ETV Bharat / sports

ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു: ഐഡൻ മാർക്രം നയിക്കും, സ്റ്റബ്‌സും റിക്കെൽട്ടണും പുറത്ത്

അടുത്തിടെ തിരിച്ചെത്തിയ ക്വിന്‍റണ്‍ ഡി കോക്കിനെ ടീമിൽ ഉൾപ്പെടുത്തി.

South Africa Cricket Team
File Photo: South Africa Cricket Team (IANS)
author img

By ETV Bharat Sports Team

Published : January 3, 2026 at 1:29 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ടി20 ലോകകപ്പിനുളള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ഐഡൻ മാർക്രം നയിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അടുത്തിടെ തിരിച്ചെത്തിയ ക്വിന്‍റണ്‍ ഡി കോക്കിനെയും ടീമിൽ ഉൾപ്പെടുത്തി. ട്രിസ്റ്റൻ സ്റ്റബ്സിനെയും ഓപ്പണര്‍ റയാൻ റിക്കിൾട്ടനേയും ഒഴിവാക്കി. സ്റ്റബ്‌സിന് പകരം ജേസൺ സ്‌മിത്തിനെ സെലക്ടര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ ടീമിൽ ഉൾപ്പെടുത്തി. പരിക്കിൽ നിന്ന് മുക്തനായ കാഗിസോ റബാഡ തിരിച്ചെത്തി. ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ് എന്നിവരാണ് മറ്റ് ഫാസ്റ്റ് ബൗളിംഗ് ഓപ്ഷനുകൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'ഞങ്ങൾക്ക് ചില വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെലക്ടർ പറഞ്ഞു. ഈ ഗ്രൂപ്പ് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമാണെന്നും ഇന്ത്യയിലും ശ്രീലങ്കയിലും വിജയിക്കാനുള്ള എല്ലാ സാധ്യതകളുണ്ട്. പരിചയസമ്പന്നരായ ചില കളിക്കാരെയും മികച്ച യുവ ടി20 കളിക്കാരെയും സംയോജിപ്പിച്ചുകൊണ്ട് ഒരു ലോകോത്തര ടീമിനെ നിർമ്മിച്ചുവെന്നും സെലക്ടർ പറഞ്ഞു.

അതേസമയം ഇത്തവണത്തെ ടി20 ലോകകപ്പിൽ ഏഴ് കളിക്കാര്‍ അരങ്ങേറ്റം കുറിക്കും. കോർബിൻ ബോഷ്, ഡെവാൾഡ് ബ്രൂയിസ്, ടോണി ഡി സോർസി, ഡൊണോവൻ ഫെരേര, ജോർജ്ജ് ലിൻഡെ, ക്വേന എംഫാക്ക, ജേസൺ സ്‌മിത്ത് എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ ഫൈനലിൽ ഇന്ത്യയോട് തോറ്റതോടെ ദക്ഷിണാഫ്രിക്ക ആദ്യ കിരീടം കാത്തിരിക്കുകയാണ്. 2024 ലെ ടി20 ലോകകപ്പ് കളിച്ച ദക്ഷിണാഫ്രിക്കൻ ടീമിലെ ഏഴ് കളിക്കാരെ ഒഴിവാക്കി. ഹെൻറിച്ച് ക്ലാസൻ, തബ്രൈസ് ഷംസി, റയാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടോണിയൽ ബാർട്ട്മാൻ, റീസ ഹെൻഡ്രിക്സ്, ജെറാൾഡ് കോറ്റ്സി എന്നിവർ ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

2026 ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീം:

എയ്‌ഡന്‍ മാർക്രം (ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊണോവൻ ഫെരേര, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ക്വേന മഫാക, ലുങ്കി എൻഗിഡി, ജേസൺ സ്മിത്ത്, ജോർജ് ലിൻഡെ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്യ.

2026 ടി20 ലോകകപ്പ് ഗ്രൂപ്പുകൾ

  • ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്എ, നമീബിയ, നെതർലാൻഡ്‌സ്, പാകിസ്ഥാൻ
  • ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ
  • ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാൾ
  • ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, അഫ്‌ഗാനിസ്ഥാൻ, കാനഡ, യുഎഇ
  1. Also Read: കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി: ബംഗ്ലാദേശ് താരം മുസ്‌തഫിസുറിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ
  2. Also Read:ഉസ്‌മാന്‍ ഖവാജ വിരമിക്കല്‍ പ്രഖ്യാപിച്ചു; സിഡ്‌നിയില്‍ അവസാന ടെസ്റ്റ്, കണ്ണീരണിഞ്ഞ് താരം