മലേഷ്യ ഓപ്പൺ: സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ പുറത്തായി; പിവി സിന്ധു സെമിഫൈനലിൽ കടന്നു
പി.വി സിന്ധു മലേഷ്യ ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചു.

Published : January 9, 2026 at 7:14 PM IST
ഹൈദരാബാദ്: മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി സിന്ധു സെമിഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്‌ച നടന്ന ക്വാർട്ടർ മത്സരത്തില്‍ എതിരാളിയായ ജപ്പാന്‍റെ അകാൻ യമഗുച്ചി പരിക്കുമൂലം പിന്മാറിയിരുന്നു. മത്സരത്തിലെ ആദ്യ ഗെയിം 21-11 എന്ന സ്കോറിന് സിന്ധു സ്വന്തമാക്കിയിരുന്നു. അതിനിടെ യമഗുച്ചി കാൽമുട്ട് ബ്രേസ് ധരിച്ചിരുന്നതിനാൽ മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. വിജയത്തോടെ ലോക 18-ാം നമ്പർ താരം സിന്ധുവിന്‍റെ യമഗുച്ചിക്കെതിരായ ഹെഡ്-ടു-ഹെഡ് റെക്കോർഡ് 15-12 ആയി ഉയർന്നു.
പരിക്കിന്‍റെ പിടിയിലായിരുന്ന സിന്ധു ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്. നാളെ നടക്കുന്ന സെമിഫൈനലിൽ സിന്ധു വനിതാ സിംഗിൾസ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള വാങ് ഷിയിയെ നേരിടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ സെപ്റ്റംബറിൽ ചൈന മാസ്റ്റേഴ്‌സിൽ ആൻ സെ യങ്ങിനോട് ക്വാർട്ടറില്‍ തോറ്റതിന് ശേഷം സിന്ധു ബിഡബ്ല്യുഎഫ് വേൾഡ് ടൂറിൽ ഇടം നേടിയിട്ടില്ല. 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്നാലെ സിന്ധു പിന്മാറി. കാലിനേറ്റ പരിക്ക് സിന്ധുവിന്‍റെ ഫോമിനെ ബാധിക്കുകയായിരുന്നു. 2024 ഡിസംബറിൽ സയ്യിദ് മോദി ഇന്‍റര്‍നാഷണൽ സൂപ്പർ 300 ലാണ് താരം അവസാനമായി കിരീടം നേടിയത്.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മുൻനിര സഖ്യമായ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് ഷോഹിബുൾ ഫിക്രി സഖ്യത്തെയാണ് ഇരുവരും നേരിട്ടത്. ഇരുവര്‍ക്കെതിരായ മൂന്ന് മത്സരങ്ങളിൽ ഇന്തോനേഷ്യന്‍ സഖ്യം നേടിയ രണ്ടാമത്തെ വിജയമായിരുന്നു വെള്ളിയാഴ്ചത്തേത്. സാത്വിക്-ചിരാഗ് സഖ്യത്തിന്‍റെ തോൽവിയോടെ ബിഡബ്ല്യുഎഫ് സൂപ്പർ 1000 ടൂർണമെന്‍റില്‍ ഇന്ത്യയുടെ ഡബിൾസ് മത്സരം അവസാനിച്ചു. നേരത്തെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും പുറത്തായിരുന്നു.
PETRONAS Malaysia Open 2026
— BWFScore (@BWFScore) January 9, 2026
MD - QF
🇮🇩Fajar ALFIAN🏅
21 23 🇮🇩Muhammad Shohibul FIKRI🏅
🇮🇳Satwiksairaj RANKIREDDY
10 21 🇮🇳Chirag SHETTY
🕚 in 47 minutes
മലേഷ്യ ഓപ്പൺ 2026 ഇന്ത്യൻ ടീം
- പുരുഷ ഡബിൾസ് : സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി/ചിരാഗ് ഷെട്ടി, എംആർ അർജുൻ/ഹരിഹരൻ അംസകരുണൻ
- വനിതാ സിംഗിൾസ് : പിവി സിന്ധു, മാളവിക ബൻസോദ്, ഉന്നതി ഹൂഡ
- വനിതാ ഡബിൾസ് : ട്രീസ ജോളി/ഗായത്രി ഗോപിചന്ദ്, രുതപർണ പാണ്ഡ/ശ്വേതപർണ പാണ്ഡ
- മിക്‌സഡ് ഡബിൾസ് : ധ്രുവ് കപില/തനിഷ ക്രാസ്റ്റോ, രോഹൻ കപൂർ/റുത്വിക ശിവാനി ഗദ്ദെ, അഷിത് സൂര്യ/അമൃത പ്രമുതേഷ്
Also Read: വനിതാ പ്രിമിയർ ലീഗിന് ഇന്നു തുടക്കം: ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആര്‍സിബിയെ നേരിടും

