ETV Bharat / sports

മലേഷ്യ ഓപ്പണില്‍ പി.വി സിന്ധു സെമിയിൽ തോറ്റ് പുറത്തായി; സാത്വിക്‌ -ചിരാഗ് സഖ്യത്തിനും അടിപതറി

വനിതാ സിംഗിൾസ് സെമിയില്‍ ചൈനയുടെ വാങ് ഷിയിയോടാണ് താരം തോറ്റത്

PV Sindhu
PV Sindhu (BWF)
author img

By ETV Bharat Sports Team

Published : January 10, 2026 at 3:37 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റില്‍ നിന്ന് ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി സിന്ധു പുറത്തായി. സ്റ്റേഡിയം ആക്സിയാറ്റ അരീനയിൽ നടന്ന വനിതാ സിംഗിൾസ് സെമിഫൈനലിൽ ചൈനയുടെ വാങ് ഷിയിയോട് 21-16, 21-15 എന്ന സ്കോറിന് സിന്ധു തോറ്റുപുറത്താവുകയായിരുന്നു.

സെമിയിലെ ആദ്യ ഗെയിം വാശിയേറിയതായിരുന്നു. തുടക്കച്ചില്‍ ഇരുതാരങ്ങളും പരസ്പരം പോയിന്‍റ് നേടി. എന്നാൽ സിന്ധുവിന്‍റെ അപ്രതീക്ഷിത പിഴവുകൾ വാങ് സിയിക്ക് ലീഡ് നല്‍കി. തുടർന്ന് കളി അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഗെയിമിന്‍റെ തുടക്കത്തിൽ വാങ് ഷിയി നേരിയ ലീഡ് നേടിയെങ്കിലും, ഇടവേളയിൽ സിന്ധു തിരിച്ചടിച്ച് 11-6 എന്ന ലീഡ് നേടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍, ഇടവേളയ്ക്ക് ശേഷം വാങ് ഷിയി വീണ്ടും മുന്നേറി. സിന്ധുവിന്‍റെ തുടർച്ചയായ പിഴവുകൾ ചൈനീസ് ഷട്ട്ലറിന് ആക്കം കൂട്ടാനും നേരിട്ടുള്ള ഗെയിമുകൾക്ക് മത്സരം അവസാനിപ്പിക്കാനും സഹായിച്ചു. വാങ് സിയിയുമായുള്ള ആറ് മത്സരങ്ങളിൽ പി.വി സിന്ധുവിന്‍റെ മൂന്നാമത്തെ തോൽവിയാണിത്. പരിക്കിന്‍റെ പിടിയിലായിരുന്ന താരം ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.

2025 സെപ്റ്റംബറിൽ ചൈന മാസ്റ്റേഴ്‌സിൽ നിന്ന് പുറത്തായതിനു ശേഷം സിന്ധു ബിഡബ്ല്യുഎഫ് വേൾഡ് ടൂറിൽ ഇടം നേടിയിട്ടില്ല. 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്നാലെ താരം പിന്മാറി. 2024 ഡിസംബറിൽ സയ്യിദ് മോദി ഇന്‍റര്‍നാഷണൽ സൂപ്പർ 300 ലാണ് താരം അവസാനമായി കിരീടം നേടിയത്.

വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പുറത്തായി. വ്യാഴാഴ്ച നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ലക്ഷ്യ സെൻ പ്രീ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റ് പുറത്തായിരുന്നു. അടുത്ത ചൊവ്വാഴ്‌ച ആരംഭിക്കുന്ന ഇന്ത്യൻ ഓപ്പൺ 2026-ൽ പി വി സിന്ധുവും മറ്റ് ഇന്ത്യൻ താരങ്ങളും പങ്കെടുക്കും. ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന ആദ്യ റൗണ്ടിൽ അവർ വിയറ്റ്നാമിന്റെ നുയെൻ തുയ് ലിന്നിനെ നേരിടും.

'സീസൺ വളരെ മികച്ച പ്രകടനത്തോടെ ആരംഭിച്ചതെന്നാണ് കരുതുന്നതെന്ന് തോൽവിക്ക് ശേഷം സിന്ധു പറഞ്ഞു. പ്രത്യേകിച്ച് പരിക്കിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം എനിക്ക് വളരെയധികം ആത്മവിശ്വാസവും പ്രചോദനവും നൽകുന്നുണ്ട്. ഈ ആത്മവിശ്വാസം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രധാനമാണെന്നും താരം പറഞ്ഞു.

Also Read: ജെമീമയ്‌ക്ക് നല്‍കിയ വാഗ്‌ദാനം നിറവേറ്റി സുനിൽ ഗവാസ്‌കർ; ഒരുമിച്ച് പാടി, ഗിറ്റാര്‍ സമ്മാനമായി നല്‍കി