ETV Bharat / sports

സുതാര്യത നഷ്‌ടപ്പെട്ടു..! താന്‍ സ്ഥാപിച്ച ടെന്നീസ് സംഘടനയില്‍ നിന്ന് പിന്മാറി നൊവാക് ജോക്കോവിച്ച്

ആറുവര്‍ഷം മുമ്പ് കനേഡിയൻ ടെന്നീസ് താരം വാസക് പോസ്പിസിലുമായി സഹകരിച്ചാണ് നൊവാക് സംഘടന സ്ഥാപിച്ചത്.

Novak Djokovic
Novak Djokovic (AFP)
author img

By ETV Bharat Sports Team

Published : January 5, 2026 at 1:22 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: താന്‍ ആറുവര്‍ഷം മുമ്പ് സ്ഥാപിച്ച പ്രൊഫഷണൽ ടെന്നീസ് പ്ലെയേഴ്‌സ് അസോസിയേഷനിൽ (പിടിപിഎ) നിന്ന് പിന്മാറി നൊവാക് ജോക്കോവിച്ച്. 2019/2020 ൽ കനേഡിയൻ ടെന്നീസ് താരം വാസക് പോസ്പിസിലുമായി സഹകരിച്ചാണ് നൊവാക് സംഘടന സ്ഥാപിച്ചത്. കായിക ഭരണത്തിൽ കളിക്കാർക്ക് ശക്തവും സ്വതന്ത്രവുമായ ശബ്‌ദം നൽകുന്നതിനായാണ് ജോക്കോവിച്ച് പി‌ടി‌പി‌എ ആരംഭിച്ചത്. ടെന്നീസ് താരങ്ങൾക്ക് മെച്ചപ്പെട്ട പ്രതിഫലം, ആരോഗ്യ സുരക്ഷ, ടൂർണമെന്‍റ് ഷെഡ്യൂളുകളിൽ കൂടുതൽ പങ്കാളിത്തം എന്നിവ ഉറപ്പാക്കുകയാണ് പിടിപിഎയുടെ പ്രധാന ലക്ഷ്യം. എടിപി, ഡബ്ല്യുടിഎ റാങ്കിംഗിലുള്ള നൂറുകണക്കിന് താരങ്ങൾ ഈ സംഘടനയിൽ അംഗങ്ങളാണ്.

എന്നാല്‍ നിലവില്‍ കൂട്ടായ്‌മയില്‍ നിന്ന് പൂർണ്ണമായും ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയാണ് താരം. സംഘടനയുടെ സുതാര്യതയിലും ഭരണരീതിയിലും ഉള്ള അതൃപ്‌തിയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സമൂഹമാധ്യമമായ എക്‌സിലാണ് ഇതുസംബന്ധിച്ച കുറിപ്പ് താരം പങ്കുവച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'അസോസിയേഷനിൽ നിന്ന് ഞാൻ പൂർണ്ണമായും അകന്നു നിൽക്കാൻ തീരുമാനിച്ചു. പി‌ടി‌പി‌എ സ്ഥാപിച്ചപ്പോൾ വാസേക്കും ഞാനും പങ്കിട്ട കാഴ്ചപ്പാടിൽ അഭിമാനിക്കുന്നു. കളിക്കാർക്ക് ശക്തവും സ്വതന്ത്രവുമായ ശബ്ദം നൽകി, പക്ഷേ എന്‍റെ മൂല്യങ്ങളും ചിന്തയും സംഘടനയുടെ നിലവിലെ ദിശയുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായെന്ന് താരം പറഞ്ഞു.

ഇനി ഞാൻ എന്‍റെ ടെന്നീസിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും, എന്‍റെ തത്വങ്ങളും സത്യസന്ധതയും പ്രതിഫലിപ്പിക്കുന്ന രീതിയിൽ കായികരംഗത്ത് സംഭാവന നൽകുന്നത് തുടരും. കളിക്കാർക്കും ഉൾപ്പെട്ടവർക്കും മുന്നോട്ട് പോകാൻ ആശംസകൾ നേരുന്നു, പക്ഷേ എനിക്ക് ഈ അധ്യായം ഇപ്പോൾ അവസാനിച്ചു- ജോക്കോവിച്ച് കൂട്ടിച്ചേര്‍ത്തു. അതേസമയം ജോക്കോവിച്ചിന്‍റെ തീരുമാനം സംഘടനയെ ഞെട്ടിച്ചു. മാത്രമല്ല, ടെന്നീസ് ഭരണസമിതികളുമായി നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പി‌ടി‌പി‌എയ്‌ക്ക് ജോക്കോവിച്ചിന്‍റെ രാജി കനത്ത തിരിച്ചടിയാണ്.

Novak Djokovic
Novak Djokovic (IANS)

എടിപി (ATP), ഡബ്ല്യുടിഎ (WTA), ഐടിഎഫ് (ITF) തുടങ്ങിയ ഭരണസമിതികൾക്കെതിരെ മത്സര വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പിടിപിഎ 2025-ൽ ഒരു നിയമപോരാട്ടം ആരംഭിച്ചിരുന്നു. എടിപിയും ഡബ്ല്യുടിഎയും ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയും തങ്ങളുടെ നിലപാടുകൾ സംരക്ഷിക്കുമെന്ന് പറയുകയും ചെയ്‌തു.

സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ

  • എടിപി (ATP), ഡബ്ല്യുടിഎ (WTA) തുടങ്ങിയ ഔദ്യോഗിക ഭരണസമിതികളിൽ നിന്ന് സ്വതന്ത്രമായി നിന്ന് താരങ്ങളുടെ ശബ്ദമാകുക.
  • താഴെത്തട്ടിലുള്ള കളിക്കാർക്കും മെച്ചപ്പെട്ട സമ്മാനത്തുകയും സാമ്പത്തിക സഹായവും ഉറപ്പാക്കുക.
  • അശാസ്ത്രീയമായ ടൂർണമെന്‍റ് ഷെഡ്യൂളുകൾ പരിഷ്‌കരിക്കുക, കളിക്കാരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുക.

Also Read: 6,6,6,6,6..! വിജയ് ഹസാരെ ട്രോഫിയിൽ ഹാർദിക് മാജിക്; ഒരോവറിൽ പറത്തിയത് അഞ്ച് സിക്‌സറുകള്‍