ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനല്‍ ഇത്തവണയും ഇന്ത്യയ്‌ക്ക് നഷ്‌ടമാവുമോ..? ഓസ്ട്രേലിയയുടെ സാധ്യത 91 ശതമാനം
5 ഹോം ടെസ്റ്റുകളടക്കം 9 ടെസ്റ്റുകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്.

Published : January 9, 2026 at 8:10 PM IST
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ വിജയം ഓസ്‌ട്രേലിയയുടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ നിർണായക സ്വാധീനം ചെലുത്തി. അവസാനത്തെ ടെസ്റ്റിൽ അഞ്ച് വിക്കറ്റിന് വിജയിച്ചതോടെ 87.50 എന്ന പോയിന്‍റ് ശതമാനവുമായി (PCT) ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. നിലവിലെ WTC സൈക്കിളിലെ ഓസീസിന്‍റെ ഏഴാമത്തെ വിജയമാണിത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെത്താന്‍ ഓസ്ട്രേലിയയുടെ സാധ്യതകള്‍ 91 ശതമാനമായി വര്‍ധിച്ചു.
ഇംഗ്ലണ്ടിന്‍റെ തോൽവി അവരുടെ ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾക്ക് കൂടുതൽ മങ്ങലേൽപ്പിച്ചു. ബെൻ സ്റ്റോക്‌സിന്‍റെ ടീം 10 മത്സരങ്ങളിൽ ആറാമത്തെ തോൽവിയിലേക്കാണ് കൂപ്പുകുത്തിയത്. ഇതോടെ ടീമിന്‍റെ പിസിടി 31.66 ആയി കുറഞ്ഞു. അതേസമയം കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ ഫൈനല്‍ നഷ്ടമായ ഇന്ത്യക്ക് ഇത്തവണയും ഫൈനലിലെത്താനുള്ള സാധ്യത വളരെ കുറവാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതുവരെ 9 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നിലവില്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. 9 ടെസ്റ്റില്‍ നാലു വീതം ജയവും തോല്‍വിയും ഒരു സമനിലയമാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ജയവും നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ട് ജയവും മാത്രമാണ് ഇന്ത്യ നേടിയത്. 5 ഹോം ടെസ്റ്റുകളടക്കം 9 ടെസ്റ്റുകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇതില്‍ 8 എണ്ണമെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുള്ളു. നാലു എവേ ടെസ്റ്റുകളില്‍ രണ്ടെണ്ണം ന്യൂസിലന്‍ഡിനും രണ്ടെണ്ണം ശ്രീലങ്കക്കെതിരെയുമാണ്.

നിരവധി പ്രധാന ഹോം, എവേ പരമ്പരകൾ ഇനിയും വരാനിരിക്കുന്നതിനാൽ, സ്ഥിരതയാർന്ന ഫലങ്ങൾ നേടാൻ കഴിയുമെങ്കിൽ ഇംഗ്ലണ്ടിന്‍റെ ഈ വീഴ്‌ച ഇന്ത്യയ്ക്ക് മുന്നേറാനുള്ള അവസരം തുറക്കും. 77.78 PCT യുമായി ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും, ദക്ഷിണാഫ്രിക്ക (75.00), ശ്രീലങ്ക (66.67) പിന്നിലും നിൽക്കുന്നതിനാൽ WTC ഫൈനൽ സ്ഥാനങ്ങൾക്കായുള്ള മത്സരം കൂടുതൽ കടുക്കും.
ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍:
- ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പര - 2 ടെസ്റ്റുകൾ
- ന്യൂസിലൻഡിനെതിരായ എവേ പരമ്പര - 2 ടെസ്റ്റുകൾ
- ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പര - 5 ടെസ്റ്റുകൾ
ഇന്ത്യയുടെ ഇനിയുള്ള പിസിടി സാധ്യത:
- 5 വിജയങ്ങൾ: ഇന്ത്യയുടെ ഫൈനൽ പിസിടി 51.85% ആയിരിക്കും.
- 6 വിജയങ്ങൾ: ഇന്ത്യയുടെ ഫൈനൽ പിസിടി 57.41% ആയിരിക്കും.
- 7 വിജയങ്ങൾ: ഇന്ത്യയുടെ ഫൈനൽ പി.സി.ടി 62.96% ആയിരിക്കും.
- 8 വിജയങ്ങൾ: ഇന്ത്യയുടെ ഫൈനൽ പിസിടി 68.52% ആയിരിക്കും.
- 9 വിജയങ്ങൾ: ഇന്ത്യയുടെ ഫൈനൽ പിസിടി 74.07% ആയിരിക്കും.
Also Read: വനിതാ പ്രിമിയർ ലീഗിന് ഇന്നു തുടക്കം: ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആര്‍സിബിയെ നേരിടും

