ETV Bharat / sports

മുസ്‌തഫിസുറിന്‍റെ പുറത്താക്കല്‍: രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് വിലക്കി ബംഗ്ലാദേശ്

ഐപിഎൽ 2026 സീസണിന്‍റെ സംപ്രേഷണം ബംഗ്ലാദേശില്‍ വിലക്കി.

Bangladesh's team players
File photo of Bangladesh's team players (AFP)
author img

By ETV Bharat Sports Team

Published : January 5, 2026 at 3:18 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ബംഗ്ലാദേശില്‍ അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി. ഇടക്കാല സർക്കാരാണ് വരാനിരിക്കുന്ന ഐപിഎൽ 2026 സീസണിന്‍റെ സംപ്രേഷണം വിലക്കിയത്. മുസ്‌തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നുണ്ടായ വിവാദമാണ് നാടകീയ സംഭവങ്ങള്‍ക്ക് തിരികൊളുത്തിയത്.

കെ‌കെ‌ആർ ടീമിൽ നിന്ന് മുസ്‌തഫിസുറിനെ ഒഴിവാക്കണമെന്ന ബി‌സി‌സി‌ഐ നിർദ്ദേശം സർക്കാരിന് ലഭിച്ചതായി രാജ്യത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. താരത്തെ ഐ‌പി‌എല്ലിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് ഒരു കാരണവും നൽകിയിട്ടില്ലെന്നും അത് ബംഗ്ലാദേശിലെ ജനങ്ങളെ ദുഃഖിപ്പിച്ചിട്ടുണ്ടെന്നും പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറി മുഹമ്മദ് ഫിറോസ് പറയുന്നു. പൊതുജന താല്‍പര്യം കണക്കിലെടുത്ത് ഐപിഎല്‍ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യരുതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'മാർച്ച് 26 ന് ആരംഭിക്കാൻ പോകുന്ന ഐ‌പി‌എല്ലിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്‌തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഈ തീരുമാനത്തിന് സാധുവായതോ ന്യായീകരിക്കാവുന്നതോ ആയ ഒരു കാരണവും നൽകിയിട്ടില്ല, കൂടാതെ ഈ തീരുമാനം ബംഗ്ലദേശിലെ ജനങ്ങളെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണം സംബന്ധിച്ച് ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ എല്ലാ ഗെയിമുകളുടെയും പരിപാടികളുടെയും പ്രമോഷനോ സംപ്രേക്ഷണമോ നിർത്തിവയ്ക്കുമെന്നും അവര്‍ അറിയിച്ചു.

അതിനിടെ അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാൻ ബംഗ്ലാദേശ് സർക്കാരും വിസമ്മതിച്ചിരുന്നു. കളിക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന അതിനാൽ, അവരുടെ മത്സരം ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ഐസിസിയോട് അഭ്യർത്ഥിച്ചു. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നിവയ്‌ക്കൊപ്പം ബംഗ്ലാദേശ് ഗ്രൂപ്പ് സിയിലാണ്. ബംഗ്ലാദേശിന്‍റെ നാല് ഗ്രൂപ്പ് മത്സരങ്ങളും ഇന്ത്യയിൽ നടക്കേണ്ടതായിരുന്നു.

2026 ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം:

ലിറ്റൺ ദാസ് (സി), തൻസിദ് ഹസൻ, പർവേസ് ഹൊസൈൻ ഇമോൻ, സെയ്ഫ് ഹസ്സൻ, തൗഹീദ് ഹൃദോയ്, ഷമീം ഹൊസൈൻ, ക്വാസി നൂറുൽ ഹസൻ സോഹൻ, ഷാക് മഹേദി ഹസൻ, റിഷാദ് ഹൊസൈൻ, നാസുമ് അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, തൻസിം ഹസൻ സാകിബ്, തസ്കിൻ അഹമ്മദ്, ഷൈഫ് ഉദ്ദീൻ, ഷോറിഫുൾ ഇസ്ലാം.

Also Read: വിവാദങ്ങള്‍ക്കിടയില്‍ ടി20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്; ലിറ്റൺ ദാസ് നയിക്കും, മുസ്‌തഫിസുറും ടീമിൽ