ലോർഡ്‌സില്‍ ഇമ്രാൻ ഖാന്‍റെ മക്കളുടെ അഭിമുഖം; ബഹിഷ്‌കരണ ഭീഷണി മുഴക്കി പിസിബി; ഒടുവിൽ മുട്ടുമടക്കി
ലോർഡ്‌സ് ടെസ്റ്റിനിടെ ഇമ്രാൻ ഖാന്‍റെ മക്കളുടെ അഭിമുഖം; ബ്രോഡ്‌കാസ്റ്റർക്കെതിരെ പരാതിയുമായി പാകിസ്ഥാൻ, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി.

Published : August 28, 2026 at 3:20 PM IST
ഹൈദരാബാദ്: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിൽ ലോർഡ്‌സിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ രാഷ്ട്രീയ വിവാദം പുകയുന്നു. മത്സരത്തിന്‍റെ ഒന്നാം ദിനം ഉച്ചഭക്ഷണ സമയത്ത് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്‍റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്‌തതിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബ്രോഡ്‌കാസ്റ്ററായ സ്കൈ സ്പോർട്‌സിനെതിരെ പരാതി നൽകി. അഭിമുഖം സംപ്രേഷണം ചെയ്‌താല്‍ മത്സരം ബഹിഷ്‌കരിക്കുമെന്നും രണ്ടാം സെഷനിൽ കളിക്കാരെ വീണ്ടും മൈതാനത്തിറക്കില്ലെന്നും പിസിബി ഭീഷണിപ്പെടുത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ പിസിബി അധികൃതർ സ്കൈ സ്പോർട്‌സുമായി ബന്ധപ്പെട്ട് ഈ സംപ്രേഷണത്തോടുള്ള തങ്ങളുടെ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. പിസിബിയുടെ പ്രതിഷേധത്തെ തുടർന്ന് സ്കൈ സ്പോർട്‌സ് ആദ്യം ഈ സെഗ്‌മെന്‍റ് താൽക്കാലികമായി മാറ്റിവെച്ചെങ്കിലും പിന്നീട് 18 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം പൂർണ്ണമായി സംപ്രേഷണം ചെയ്യുകയായിരുന്നു. അഭിമുഖം അവസാനിച്ചതോടെ പാകിസ്ഥാൻ താരങ്ങൾ പ്രതിഷേധം അവസാനിപ്പിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.40-ഓടെ വീണ്ടും മത്സരത്തിനായി മൈതാനത്തേക്ക് തിരിച്ചെത്തി.
The PCB made a formal complaint to Sky Sports after the broadcaster aired an interview with the sons of former prime minister and captain Imran Khan during the lunch interval on the first day at Lord's
— Cricinfo (@cricinfo) August 27, 2026
Cricinfo understands the PCB considered the option of Pakistan not taking the… pic.twitter.com/G1Os5NsTSX
അഭിമുഖത്തിലെ രാഷ്ട്രീയ വെളിപ്പെടുത്തലുകൾ
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ അതേർട്ടൻ ലോർഡ്‌സിലെ റൈറ്റേഴ്‌സ് റൂമിൽ വെച്ചാണ് ഇമ്രാൻ ഖാന്‍റെ മക്കളായ സുലൈമാൻ, ഖാസിം എന്നിവരുമായി ഈ അഭിമുഖം റെക്കോർഡ് ചെയ്‌തത്. നിലവിൽ പാകിസ്ഥാനിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാനോട് സർക്കാർ ക്രൂരമായാണ് പെരുമാറുന്നതെന്നും അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയാണെന്നും മക്കൾ അഭിമുഖത്തിൽ ആരോപിച്ചു. "അവർ അവിടെ അദ്ദേഹത്തെ പരസ്യമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തെ ജയിലിനുള്ളിൽ അടച്ച് ശബ്ദം പൂർണ്ണമായി അടിച്ചമർത്താനാണ് അവരുടെ ശ്രമം," ഖാസിം ഖാൻ അഭിമുഖത്തിൽ പറഞ്ഞു.
🚨 PAKISTAN THREATENED TO BOYCOTT LORDS TEST MATCH 🚨
— Vikas (@Vikas662005) August 28, 2026
- PCB lodged a formal complaint with Sky Sports after Mike Atherton interview with Imran Khan son's was aired during the Lord's test match.
- PCB lodged a formal complaint with Sky Sports and considering pulling its team… pic.twitter.com/RD39qIpEG9
ഇമ്രാൻ ഖാന്റെ തടവുശിക്ഷ
കഴിഞ്ഞ മൂന്ന് വർഷമായി ഇമ്രാൻ ഖാൻ ഏകാന്ത തടവിലാണ് കഴിയുന്നത്. അദ്ദേഹം ജയിലിൽ കടുത്ത പീഡനങ്ങൾക്ക് ഇരയാവുകയാണെന്ന് ഇമ്രാൻ ഖാന്‍റെ സഹോദരിയും മുൻപ് വെളിപ്പെടുത്തിയിരുന്നു. മൈക്കൽ അതേർട്ടൻ ഉൾപ്പെടെ 21 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ ഇമ്രാൻ ഖാന് മാനുഷികമായ പരിഗണന നൽകണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ വലിയ പ്രചാരണം ആരംഭിച്ചിരുന്നു. അതേസമയം, പാകിസ്ഥാനിൽ മത്സരത്തിന്‍റെ ഔദ്യോഗിക തത്സമയ സംപ്രേഷണ അവകാശമുള്ള പി.ടി.വി ഈ വിവാദ അഭിമുഖം രാജ്യത്ത് സംപ്രേഷണം ചെയ്യുന്നതിൽ നിന്നും പൂർണ്ണമായി വിട്ടുനിന്നു.
PCB threatened Lord’s Test boycott after Sky Sports telecast interview of Imran Khan’s two sons recorded at the Lord’s Cricket Ground
— Ajay Jadeja (@AjayJadeja171) August 28, 2026
PCB wants SKY to not air the interview, or else they won't take the field post-lunch 🧐
Here's the full interview 👇🏻pic.twitter.com/vCy5ZVwDGQ
Also Read: ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷയായി നീരജ് ചോപ്ര; സൂറിച്ചിൽ പാതിരഗെയ്ക്ക് വമ്പൻ ജയം

