ETV Bharat / sports

'ശാരീരികമായി തയ്യാറല്ല': അഡലെയ്‌ഡ് ഇന്‍റര്‍നാഷണലിൽ നിന്ന് പിന്മാറി നൊവാക് ജോക്കോവിച്ച്

ഈ വർഷത്തെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണന്‍റായ ഓസ്‌ട്രേലിയൻ ഓപ്പണിനുള്ള തയ്യാറെടും കൂടിയാണ് അഡലെയ്‌ഡ്.

Novak Djokovic
Novak Djokovic (AP)
author img

By ETV Bharat Sports Team

Published : January 6, 2026 at 11:14 AM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: അടുത്തയാഴ്‌ച നടക്കുന്ന അഡലെയ്‌ഡ് ഇന്‍റര്‍നാഷണലിൽ നിന്ന് മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പിന്മാറി. ഈ വർഷത്തെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണന്‍റായ ഓസ്‌ട്രേലിയൻ ഓപ്പണിനുള്ള തയ്യാറെടും കൂടിയാണ് അഡലെയ്‌ഡ്. ഇതുവരെ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ താരമാണ് ജോക്കോവിച്ച്. ടൂര്‍ണമെന്‍റില്‍ മത്സരിക്കാൻ ശാരീരികമായി തയ്യാറല്ലാത്തതിനാണ് പിന്മാറുന്നതെന്ന് താരം പറഞ്ഞു.

'നിർഭാഗ്യവശാൽ, അടുത്തയാഴ്‌ച നടക്കുന്ന അഡലെയ്‌ഡ് ഇന്‍റര്‍നാഷണലിൽ മത്സരിക്കാൻ ഞാൻ ശാരീരികമായി തയ്യാറല്ല, വ്യക്തിപരമായി ഇത് വളരെ നിരാശാജനകമാണ്, രണ്ട് വർഷം മുമ്പ് അവിടെ കിരീടം നേടിയതിന്‍റെ മികച്ച ഓർമ്മകൾ എനിക്കുണ്ട്. നാട്ടിൽ കളിക്കുന്നത് പോലെയാണെന്നും ജോക്കോവിച്ച് തന്‍റെ പ്രസ്താവനയിൽ പറഞ്ഞു. ഓസ്‌ട്രേലിയൻ ഓപ്പണിന് തയ്യാറെടുക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് താരം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

38 കാരനായ സെർബിയൻ താരം 10 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയിട്ടുണ്ട്. 2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021, 2023 വർഷങ്ങളിൽ കിരീടം ഉയർത്തി. 'ഓസ്ട്രേലിയൻ ഓപ്പണിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എന്‍റെ ശ്രദ്ധ, ഉടൻ തന്നെ മെൽബണിൽ എത്താനും ഓസ്‌ട്രേലിയയിലെ എല്ലാ ടെന്നീസ് ആരാധകരെയും കാണാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് താരം സൂചിപ്പിച്ചു.

അതേസമയം കഴിഞ്ഞ ദിവസം താന്‍ ആറുവര്‍ഷം മുമ്പ് സ്ഥാപിച്ച പ്രൊഫഷണൽ ടെന്നീസ് പ്ലെയേഴ്‌സ് അസോസിയേഷനിൽ നിന്നും താരം പിന്മാറിയിരുന്നു. സംഘടനയുടെ സുതാര്യതയിലും ഭരണരീതിയിലും ഉള്ള അതൃപ്‌തിയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സമൂഹമാധ്യമമായ എക്‌സിലാണ് ഇതുസംബന്ധിച്ച കുറിപ്പ് താരം പങ്കുവച്ചത്. കനേഡിയൻ ടെന്നീസ് താരം വാസക് പോസ്പിസിലുമായി സഹകരിച്ചാണ് നൊവാക് സംഘടന സ്ഥാപിച്ചത്. പ്രൊഫഷണൽ ടെന്നീസിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ കളിക്കാർക്ക് ഏകീകൃതവും സ്വതന്ത്രവുമായ ശബ്ദം ഉറപ്പാക്കുന്നതിനായാണ് യൂണിയന്‍ രൂപീകരിച്ചത്.

Novak Djokovic
Novak Djokovic (AFP)

'പി‌ടി‌പി‌എ സ്ഥാപിക്കുമ്പോൾ വാസേക്കും ഞാനും പങ്കിട്ട കാഴ്ചപ്പാടിൽ അഭിമാനിക്കുന്നു, കളിക്കാർക്ക് കൂടുതൽ ശക്തവും സ്വതന്ത്രവുമായ ശബ്ദം നൽകി.പക്ഷേ എന്റെ മൂല്യങ്ങളും സമീപനവും സംഘടനയുടെ നിലവിലെ ദിശയുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായെന്ന് താരം പോസ്റ്റിൽ പറയുന്നു. ഇനി ഞാൻ എന്‍റെ ടെന്നീസിലും കുടുംബത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും, എന്‍റെ തത്വങ്ങളും സത്യസന്ധതയും പ്രതിഫലിപ്പിക്കുന്ന രീതിയിൽ കായികരംഗത്ത് സംഭാവന നൽകുന്നത് തുടരും - താരം വ്യക്തമാക്കി.

  1. Also Read:വൈഭവിന്‍റ തകര്‍പ്പന്‍ ബാറ്റിങ് മറികടന്നത് റിഷഭ് പന്തിന്‍റെ റെക്കോര്‍ഡ്; ഇന്ത്യയ്ക്കു മിന്നും വിജയം
  2. Also Read:റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇടക്കാല മാനേജരെ പ്രഖ്യാപിച്ചു