ഇന്ത്യയ്‌ക്ക് വൻ തിരിച്ചടി..! തിലക് വര്‍മയ്ക്ക് പരുക്ക്, അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
വിജയ് ഹസാരെ ട്രോഫിക്കിടെയാണ് താരത്തിന് പരുക്കേറ്റത്.

Published : January 8, 2026 at 1:20 PM IST
ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന് വൻ തിരിച്ചടി. മധ്യനിര ബാറ്റര്‍ തിലക് വര്‍മയ്ക്ക് പരുക്ക്. വിജയ് ഹസാരെ ട്രോഫിക്കിടെയാണ് താരത്തിന് പരുക്കേറ്റത്. അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ്ങിൽ ടെസ്റ്റികുലാർ ടോർഷൻ (പെട്ടെന്നുള്ള, കഠിനമായ വേദന) കണ്ടെത്തിയതിനെ തുടർന്ന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോൾ നിലവില്‍ തിലക് വര്‍മ സുഖം പ്രാപിച്ചുവരികയാണ്.
ഇന്ത്യൻ ടീമിന് തിരിച്ചടി
ജനുവരി 21 മുതൽ ന്യൂസിലൻഡിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയാണ് ഇന്ത്യ കളിക്കാൻ പോകുന്നത്, ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന മത്സരമാണിത്. പരമ്പരയിൽ നിന്ന് തിലകിനെ ഒഴിവാക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്, അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ അദ്ദേഹം പങ്കെടുക്കുമോ എന്നതിനെക്കുറിച്ച് ബിസിസിഐ അടുത്ത ദിവസത്തിനുള്ളിൽ ഒരു വിവരം നൽകുമെന്നാണ് പ്രതീക്ഷ. ഇത്തരം അടിയന്തര ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കാൻ സാധാരണയായി പരമാവധി ഒരു മാസം എടുക്കുമെന്ന് ഒരു മെഡിക്കൽ സ്പെഷ്യലിസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Tilak Varma has just undergone a ‘Testicular Torsion’ surgery. Recovery may be 2-4 weeks - and the T20 World Cup starts in 4 weeks.
— Praveen Kumar (@RigidDemocracy) January 8, 2026
Testicular torsion is a medical emergency where the spermatic cord twists, cutting off blood supply to the testicle, causing sudden, severe pain,… pic.twitter.com/dzqeR0GmXI
ജനുവരി 21 ന് നാഗ്പൂരിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള വർമ്മയ്ക്ക് പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താരത്തിന്‍റെ അഭാവം ശ്രേയസ് അയ്യരെപ്പോലുള്ള ഒരാൾക്ക് ന്യൂസിലൻഡിനെതിരായ ടി20 മത്സരങ്ങളിൽ കളിക്കാൻ അവസരം നൽകുമെന്നാണ് സൂചന. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ഏകദിന ടീമിൽനിന്ന് തിലകിനെ ഒഴിവാക്കിയിരുന്നു.
തിലക് വർമ്മയുടെ ടി20 പ്രകടനം
ഇന്ത്യയുടെ ടി20 ടീമില്‍ തിലക് വർമ്മ ഒരു പ്രധാന കളിക്കാരനാണ്. 37 ഇന്നിംഗ്‌സുകളിൽ നിന്ന് 49.29 ശരാശരിയിലും 144.09 സ്ട്രൈക്ക് റേറ്റിലും 1,183 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ആറ് അർധ സെഞ്ചുറികളും താരത്തിന്‍റെ പേരിലുണ്ട്. കഴിഞ്ഞ വർഷം ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്‌താനെതിരെ അർധസെഞ്ചുറി നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ താരം നിർണ്ണായക പങ്കുവഹിച്ചിരുന്നു. തിലകിന്‍റെ അഭാവത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്‌തേക്കും.
ഇന്ത്യ vs ന്യൂസിലൻഡ് 2026 പരമ്പര ഷെഡ്യൂൾ
- ജനുവരി 11, ഒന്നാം ഏകദിനം
- ജനുവരി 14, രണ്ടാം ഏകദിനം
- ജനുവരി 18, മൂന്നാം ഏകദിനം
- ജനുവരി 21, ഒന്നാം ടി20
- ജനുവരി 23, രണ്ടാം ടി20
- ജനുവരി 25, മൂന്നാം ടി20
- ജനുവരി 28, നാലാം ടി20
- ജനുവരി 31, അഞ്ചാം ടി20

