നാണംകെട്ട് ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ 125 റൺസിന്‍റെ വൻ തോൽവി!
അയ്യർക്ക് കീഴിൽ വിജയമില്ല; ഇംഗ്ലണ്ടിന് പരമ്പരയിൽ 2-0 ലീഡ്.

Published : July 8, 2026 at 9:15 AM IST
നോട്ടിംഗ്ഹാം (യുകെ): ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടി20 ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം ടി20യിൽ ഇംഗ്ലണ്ടിനോട് 125 റൺസിന്‍റെ വൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. പേസർമാരായ ജോഫ്ര ആർച്ചറിന്‍റേയും ജോഷ് ടങ്ങിന്‍റേയും തകർപ്പൻ ബൗളിംഗാണ് ഇന്ത്യയെ തകർത്തത്.
ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ, ഈ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 2-0 ന് മുന്നിലെത്തി. അയർലൻഡിനെതിരെയുള്ള പരമ്പര തോറ്റതിന് പിന്നാലെ എത്തിയ ഈ പരാജയത്തോടെ, പുതിയ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കീഴിൽ ആദ്യ വിജയത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം.
A clinical performance from England as they take a 2-0 lead in the series. 👏
— Star Sports (@StarSportsIndia) July 7, 2026
Next Stop 👉 Bristol#ENGvIND, 4th T20I | THU, 9th JULY, 9 PM pic.twitter.com/EgIVjSivVu
ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്
ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ഫിൽ സാൽറ്റും ജോസ് ബട്‌ലറും ചേർന്ന് 43 റൺസിന്‍റെ മികച്ച തുടക്കം നൽകി. 36 റൺസെടുത്ത ബട്‌ലറെ പ്രിൻസ് യാദവ് പുറത്താക്കി. തുടർന്ന് ഹർഷിത് റാണയും പ്രിൻസ് യാദവും ചേർന്ന് ഇംഗ്ലണ്ടിനെ 111/4 എന്ന നിലയിലേക്ക് ചുരുക്കി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ഫിൽ സാൽട്ട് (44 പന്തിൽ 70 റൺസ്) അർധസെഞ്ചുറി നേടി. സാം കറന്‍റെ (24 പന്തിൽ 41*) മിന്നും പ്രകടനവും വിൽ ജാക്‌സിന്‍റെ (14 റൺസ്) ചെറിയ വെടിക്കെട്ടും കൂടിയായപ്പോൾ ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റിന് 201 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇന്ത്യയ്ക്കായി പ്രിൻസ് യാദവ്, ഹർഷിത് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ആഘാതമേറ്റു. അഭിഷേക് ശർമ്മ (10), വൈഭവ് സൂര്യവംശി (13) എന്നിവർ സിക്‌സറുകള്‍ പറത്തി തുടങ്ങിയെങ്കിലും ആർച്ചറും ടങ്ങും ചേർന്ന് ഇവരെ വേഗത്തിൽ മടക്കി. 2.4 ഓവറിൽ 29 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായ ഇന്ത്യയ്ക്ക് പിന്നീട് തിരിച്ചുവരാനായില്ല.
പവർപ്ലേയ്ക്കുള്ളിൽ തന്നെ ഇന്ത്യ 52 റൺസിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു. ഒടുവിൽ 11.4 ഓവറിൽ വെറും 76 റൺസിന് ഇന്ത്യ മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെടുത്തി. ഇഷാൻ കിഷൻ (13), അക്‌സര്‍ പട്ടേൽ (10) എന്നിവർ മാത്രമാണ് രണ്ടക്ക സംഖ്യ കടന്ന മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ജോഷ് ടങ്ങ് നാലും ജോഫ്ര ആർച്ചർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദിൽ റഷീദ് രണ്ട് വിക്കറ്റ് നേടി. ജോഫ്ര ആർച്ചറാണ് പ്ലെയർ ഓഫ് ദി മാച്ച്.
Watch out, Jos about! 🔥
— England Cricket (@englandcricket) July 7, 2026
Match Centre: https://t.co/z33XkQqP1e pic.twitter.com/gmvrqMvVhv
റെക്കോർഡുകളും നാണക്കേടും
- ഏറ്റവും വലിയ തോൽവി: റൺസ് അടിസ്ഥാനത്തിൽ ടി20 ക്രിക്കറ്റിൽ ഇന്ത്യ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത് (125 റൺസ്).
- രണ്ടാമത്തെ കുറഞ്ഞ സ്കോർ: ടി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറാണിത് (76 റൺസ്). 2008ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 74 റൺസിന് പുറത്തായതാണ് ഇതിന് മുൻപത്തെ കുറഞ്ഞ സ്കോർ.
- റഷീദിന്‍റെ റെക്കോർഡ്: 2 വിക്കറ്റ് നേടിയതോടെ ആദിൽ റഷീദ് (468 വിക്കറ്റ്) മുൻ താരം ഡാരൻ ഗോഫിനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറായി. ടി20യിൽ ഇഷ് സോഥിയെ മറികടന്ന് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരവുമായി റഷീദ് മാറി.
Also Read: സഞ്ജുവിന് വിശ്രമമോ അതോ മുന്നറിയിപ്പോ? സിംബാബ്‌വെ പരമ്പരയിലെ ടീം പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്!

