പതിനഞ്ച് സിക്‌സറുകളും പതിനൊന്ന് ഫോറുകളും; 32 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി, റെക്കോഡ്
വൈഭവ് സൂര്യവംശി 42 പന്തില്‍ 15 സിക്‌സറുകളും 11 ഫോറുകളുമടക്കം 144 റണ്‍സ് നേടിയപ്പോള്‍ താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 342.85 ആയിരുന്നു

Published : November 14, 2025 at 6:54 PM IST
ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ് പോരാട്ടത്തില്‍ യുഎഇയ്ക്കെതിരായ ബാറ്റിങ് വെടിക്കെട്ടുമായി ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശി. വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 32 പന്തില്‍ സെഞ്ചുറി നേടി വൈഭവ് സൂര്യവംശി റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടി.
ഇതോടെ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ രണ്ടാം അതിവേഗ സെഞ്ചുറിയാണ് വൈഭവ് സ്വന്തമാക്കിയത്. 2018-ല്‍ ഡല്‍ഹിക്ക് വേണ്ടി ഹിമാചല്‍ പ്രദേശിനെതിരെ 32 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തിനൊപ്പമാണ് വൈഭവ് സൂര്യവംശി ഈ നേട്ടം പങ്കിടുന്നത്. ഈ പട്ടികയില്‍ ഉര്‍വില്‍ പട്ടേലും അഭിഷേക് ശര്‍മ്മയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
എന്നാല്‍, 2017-ല്‍ ശ്രീലങ്കയ്ക്കെതിരായ ടി20 ഇന്റര്‍നാഷണലില്‍ ഇന്ത്യക്ക് വേണ്ടി 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് വൈഭവ് തകര്‍ത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം വൈഭവിന്‍റെ ഓപ്പണിംഗ് പങ്കാളി പ്രിയാന്‍ഷ് ആര്യ നേരത്തെ പുറത്തായെങ്കിലും, അത് വൈഭവിനെ തെല്ലും ബാധിച്ചില്ല.
Vaibhav Sooryavanshi is a superstar. Period. 🔥
— Sony Sports Network (@SonySportsNetwk) November 14, 2025
📹 | A statement century from our Boss Baby to set the tone 🤩
Watch #INDvUAE in the #DPWorldAsiaCupRisingStars2025, LIVE NOW on Sony Sports Network TV channels & Sony LIV. #SonySportsNetwork #SonyLIV pic.twitter.com/K0RIoK4Fyv
പന്തുകള്‍ അതിര്‍ത്തി കടത്തി താരം കളി ആസ്വദിച്ചു. വെറും 17 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച വൈഭവ്, അടുത്ത 50 റണ്‍സ് നേടാന്‍ എടുത്തത് 15 പന്തുകള്‍ മാത്രം. യുഎഇ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച ഈ വൈഭവ് യുഎഇ ബൗളര്‍ ഹര്‍ഷിത് കൗശിക്കിന്‍റെ ഒരൊറ്റ ഓവറില്‍ നാല് സിക്‌സറുകളും ഒരു ഫോറുമടക്കം 30 റണ്‍സ് അടിച്ചുകൂട്ടി. വൈഭവ് സൂര്യവംശി 42 പന്തില്‍ 15 സിക്‌സറുകളും 11 ഫോറുകളുമടക്കം 144 റണ്‍സ് നേടിയപ്പോള്‍ താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 342.85 ആയിരുന്നു.
Naye India ka Naya Superstar. 💙
— Sony Sports Network (@SonySportsNetwk) November 14, 2025
Watch #INDvUAE in the #DPWorldAsiaCupRisingStars2025, LIVE NOW on Sony Sports Network TV channels & Sony LIV. #SonySportsNetwork #SonyLIV pic.twitter.com/Ht7z25zMVs
ഇതിനോടകം തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ താരമാണ് വൈഭവ് സൂര്യവംശി. ഈ വര്‍ഷം ആദ്യം വെറും 14 വയസും 32 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎല്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രനേട്ടം സൂര്യവംശി സ്വന്തമാക്കിയിരുന്നു. യുവപ്രതിഭയുടെ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാവി വാഗ്ദാനം എന്നാണ് മുന്‍ ക്രിക്കറ്റര്‍മാരെല്ലാം വൈഭവിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം, വൈഭവിന്‍റെ സെഞ്ച്വറി കരുത്തില്‍ യുഎഇക്കെതിരേ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി.
ഓപ്പണറായി ഇറങ്ങിയ പ്രിയാന്‍ഷ് ആര്യ 6 പന്തില്‍ 10 റണ്‍സ് നേടി റണ്ണൗട്ടായി പുറത്തായെങ്കിലും, പിന്നീട് ക്രീസിലെത്തിയവര്‍ സ്‌കോര്‍ ഉയര്‍ത്തി. നമന്‍ ധീര്‍ 23 പന്തില്‍ 3 ഫോറുകളും 2 സിക്‌സറുകളും അടക്കം 34 റണ്‍സ് നേടി.
മുഹമ്മദ് അര്‍ഫാന്‍റെ പന്തില്‍ മുഹമ്മദ് റോഹിദ് ക്യാച്ചെടുത്താണ് നമന്‍ പുറത്തായത്. നായകനും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മ്മ തകര്‍പ്പന്‍ ഫിനിഷിങ്ങാണ് നടത്തിയത്. 32 പന്തില്‍ 8 ഫോറുകളും 6 സിക്‌സറുകളും പറത്തി പുറത്താകാതെ 83 റണ്‍സ് നേടി. നേഹല്‍ വധേര 9 പന്തില്‍ 14 റണ്‍സ് നേടി.

