വനിതാ പ്രീമിയർ ലീഗിൽ മുംബൈയ്‌ക്ക് 50 റൺസ് ജയം; ഡല്‍ഹിയെ തകര്‍ത്ത് ഗംഭീര തിരിച്ചുവരവ്
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സൂപ്പർ താരം നാറ്റ് സീവർ ബ്രെന്‍റും അർധസെഞ്ചുറികളുമായി തിളങ്ങി.

Published : January 11, 2026 at 6:54 AM IST
ഹൈദരാബാദ്: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് ആദ്യജയം. ഡൽഹി ക്യാപിറ്റൽസിനെ 50 റൺസിന് തോൽപ്പിച്ചു. മത്സരത്തില്‍ അർധസെഞ്ചുറികളുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സൂപ്പർ താരം നാറ്റ് സീവർ ബ്രെന്‍റും തിളങ്ങി. സീസണിലെ ആദ്യ മത്സരത്തിൽ ആര്‍സിബിയോട് തോറ്റതിന് ശേഷം ഗംഭീര തിരിച്ചുവരവാണ് മുംബൈ നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. മറുപടി ബാറ്റേന്തിയ ഡൽഹി 19 ഓവറിൽ 145 റൺസിന് എല്ലാവരും പുറത്തായി.
ഡൽഹിക്ക് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതിനാൽ ഒരു ഘട്ടത്തിലും മുന്നേറാന്‍ കഴിഞ്ഞില്ല. മൂന്ന് താരങ്ങള്‍ മാത്രമാണ് ഭേദപ്പെട്ട നിലയില്‍ സ്കോർ ചെയ്‌തത്. ഓപ്പണർമാരായ ലിസെല്ലെ ലീ (10), ഷെഫാലി വർമ (എട്ട്), ലൗറ വോൾവർത്ത് (ഒൻപത്), ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിനും കാര്യമായൊന്നും ചെയ്യാനായില്ല. (ഒന്ന്).
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മരിസാന കാപ്പ് (10), നിക്കി പ്രസാദ് (12) എന്നിവർ പെട്ടെന്ന് മടങ്ങി. പവർപ്ലേയ്ക്കുള്ളിൽ നാല് വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്. 33 പന്തിൽ 56 റൺസ് നേടിയ ചിനെൽ ഹെൻറി മാത്രമാണ് മികച്ച ബാറ്റിംഗിലൂടെ ചെറുത്തുനിന്നത്. മുംബൈക്കായി നിക്കോള കാരിയും അമേലിയ കെറും മൂന്നുവീതം വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഡൽഹി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത മുംബൈയ്ക്ക് അമേലിയ കെർ (0), ജി കമാലിനി (16) എന്നിവരുടെ വിക്കറ്റുകള്‍ നഷ്‌ടമായി. പിന്നാലെ നാറ്റ് സ്കൈവർ-ബ്രണ്ട് (70), ഹർമൻപ്രീത് കൗർ എന്നിവർ മൂന്നാം വിക്കറ്റിൽ 47 പന്തിൽ നിന്ന് 66 റൺസ് കൂട്ടിച്ചേർത്തു.
A convincing victory 👏
— Women's Premier League (WPL) (@wplt20) January 10, 2026
Harmanpreet Kaur-led Mumbai Indians bounce back with a massive 5⃣0⃣-run victory 🔝
Scorecard ▶️ https://t.co/aVKBHVKp7c #TATAWPL | #KhelEmotionKa | #MIvDC pic.twitter.com/W2S5eYyDNa
നാറ്റ് സിവറിനെ ശ്രീചരണി മടക്കിയെങ്കിലും നിക്കോൾ കാരി 12 പന്തിൽ നിന്ന് 21 റൺസ് നേടി. നാലാം വിക്കറ്റിൽ 25 പന്തിൽ 53 റൺസാണ് ഹര്‍മനൊപ്പം താരം നേടിയത്. 42 പന്തിൽ 3 സിക്സും 8 ഫോറും അടങ്ങുന്നതാണ് ഹർമന്‍റെ ഇന്നിങ്സ്. ക്യാരി മടങ്ങിയപ്പോള്‍ സജന സജീവൻ 2 പന്തിൽ 5 റൺസുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി നന്ദനി ശർമ്മ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ചിനെല്ലെ ഹെൻറിയും ശ്രീ ചരാണിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

