക് തിരിച്ചെത്തുകയാണ്.

Published : January 2, 2026 at 8:43 PM IST
ഹൈദരാബാദ്: ടെന്നീസ് ഇതിഹാസ താരം വീനസ് വില്യംസ് ഓസ്‌ട്രേലിയൻ ഓപ്പണില്‍ വീണ്ടും കളിക്കും. ആധുനിക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തിരിച്ചുവരവുകളിലൊന്നാണിത്. ടൂർണമെന്‍റിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴിയാണ് താരമെത്തുന്നത്. ഏഴ് തവണ ഗ്രാൻഡ് സ്ലാം സിംഗിൾസ് ചാമ്പ്യനായ വീനസ് വില്യംസ് ജനുവരി 18 ന് മെൽബണിൽ ആരംഭിക്കുന്ന മത്സരത്തിൽ പങ്കെടുക്കും.
2015 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ 44 വയസ്സുള്ളപ്പോൾ കളിച്ച ജപ്പാന്‍റെ കിമിക്കോ ഡേറ്റിന്‍റെ റെക്കോർഡ് മറികടന്ന്, ഓസ്‌ട്രേലിയൻ ഓപ്പൺ മെയിൻ ഡ്രോയിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി വീനസ് മാറും. 'ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നതില്‍ എനിക്ക് ആവേശമുണ്ട്, അവിടെ നിരവധി ഓർമ്മകൾ ഉണ്ടായിരുന്നെന്ന് വീനസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1998-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ അരങ്ങേറ്റം കുറിച്ച വീനസ് രണ്ടുതവണ ഓസ്‌ട്രേലിയൻ ഓപ്പൺ സിംഗിൾസ് ഫൈനലിൽ എത്തിയിട്ടുണ്ട്. 2003-ലും 2017-ലും സഹോദരി സെറീനയ്‌ക്കെതിരെ രണ്ടാം സ്ഥാനം നേടി.സിംഗിൾസ് വിഭാഗത്തിൽ കിരീടം അവരുടെ കൈയെത്തും ദൂരത്തായിരുന്നെങ്കിലും, വനിതാ ഡബിൾസിൽ നാല് തവണ (2001, 2003, 2009, 2010) ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമണിഞ്ഞിട്ടുണ്ട്. വീനസിന്‍റെ 22-ാമത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്.
1998 ൽ മിക്‌സഡ് ഡബിൾസിലും താരം ടൂർണമെന്‍റ് നേടിയിട്ടുണ്ട്. അഞ്ച് തവണ വിംബിൾഡൺ ചാമ്പ്യനായ വില്യംസ് രണ്ട് യുഎസ് ഓപ്പണുകളും സ്വന്തമാക്കി. 16 മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ സർക്യൂട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.
Venus Williams gets a main draw wildcard to play the Australian Open.
— Biola Solace-Chukwu (@Beeorlicious) January 2, 2026
Looks like she's ready for a full season. pic.twitter.com/jPzYy4eYlA
അടുത്തയാഴ്‌ച ഓക്ക്‌ലാൻഡ് ക്ലാസിക്കിൽ ജനുവരി 18 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന ടൂർണമെന്‍റിനുള്ള തയ്യാറെടുപ്പുകൾ താരം ആരംഭിക്കും. രണ്ടുതവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനും സഹ അമേരിക്കക്കാരനുമായ കൊക്കോ ഗൗഫ്, വില്യംസ് ഇപ്പോഴും ടൂർണമെന്‍റുകളില്‍ പങ്കെടുക്കുന്നത് കാണുന്നത് 'അവിശ്വസനീയമാണ്' എന്നാണ് വിശേഷിപ്പിച്ചത്. 'വീനസ് കായികരംഗത്തെ ഒരു ഇതിഹാസമാണ്, വീണ്ടും കോര്‍ട്ടിലേക്ക് വരുന്നത് കാണാൻ രസകരമായിരിക്കുമെന്ന് ഗൗഫ് പറഞ്ഞു. മെൽബണിലേക്കുള്ള തന്‍റെ തയ്യാറെടുപ്പിന്‍റെ ഭാഗമായി അവർ ഹൊബാർട്ട് ടൂർണമെന്‍റിലും പങ്കെടുത്തു.

