ന്യൂസിലൻഡ് വീണാൽ പാകിസ്ഥാൻ കയറും! ലോകകപ്പ് ഗ്രൂപ്പ് ബിയിലെ സെമി സാധ്യത ഇങ്ങനെ
സെമിയിലെത്താൻ സൽമാൻ അലി ആഗയ്ക്കും സംഘത്തിനും വേണ്ടത് ഈ മാന്ത്രിക ഫലങ്ങൾ.

Published : February 25, 2026 at 1:13 PM IST
ഹെെദരാബാദ്: ടി20 ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനൽ ഉറപ്പിച്ചു. തോൽവിയോടെ പാകിസ്ഥാന്‍റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ജയത്തോടെ ടൂർണമെന്‍റില്‍ സെമി ഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി.
ന്യൂസിലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതും പിന്നാലെ ഇംഗ്ലണ്ടിനോടേറ്റ പരാജയവും പാകിസ്ഥാന്‍റെ വിധി ഇപ്പോൾ അവരുടെ മാത്രം കൈകളിലല്ലാതാക്കി മാറ്റി. ഇംഗ്ലണ്ട് ഇതിനോടകം യോഗ്യത നേടിയ സാഹചര്യത്തിൽ, ഗ്രൂപ്പിലെ അവശേഷിക്കുന്ന ഒരു സെമി സ്ഥാനത്തിനായി പാകിസ്ഥാൻ, ശ്രീലങ്ക, ന്യൂസിലൻഡ് എന്നീ ടീമുകൾ തമ്മിലാകും ഇനി പോരാട്ടം.
Three spots remain in the semi-finals at the #T20WorldCup, but who will make it? 🤔
— ICC (@ICC) February 25, 2026
More 👉 https://t.co/DAEHvrePfd pic.twitter.com/FFwmiSNGlC
ന്യൂസിലൻഡ് ജയിച്ചാൽ: ന്യൂസിലൻഡ് തങ്ങളുടെ അടുത്ത രണ്ട് മത്സരങ്ങളിലും (ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനും എതിരെ) വിജയിച്ചാൽ, പാകിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിച്ചാലും ടൂർണമെന്‍റില്‍ നിന്ന് പുറത്താകും.
ന്യൂസിലൻഡ് തോറ്റാൽ: ന്യൂസിലൻഡ് രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയാണെങ്കിൽ, പാകിസ്ഥാന് ശ്രീലങ്കയെ പരാജയപ്പെടുത്തിയാൽ മാത്രം മതിയാകും സെമിയിലെത്താൻ.
റൺ റേറ്റ് പ്രധാനം: ന്യൂസിലൻഡ് ഒരു മത്സരത്തിൽ മാത്രം തോൽക്കുകയാണെങ്കിൽ സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീമിന്റെ വിധി നെറ്റ് റൺ റേറ്റിനെ അടിസ്ഥാനമാക്കിയാകും തീരുമാനിക്കപ്പെടുക.
കാൻഡിയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ സൂപ്പർ8 പോരാട്ടം തുടങ്ങിയത്. പിന്നാലെ അതേ വേദിയിൽ പാകിസ്ഥാനെയും അവർ കീഴടക്കി. 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ എട്ടാം ഓവറിൽ 58-ന് 4 വിക്കറ്റ് എന്ന നിലയിൽ തളച്ചിടാൻ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാൽ ഈ സുവർണ്ണാവസരം പാകിസ്ഥാൻ കൈവിട്ടു.
A superb show in the Super 8 from England! 🤩
— Star Sports (@StarSportsIndia) February 24, 2026
Captain Harry Brook anchored the chase in sensational fashion to ensure England claw past Pakistan. Which teams will join them in the semi-final? 💬
Up next 👉 ICC Men’s #T20WorldCup 👉 SUPER 8 | #SLvNZ | WED, FEB 25, 6 PM pic.twitter.com/tiuGTxnPKR
മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ നായകൻ ഹാരി ബ്രൂക്ക് തകർപ്പൻ സെഞ്ച്വറിയോടെ ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡും ബ്രൂക്ക് സ്വന്തമാക്കി. സാം കറനുമായി ചേർന്ന് 45 റൺസിന്‍റേയും പിന്നീട് വിൽ ജാക്‌സുമായി ചേർന്ന് 52 റൺസിന്‍റേയും കൂട്ടുകെട്ട് ഉണ്ടാക്കി ബ്രൂക്ക് കളി പാകിസ്ഥാനിൽ നിന്ന് തട്ടിയകറ്റി. ഒരു സിക്സറിലൂടെയും ഫോറിലൂടെയുമാണ് ബ്രൂക്ക് തന്‍റെ കന്നി ടി20 സെഞ്ച്വറി പൂർത്തിയാക്കിയത്.
അവസാന നിമിഷത്തെ നാടകം
ബ്രൂക്ക് പുറത്താകുമ്പോൾ ഇംഗ്ലണ്ട് 155/6 എന്ന നിലയിൽ വിജയത്തിനടുത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ആറ് റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാൻ മത്സരത്തിൽ നാടകീയമായ തിരിച്ചുവരവ് നടത്തി. അവസാന ഓവറിൽ രണ്ട് വിക്കറ്റ് ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ മൂന്ന് റൺസ് വേണമായിരുന്നു.
എന്നാൽ കൂടുതൽ അപകടങ്ങൾ സംഭവിക്കാതെ ജോഫ്ര ആർച്ചർ മിഡ്-വിക്കറ്റിലൂടെ ഫോർ അടിച്ചു കൊണ്ട് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. തോറ്റെങ്കിലും അവസാന ഓവർ വരെ മത്സരം എത്തിക്കാൻ കഴിഞ്ഞത് പാകിസ്ഥാന്‍റെ നെറ്റ് റൺ റേറ്റ് വല്ലാതെ താഴുന്നത് ഒഴിവാക്കാൻ സഹായിച്ചു.
Also Read: അഹമ്മദാബാദിലെ മുറിവുണക്കാൻ ചെപ്പോക്കിൽ ഇന്ത്യ; സിംബാബ്‌വെയ്‌ക്കെതിരെ നിർണ്ണായക മാറ്റങ്ങള്‍

