എന്നെ പുറത്താക്കിയതല്ല, ബംഗ്ലാദേശ് ടി20 ലീഗിൽനിന്ന് സ്വമേധയാ പിന്മാറിതാണെന്ന് ഇന്ത്യന്‍ അവതാരക
ബിസിബി തന്നെ നീക്കം ചെയ്‌തുവെന്ന റിപ്പോർട്ടുകൾ റിധിമ തള്ളിക്കളഞ്ഞു.

Published : January 7, 2026 at 12:51 PM IST
ഹൈദരാബാദ്: ബംഗ്ലാദേശ് പ്രീമിയർ ലീഗിന്‍റെ (ബിപിഎൽ) പ്രക്ഷേപണ പാനലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി ഇന്ത്യൻ സ്‌പോർട്‌സ് അവതാരക റിധിമ പഥക്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) തന്നെ നീക്കം ചെയ്‌തുവെന്ന റിപ്പോർട്ടുകൾ റിധിമ തള്ളിക്കളഞ്ഞു. ഇന്ത്യയും ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതരും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അവരുടെ വിശദീകരണം. ബിപിഎല്ലിൽ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ഊഹാപോഹങ്ങൾക്കിടയിലാണ് പഥകിന്‍റെ പ്രതികരണം.
'കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ബിപിഎല്ലിൽ നിന്ന് എന്നെ 'പുറത്താക്കി' എന്നൊരു കഥ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഞാൻ വ്യക്തിപരമായി തന്നെ ഒഴിവാകാൻ തീരുമാനിച്ചതാണ്. സ്വന്തം രാജ്യമാണ് എപ്പോഴും ഒന്നാമത്. ഒരു നിയമനത്തെക്കാളും വലുതായി ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടും ബഹുമാനത്തോടും അഭിനിവേശത്തോടും കൂടി വർഷങ്ങളായി കായികരംഗത്തെ സേവിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് തുടർന്നും നിലകൊള്ളുമെന്നും റിധിമ പഥക് അറിയിച്ചു.
അതേസമയം ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ അഭ്യർത്ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നിരസിച്ചായി റിപ്പോര്‍ട്ട്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ, ബിസിബി, ഐസിസി എന്നിവരില്‍ നിന്നു ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മുസ്‌തഫിസുർ റഹ്മാനെ പുറത്താക്കിയതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഡിസംബറിൽ നടന്ന ലേലത്തിൽ ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരനെ വാങ്ങിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നാലെ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് മുസ്‌തഫിസുറിനെ വിട്ടയക്കാൻ ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ടിരുന്നു. 2026 ലെ ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് കളിക്കാർക്ക് അനുമതി ലഭിച്ചിരുന്നു, വരാനിരിക്കുന്ന സീസണിലേക്ക് ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരനെ വാങ്ങിയ ഏക ഫ്രാഞ്ചൈസിയാണ് കെകെആർ.
പിന്നാലെ മുസ്‌തഫിസുർ റഹ്മാന്‍റെ കരാർ അവസാനിപ്പിക്കണമെന്ന ബിസിസിഐയുടെ അഭ്യർത്ഥന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഇഷ്ടപ്പെട്ടില്ല. ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് തങ്ങളുടെ കളിക്കാർ പോയാൽ ഉണ്ടാകാവുന്ന സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അടിയന്തര യോഗത്തിൽ ആശങ്കകൾ ഉന്നയിച്ചു. സംഘർഷം കൂടുതൽ വഷളാക്കിയതോടെ, വരാനിരിക്കുന്ന ഐപിഎൽ സീസണിന്‍റെ സംപ്രേക്ഷണത്തിന് ബംഗ്ലാദേശ് വിലക്ക് ഏർപ്പെടുത്തുകയുണ്ടായി. അതേസമയം ഇന്ത്യ- ബംഗ്ലാദേശ് വിവാദങ്ങള്‍ക്കിടെ മുസ്‌തഫിസുർ റഹ്മാൻ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ചേർന്നായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
Also Read: ബംഗ്ലാദേശിന് കനത്ത തിരിച്ചടി; ടി20 ലോകകപ്പ് വേദിമാറ്റ ആവശ്യം ഐസിസി നിരസിച്ചതായി റിപ്പോർട്ട്

