ETV Bharat / sports

ഐപിഎല്ലിന് മുന്‍പ് പുതിയ ഇന്നിങ്‌സ്; സാനിയയുമായുള്ള അർജുന്‍ ടെണ്ടുൽക്കറിന്‍റെ വിവാഹം മാർച്ചിൽ

വിവാഹ ചടങ്ങ് സ്വകാര്യമായിരിക്കും, അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ.

Arjun Tendulkar
Mumbai to Host Private Wedding Ceremony for Arjun Tendulkar and Saaniya Chandhok (IANS)
author img

By ETV Bharat Sports Team

Published : January 8, 2026 at 9:38 AM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ഈ വർഷം വിവാഹിതനാകുമെന്ന് ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്‌തു. അർ‌ജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ചിൽ നടത്തുമെന്ന് ഇരുവരുടെയും കുടുംബങ്ങൾ അറിയിച്ചതായാണ് സൂചന. വിവാഹം മാർച്ച് 5 ന് മുംബൈയിൽ നടക്കും, ചടങ്ങുകൾ 3 ന് ആരംഭിക്കും. വിവാഹ ചടങ്ങ് സ്വകാര്യമായിരിക്കും, അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ.

കഴിഞ്ഞ ഓഗസ്റ്റിൽ മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കുമായി അർജുൻ ടെണ്ടുൽക്കറുടെ വിവാഹനിശ്ചയം നടന്നിരുന്നു. അന്ന് നിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂർത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ പ്രത്യക്ഷപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സച്ചിന്‍റെ മകൾ സാറ ടെണ്ടുൽക്കറുടെ സുഹൃത്ത് കൂടിയായ സാനിയ ചന്ദോക്ക് സംരംഭകയും ഒരു വെറ്ററിനറി ഡോക്ടറുമാണ്. ഇന്ത്യയിലെ ഭക്ഷ്യ, ഹോസ്‌പിറ്റാലിറ്റി മേഖല നിയന്ത്രിക്കുന്നത് തന്നെ ഘായ് കുടുംബമാണ്. ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയുടെ ഉടമയും കൂടിയാണ് ഗ്രാവിസ് ഗ്രൂപ്പ് ഘായ് കുടുംബം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൽനിന്ന് ലക്‌നൗ സൂപ്പർ ജയന്‍റ്‌സിലേക്ക് മാറിയ, അർജുൻ ക്രിക്കറ്റ് കരിയറിലും പുതിയ ചുവടുവയ്പ്പുകൾക്ക് ഒരുങ്ങുകയാണ്. അർജുൻ ഒരു ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ്. 2022 ൽ ഗോവയ്ക്കു വേണ്ടിയാണ് താരം രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്. 2021 ൽ, ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസ് (എംഐ) അർജുനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് വാങ്ങി. പരിക്ക് കാരണം ആ വർഷം ഐപിഎല്ലിൽ നിന്ന് താരം പുറത്തായി, മുംബൈ ഇന്ത്യൻസ് അദ്ദേഹത്തിന് പകരം സിമർജീത് സിങ്ങിനെ നിയമിച്ചു.

Arjun Tendulkar
Arjun Tendulkar (IANS)

2022 ലെ ഐ‌പി‌എൽ ലേലത്തിൽ മുംബൈ ഇന്ത്യൻസ് താരത്തെ ₹30 ലക്ഷം രൂപയ്ക്ക് വീണ്ടും വാങ്ങി. 2023 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെ‌കെ‌ആർ) അദ്ദേഹം അരങ്ങേറ്റം കുറിച്ചു. സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്‌ആർ‌എച്ച്) ഭുവനേശ്വർ കുമാറിനെ പുറത്താക്കി ടീമിന് 14 റൺസിന്‍റെ വിജയം സമ്മാനിച്ചു. 2023 ലെ ഐ‌പി‌എല്ലിൽ അർജുൻ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി, 2024, 2025 സീസണുകളിൽ മുംബൈ ഇന്ത്യൻസ് അദ്ദേഹത്തെ നിലനിർത്തി. ഐ‌പി‌എൽ 2026 മിനി ലേലത്തിന് മുമ്പ് അർജുൻ ലഖ്‌നൗവിലേക്ക് മാറി.

  1. Also Read:എന്നെ പുറത്താക്കിയതല്ല, ബംഗ്ലാദേശ് ടി20 ലീഗിൽനിന്ന് സ്വമേധയാ പിന്മാറിതാണെന്ന് ഇന്ത്യന്‍ അവതാരക
  2. Also Read:ബംഗ്ലാദേശിന് കനത്ത തിരിച്ചടി; ടി20 ലോകകപ്പ് വേദിമാറ്റ ആവശ്യം ഐസിസി നിരസിച്ചതായി റിപ്പോർട്ട്