ETV Bharat / sports

6,6,6,6,6..! വിജയ് ഹസാരെ ട്രോഫിയിൽ ഹാർദിക് മാജിക്; ഒരോവറിൽ പറത്തിയത് അഞ്ച് സിക്‌സറുകള്‍

ഒരോവറില്‍ ആറ് സിക്സെന്ന നേട്ടം താരത്തിനു കൈയകലത്തിലാണ് നഷ്‌ടമായത്.

Hardik Pandya
File Photo: Hardik Pandya (ANI)
author img

By ETV Bharat Sports Team

Published : January 3, 2026 at 8:25 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. വിദര്‍ഭക്കെതിരായ മത്സരത്തില്‍ ഏഴാമനായി ക്രീസിലെത്തിയാണ് ഹാര്‍ദ്ദിക് തന്‍റെ ആദ്യ ഏകദിന സെഞ്ചുറി സ്വന്തമാക്കിയത്. 92 പന്തുകൾ നേരിട്ട താരം 11 സിക്‌സുകളും എട്ടു ഫോറുകളുമുൾപ്പടെ 133 റൺസാണ് നേടിയത്. ഒരോവറില്‍ ആറ് സിക്സെന്ന നേട്ടം പാണ്ഡ്യക്ക് കൈയകലത്തിലാണ് നഷ്‌ടമായത്.

കളിയുടെ 39–ാം ഓവറിലെ ആദ്യ അഞ്ചു പന്തുകളും നിലം തൊടാതെ ബൗണ്ടറി കടന്നു. അവസാനത്തെ ഒരു പന്തു ഫോറും കൂടി നേടിയതോടെ ഈ ഓവറിൽ മാത്രം താരം അടിച്ചത് 34 റൺസാണ്. 44 ബോളിലായിരുന്നു അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ 50 പന്തിൽ 23 റൺസാണ് നേടിയത്. ജിതേഷ് ശർമക്ക് 17 പന്തിൽ 9 റൺസോടെ മടങ്ങേണ്ടി വന്നു.

ഹാർദിക്കിന്‍റെ ലിസ്റ്റ് എ പ്രകടനം

ഏകദിന ഫോർമാറ്റിൽ നടക്കുന്ന എല്ലാ തലങ്ങളിലുമുള്ള മത്സരങ്ങൾ ലിസ്റ്റ് എ ക്രിക്കറ്റിൽ ഉൾപ്പെടുന്നു. ഇന്ത്യയ്ക്കായി 94 ഏകദിനങ്ങളും ഇന്ത്യ എയ്ക്കായി 8 ഏകദിനങ്ങളും ബറോഡയ്ക്കായി 17 ഏകദിനങ്ങളും ഉൾപ്പെടെ ഹാർദിക് ഇതുവരെ 119 ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ പാണ്ഡ്യ 2,300 റൺസും 110 വിക്കറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ, പാണ്ഡ്യ 186.84 സ്ട്രൈക്ക് റേറ്റിൽ 142 റൺസ് നേടിയിരുന്നു. മൂന്ന് മാസത്തെ പരിക്കിന് ശേഷമുള്ള ശ്രദ്ധേയമായ തിരിച്ചുവരവാണിത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മന്‍ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരിച്ചെത്തി. ടി20 ലോകകപ്പിന് മുന്നോടിയായി ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്‌ക്കും വിശ്രമം നൽകി. ഏകദിന മത്സരത്തിൽ പത്ത് ഓവർ എറിയുന്നതിനുള്ള ഫിറ്റ്നസ് ടെസ്റ്റും ഹാർദിക് പാസായില്ല. ടി20 ലോകകപ്പിനു മുമ്പ് താരത്തിന്‍റെ ജോലിഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്നും ബിസിസിഐ അറിയിച്ചു.

ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്‌മന്‍ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്‌ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്‌ദീപ് സിംഗ്, യശ്വസി ജയ്സ്വാൾ.

Also Read: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യർ തിരിച്ചെത്തി, ഷമി പുറത്ത്