ETV Bharat / sports

കിവീസിനെ പൂട്ടാന്‍ ഇന്ത്യ: ഏകദിന പരമ്പരയ്‌ക്ക് ഇന്ന് വഡോദരയില്‍ തുടക്കമാകും, മത്സരം കാണാന്‍ വഴി ഇതാ

വഡോദരയിലെ കൊടാമ്പി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1:30 ന് മത്സരം ആരംഭിക്കും.

India vs New Zealand
India vs New Zealand (Etv Bharat)
author img

By ETV Bharat Sports Team

Published : January 11, 2026 at 8:07 AM IST

2 Min Read
Choose ETV Bharat

വഡോദര: ഇന്ത്യ- ന്യൂസിലൻഡ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. വഡോദരയിലെ കൊടാമ്പി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1:30 ന് ആദ്യ മത്സരം ആരംഭിക്കും. 16 വർഷത്തിനിടെ ആദ്യമായാണ് വഡോദര മൈതാനത്ത് ഒരു പുരുഷ ഏകദിന മത്സരം നടക്കുന്നത്. ഇവിടെ നടന്ന അവസാന അന്താരാഷ്ട്ര മത്സരവും ഇന്ത്യയും ന്യൂസിലൻഡും തമ്മിലായിരുന്നു. 2010 ഡിസംബർ 4ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ, നിലവിലെ പരിശീലകൻ ഗൗതം ഗംഭീർ മികച്ച സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം മൈക്കൽ ബ്രേസ്‌വെൽ ആണ് ന്യൂസിലൻഡിനെ നായിക്കുന്നത്. ശുഭ്‌മന്‍റെ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം, സന്ദർശക ടീമിനെതിരായ ശക്തമായ ഹോം റെക്കോർഡ് ഇത്തവണയും തുടരാൻ ശ്രമിക്കും. കിവീസിനെതിരായ അവസാന ഏഴ് ഏകദിന മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു. 2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോട് തോറ്റതിനുശേഷം ന്യൂസിലൻഡ് തുടർച്ചയായി ഒമ്പത് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.

ഇന്ത്യയും ന്യൂസിലൻഡും ഏകദിനത്തിൽ ഇതുവരെ 120 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 62 തവണയും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു ജയം. 50 തവണയാണ് ന്യൂസിലൻഡ് വിജയിച്ചത്. ഒരു മത്സരം സമനിലയിലായി, ഏഴ് മത്സരങ്ങൾ ഫലമില്ലാതെ അവസാനിച്ചു. സ്വന്തം നാട്ടിൽ ഇന്ത്യയ്ക്ക് മികച്ച റെക്കോർഡാണുള്ളത്, 31 എണ്ണം വിജയിക്കുകയും 8 എണ്ണം തോൽക്കുകയും ചെയ്‌തു, ഒരു മത്സരം സമനിലയിൽ അവസാനിച്ചു.

ഇന്ത്യ vs ന്യൂസിലൻഡ് തത്സമയം

ഇന്ത്യ vs ന്യൂസിലൻഡ് ഏകദിന മത്സരങ്ങൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളും സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്യും. ഇന്ത്യയിലെ ആരാധകർക്ക് ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും മത്സരങ്ങൾ തത്സമയം കാണാൻ കഴിയും.

ഇന്ത്യ vs ന്യൂസിലൻഡ് ടീമുകൾ

ഇന്ത്യ: ശുഭ്‌മന്‍ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ.

ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), വിൽ യംഗ്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, സക്കറി ഫോൾക്‌സ്, നിക്ക് കെല്ലി, ജോഷ് ക്ലാർക്‌സൺ, മൈക്കൽ റേ, കൈൽ ജാമിസൺ, മിച്ചൽ ഹേ, ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജേഡൻ ലെനോക്‌സ്.

ഏകദിന പരമ്പര ഷെഡ്യൂൾ

  • ആദ്യ ഏകദിനം: ജനുവരി 11 ഞായർ (വഡോദര)
  • രണ്ടാം ഏകദിനം: ജനുവരി 14 ബുധൻ (രാജ്കോട്ട്)
  • മൂന്നാം ഏകദിനം: ജനുവരി 18 ഞായർ (ഇൻഡോർ)
  1. Also Read: ഋഷഭ് പന്തിന്‍റെ അരയ്ക്ക് മുകളിൽ ബോളുകൊണ്ടു; വേദനകൊണ്ടു പുളഞ്ഞു, ഒടുവില്‍ പരമ്പരയില്‍ നിന്ന് പുറത്തേക്ക്
  2. Also Read:'എന്‍റെ വിധി ആര്‍ക്കും മാറ്റാനാകില്ല'; ടി20 ലോകകപ്പ് ടീമിലിടം നേടാനാകാത്തതില്‍ പ്രതികരിച്ച് ശുഭ്‌മന്‍ ഗില്‍