ETV Bharat / sports

സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ന് നേർക്കുനേർ; പാകിസ്ഥാന്‍റെ വിധി ഇംഗ്ലണ്ടിന്‍റെ കൈകളിൽ!

ഇംഗ്ലണ്ട് ജയിച്ചാൽ പാകിസ്ഥാന് പ്രതീക്ഷ, തോറ്റാൽ പുറത്തേക്ക്. ലോകകപ്പ് സെമി സാധ്യതകൾ ഇങ്ങനെ.

England will lock horns against New Zealand
England will lock horns against New Zealand (IANS)
author img

By ETV Bharat Sports Team

Published : February 27, 2026 at 3:30 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ടി20 ലോകകപ്പ് ആവേശകരമായ അവസാന ഘട്ടത്തിലെത്തി. സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനായുള്ള ടീമുകളുടെ പോരാട്ടം മുറുകുകയാണ്. സൂപ്പർ 8 ഘട്ടത്തിൽ നിന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഇതിനോടകം തന്നെ സെമി ഫൈനലിൽ പ്രവേശനം നേടിക്കഴിഞ്ഞു. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി ടീമുകൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും.

പാകിസ്ഥാനെതിരെയുള്ള ഹാരി ബ്രൂക്കിന്‍റെ തകർപ്പൻ ബാറ്റിംഗ് മികവിൽ നേടിയ ആവേശജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ശ്രീലങ്കയെ ആധികാരികമായി പരാജയപ്പെടുത്തിക്കൊണ്ട് സെമി പ്രതീക്ഷകൾ നിലനിർത്താനായതിന്‍റെ ആശ്വാസത്തിലാണ് ന്യൂസിലൻഡ്.

പാകിസ്ഥാന് നിർണായകം

ഈ മത്സരം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. ന്യൂസിലൻഡിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാന് സെമി സാധ്യതകൾ നിലനിൽക്കുകയുള്ളൂ. അങ്ങനെയെങ്കിൽ നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാകും സെമിയിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക.

കാലാവസ്ഥാ റിപ്പോർട്ട്

അക്യുവെതറിന്‍റെ റിപ്പോർട്ട് പ്രകാരം മത്സരത്തിന് മഴ ഭീഷണിയില്ല എന്നത് ആശ്വാസകരമാണ്. 28 ഡിഗ്രി സെൽഷ്യസ് താപനിലയും 79 ശതമാനം ആർദ്രതയുമാണ് പ്രതീക്ഷിക്കുന്നത്. ഈർപ്പം കൂടുതലായതിനാൽ രണ്ടാം ഇന്നിംഗ്‌സിൽ മഞ്ഞ് കളിയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

പിച്ച് റിപ്പോർട്ട്

സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചാണ് പ്രേമദാസ സ്റ്റേഡിയത്തിലേത്. അതുകൊണ്ടുതന്നെ ഇതൊരു കുറഞ്ഞ സ്‌കോർ മത്സരമാകാനാണ് സാധ്യത. ഇവിടെ നടന്ന 51 ടി20 മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ 152 ആണ്. 22 തവണ ഇവിടെ 150-ന് താഴെ സ്‌കോറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

നേർക്കുനേർ കണക്കുകൾ

ഇതുവരെ 27 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 16 മത്സരങ്ങളിൽ ഇംഗ്ലണ്ടും 10 മത്സരങ്ങളിൽ ന്യൂസിലൻഡും വിജയിച്ചു. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ ഏഴ് തവണ നേർക്കുനേർ വന്നപ്പോൾ നാല് തവണ ഇംഗ്ലണ്ടും മൂന്ന് തവണ ന്യൂസിലൻഡും വിജയം കണ്ടു.

തത്സമയ സംപ്രേക്ഷണം

ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടോസ് 6:30-ന് നടക്കും. ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും മത്സരം തത്സമയം കാണാം. കൂടാതെ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

ന്യൂസിലൻഡ് vs ഇംഗ്ലണ്ട് സാധ്യതാ പ്ലെയിംഗ് 11

ന്യൂസിലൻഡ്: ടിം സീഫെർട്ട് (WK), ഫിൻ അലൻ, റാച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (C), കോൾ മക്കോഞ്ചി, മാറ്റ് ഹെൻറി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.

ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ജോസ് ബട്‌ലർ (WK), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (C), സാം കുറാൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.

Also Read: ചെപ്പോക്കിൽ ഇന്ത്യൻ ആറാട്ട്! സിംബാബ്‌വെ വീണു, കളി ഇനി കരീബിയൻ കരുത്തരോട്